സ്വകാര്യ സ്കൂൾ ഫീസ് കുറച്ച് സർക്കാർ.

ബെംഗളൂരു : കോവിഡ് രോഗവും തുടർന്നുള്ള സാഹചര്യവും കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിലെ ഫീസ് 30% വെട്ടിക്കുറച്ചതായി അറിയിച്ച് സർക്കാർ.

ഈ അക്കാഡമിക്ക് വർഷത്തിൽ 70% ഫീസ് മാത്രമേ രക്ഷിതാക്കളിൽ നിന്ന് ഈടാക്കാവൂ എന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയതായി പ്രൈമറി, സെക്കൻററി വിദ്യാഭ്യാസ കാര്യ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു.

ഈ നിരക്ക് കുറവ് ഈ വർഷം മാത്രമാണ് ബാധകം, സി.ബി.എസ്.സി, ഐ.സി.എസ്.സി., സംസ്ഥാന സിലബസിൽ അടക്കം എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

കർണാടക വിദ്യാഭ്യാസ ചട്ടം 1983, എപ്പിഡമിക് ഡിസീസസ് ആക്ട് 1897 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സർക്കാർ സ്വകാര്യ സ്കൂൾ ഫീസിൽ ഇടപെട്ടത്.

ഡവലപ്പ്മെൻ്റ് ഫീ, ട്രസ്റ്റിന് ഉള്ള സംഭാവന, ട്രാൻസ്പോർട്ടേഷൻ, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് എന്നിവയ്ക്ക് ഈടാക്കുന്ന തുക ഈ വർഷം നൽകേണ്ടതില്ല.

ഇതു വരെ കൂടുതൽ തുക നൽകിയ രക്ഷിതാക്കൾക്ക് അധിക തുക തിരിച്ച് നൽകുകയോ അടുത്ത വർഷത്തേക്ക് വകയിരുത്തുകയോ വേണം.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

ചുരുങ്ങിയത് 2-3 ഘടുക്കളായി ഫീസ് നൽകാനുള്ള അവസരം നൽകണം.

അതേ സമയം രക്ഷിതാക്കളുടെ സംഘടന ഫീസ് 50% ആയി എങ്കിലും കുറക്കണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts