വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ..

ബെംഗളൂരു : വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശയുമായി നഗരത്തിലെ വൈദ്യുതി വിതരണ കമ്പനി. യൂണിറ്റിന് 1.39 രൂപ വർദ്ധിപ്പിക്കാനും അതിൽ ഗാർഹിക ഉപയോക്താക്കൾക്ക് നിരക്കിളവ് നൽകുന്നതും പരിഗണിക്കുന്നുണ്ട്. കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനു (കെ.ഇ.ആർ.സി) സമർപ്പിച്ച ശുപാർശയനുസരിച്ച് ഒരു ലക്ഷത്തിലധികം യൂണിറ്റ് ഉപയോഗിക്കുന്ന വ്യവസായ ശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കു മെല്ലാം യൂണിറ്റിന് 6 പൈസ ഇളവ് ഉണ്ട്. ബെസ്കോം അടക്കമുള്ള വൈദ്യുതി വിതരണ കമ്പനികളാണ് ശുപാർശ റഗുലേറ്ററി കമ്മറ്റിയുടെ മുന്നിൽ സമർപ്പിച്ചത്. കഴിഞ്ഞ വർഷം 1.26 രൂപ വർദ്ധനവ് ഓരോ യൂണിറ്റിൻ്റെ മുകളിലും…

Read More

മെട്രോ സർവ്വീസ് തടസപ്പെടും..

ബെംഗളൂരു : ബയപ്പനഹള്ളി – മൈസൂരു റോഡ് പർപ്പിൾ ലൈനിൽ ഭാഗികമായി മെട്രോ സർവ്വീസ് തടസപ്പെടും. നാളെ 31 ന് രാവിലെ 7 മുതൽ 9 വരെ ബയപ്പനഹള്ളി – എം.ജി.റോഡ് റൂട്ടിൽ സർവ്വീസ് ഉണ്ടാകില്ല. എം.ജി റോഡ് – മൈസൂരു റോഡ് റൂട്ടിലും ,നാഗസാന്ദ്ര- സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റൂട്ടിലും സർവ്വീസ് തടസ്സപ്പെടില്ല. 9 മണിയോടെ സർവ്വീസുകൾ സാധാരണ നിലയിലാകും.

Read More

സ്വകാര്യ സ്കൂൾ ഫീസ് കുറച്ച് സർക്കാർ.

ബെംഗളൂരു : കോവിഡ് രോഗവും തുടർന്നുള്ള സാഹചര്യവും കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിലെ ഫീസ് 30% വെട്ടിക്കുറച്ചതായി അറിയിച്ച് സർക്കാർ. ഈ അക്കാഡമിക്ക് വർഷത്തിൽ 70% ഫീസ് മാത്രമേ രക്ഷിതാക്കളിൽ നിന്ന് ഈടാക്കാവൂ എന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയതായി പ്രൈമറി, സെക്കൻററി വിദ്യാഭ്യാസ കാര്യ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു. ഈ നിരക്ക് കുറവ് ഈ വർഷം മാത്രമാണ് ബാധകം, സി.ബി.എസ്.സി, ഐ.സി.എസ്.സി., സംസ്ഥാന സിലബസിൽ അടക്കം എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്. കർണാടക വിദ്യാഭ്യാസ ചട്ടം 1983, എപ്പിഡമിക് ഡിസീസസ് ആക്ട് 1897…

Read More

വീണ്ടും നിയമസഭയിൽ അശ്ലീല വീഡിയോ വിവാദം…

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ വീണ്ടും അശ്ലീല വീഡിയോ വിവാദം. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രകാശ് റാത്തോഡ് സമ്മേളനം നടക്കുമ്പോള്‍ ഫോണിലേക്കെത്തിയ അശ്ലീല സന്ദേശം തുറന്നുവെന്നാണ് ആരോപണം. ടിവി ചാനല്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അശ്ലീല സന്ദേശങ്ങള്‍ ഇദ്ദേഹം സ്‌ക്രോള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന് അരികെയിരുന്ന ടിവി ക്യാമറമാനാണ് 15 സെക്കന്റ് നീളുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ പ്രകാശ് റാത്തോഡ് നിരസിച്ചു. സഭാസമയത്ത് താന്‍ വീഡിയോ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേളയില്‍ താന്‍ ചോദ്യം ചോദിച്ചു. എന്റെ ചോദ്യത്തിനുള്ള…

Read More

ഡൽഹിയിൽ സ്ഫോടനം;ആളപായമില്ല.

ഡൽഹി : രാജ്യതലസ്ഥാനത്തെ തന്ത്രപ്രധാന മേഖലയിൽ സ്ഫോടനം. ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപമാണ് വൈകിട്ട് അഞ്ച് മണിയോടെ സ്ഫോടനമുണ്ടായത്. എംബസിക്ക് സമീപം നിർത്തിയിട്ട് കാറുകൾക്ക് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളാപായമില്ല. പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഒരു കുപ്പിയിൽ വച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. #WATCH | Delhi Police team near the Israel Embassy where a low-intensity explosion happened. Nature of explosion being ascertained. Some broken glasses at the…

Read More

വാരാന്ത്യ വാഹന വിലക്ക്: ചർച്ച് സ്ട്രീറ്റിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞതായി റിപ്പോർട്ട്.

ബെംഗളൂരു: ഇക്കഴിഞ്ഞ നവംബർ ആദ്യവാരം മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ വാരാന്ത്യ വാഹന നിരോധനം ചർച്ച് സ്ട്രീറ്റ് പുതുമയായിരുന്നു. എന്നാൽ ഇത് ഫലത്തിൽ നല്ല ഫലമാണ് നൽകിയിരിക്കുന്നത് എന്ന് തെളിഞ്ഞിരിക്കുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ വാഹന നിരോധനം മാർച്ച് വരെ നടപ്പിലാക്കാനാണ് ആദ്യ പദ്ധതി. ഈ കാലയളവിൽ നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. വാഹന നിരോധനം അന്തരീക്ഷത്തിലെ മാലിന്യ നിരക്കിൽ വൻ കുറവ് വരുത്തിഉള്ളതായി ഇതുവരെയുള്ള പഠനങ്ങൾ തെളിയിക്കുന്നു. ആപേക്ഷിക താപനിലയിലും വ്യത്യാസമുള്ളതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. ബെംഗളൂരു…

Read More

കോവിഡ് 19 ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകിയ തുക 133 കോടി

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ ശുപാർശപ്രകാരം സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്ന കോവിഡ് രോഗികൾക്കായുള്ള ചികിത്സാചെലവ് 133.2 കോടി രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു. 2020 ജൂൺ 23 മുതൽ 2021 ജനുവരി 13 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. പൊതുപ്രവർത്തകനായ നരസിംഹമൂർത്തിയുടെ അപേക്ഷയിന്മേൽ ബീവി എന്നും ബിബിഎംപി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർക്കാർ നിർദ്ദേശപ്രകാരം 43,863 രോഗികളെയാണ് സ്വകാര്യ ആശുപത്രികൾ ചികിത്സിച്ചിരുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ചികിത്സാ ചെലവിലേക്ക് 202 കോടിരൂപയാണ് സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടിരിക്കുന്നത് എങ്കിലും 31624 ബില്ലുകൾ…

Read More

ഇന്ത്യൻ പാസ്പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ്: സൗദി പൗരൻ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: സംപിഗേ ഹള്ളി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആർ കെ നഗറിലെ ബാലാജി കൃപ ലേയൗട്ടിൽ നിന്നും ഒസാമ മുഹമ്മദ് ധീപ് എന്ന് 30കാരനായ സൗദി പൗരൻ പിടിയിലായത്. രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു പോലീസിന് ഇദ്ദേഹം ആദ്യം നൽകിയത് 2006 ലെ സൗദി പാസ്പോർട്ടും വിദ്യാർത്ഥി വിസയും ആയിരുന്നു. ഇതിന്റെ കാലാവധി 2007 തന്നെ അവസാനിച്ചിരുന്നു. 2012ലെ റിയാദിൽ നിന്നും എടുത്തിട്ടുള്ള പാസ്പോർട്ടും വിസയും നൽകിയെങ്കിലും ഒരു വർഷത്തിനുള്ളിൽ തന്നെ അത് കാലഹരണപ്പെട്ടിരുന്നു. വിശദമായ അന്വേഷണത്തിൽ ഇദ്ദേഹം 2015…

Read More

കോളേജിൽ പോകുന്ന വഴിക്കിൽ തൊട്ടു മുന്നിൽ കടുവ… ബോധം കെട്ടുവീണ് വിദ്യാർത്ഥിനി.

ബെംഗളൂരു : എന്നും കോളേജിൽ പോകുന്ന വഴിയിൽ യാദൃശ്ചികമായി ഒരു കടുവയേ കണ്ടാലോ ? എപ്പോൾ ശ്വാസം പോയി എന്ന് ചോദിച്ചാൽ മതി. സമാനമായ സംഭവമാണ് വിരാജ് പേട്ടിൽ നിന്ന് എകദേശം 35 കിലോ മീറ്റർ അകലെയുള്ള ടി.ഷെട്ടി ഗെരെ ഗ്രാമത്തിൽ സംഭവിച്ചത്. ഗോണിക്കുപ്പ വിദ്യാനികേതൻ കോളേജ് പി.യു.സി വിദ്യാർഥിനിയായ തസ്മ ദേച്ച്മ കോളേജിലേക്ക് പോകാൻ സമീപത്തെ ബസ്സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ കടുവയെ കാണുന്നത്, ഭയപ്പെട്ട തസ്മ ബോധം കെട്ടു വീഴുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു. കടുവ തസ്മയ അക്രമിക്കാൻ നിൽക്കാതെ തിരിഞ്ഞു…

Read More

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിൽ ഇല്ല..

ബെംഗളൂരു : ഫെബ്രുവരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഏപ്രിലിലേക്ക് മാറ്റി. കോവിഡ് ഭീതി ഇനിയും നിലനിൽക്കുന്നതിനാലാണ് ഈ തീയതി മാറ്റം. മൽസര വിഭാഗത്തിലേക്കുള്ള സിനിമകൾ biffes.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈൻ ആയി സമർപ്പിക്കാം. ഏഷ്യൻ, ഇന്ത്യൻ, കന്നഡ സിനിമാ വിഭാഗങ്ങളിലാണ് മൽസരം നടക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിധാൻ സൗധയിലാണ് അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൻ്റെ ഉൽഘാടന ചടങ്ങും സമാപന ചടങ്ങും നടക്കാറുള്ളത്. പ്രധാന വേദി ആകാറുള്ളത് മല്ലേശ്വരം വെസ്റ്റിലെ ഓറിയോൺ മാളിലെ പതിനൊന്ന് തിരശീകൾ ആണ്. ഈ വർഷവും ഈ വേദിയിൽ…

Read More
Click Here to Follow Us