75 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി മലയാളി പിടിയിൽ.

ബെംഗളൂരു: 75 ലക്ഷം രൂപ വില വരുന്ന രാസലഹരി വസ്തുകളുമായി മലയാളിയെ ബെംഗളൂരു പൊലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി ഷക്കീര്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പം രണ്ട് നൈജീരിയന്‍ പൗരന്‍മാ‍ര്‍ അടക്കം മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ക്രിസ്റ്റല്‍ എംഡിഎംഎ എന്ന കെമിക്കല്‍ ഡ്ര​ഗുമായാണ് സംഘത്തെ സിസിബി പിടികൂടിയത്. ഷക്കീറിനൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയന്‍ പൗരന്‍മാ‍ര്‍ക്കും പാസ്പോ‍ര്‍ട്ട് ഇല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. Continuing the drive against drugs, CCB Anti Narcotics Wing arrest 4…

Read More

ശശി തരൂരിനെതിരെ കർണാടകയിലും രാജ്യദ്രോഹ കേസ്.

ബെംഗളൂരു : ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ കർണാടകയിലും രാജ്യദ്രോഹകേസ് റജിസ്റ്റർ ചെയ്തു. സാമൂഹിക പ്രവർത്തകനായ ബി.എസ്.രാകേഷ് നൽകിയ പരാതിയെ തടർന്നാണ് പാരപ്പന അഗ്രഹാര പോലീസ് കേസെടുത്തത്. കർഷകൻ മരണപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിനാണ് കേസ്. മാധ്യമ പ്രവർത്തകനായ രാജ് ദീപ് സർദ്ദേസായി അടക്കം 7 പേർക്കെതിരെ കേസുണ്ട്. ഹരിയാന, ഉത്തർ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളും ഇവർക്കെതിരെ രാജ്യദ്രോഹ കേസ് നിലവിലുണ്ട്.

Read More

വൈദ്യുതി വാഹന മേഖലയിൽ റീചാർജ്ജ് ചെയ്ത് മുന്നേറാൻ കർണാടക;സംസ്ഥാനത്ത് 2 ലിഥിയം ബാറ്ററി പ്ലാൻ്റുകൾ സ്ഥാപിക്കുന്നു.

ബെംഗളൂരു: ഭാവിയുടെ വാഹന മേഖലയായ വൈദ്യുതി വാഹനങ്ങളിൽ കൂടുതൽ മുതൽ മുടക്കാൻ കർണാടക. സംസ്ഥാനത്ത് 2 ലിഥിയം ബാറ്ററി പ്ലാൻ്റുകൾ സ്ഥാപിക്കുന്നു. പുതിയ ഊർജ്ജ നിയമത്തിനും സർക്കാർ രൂപം നൽകുമെന്ന് ശനിയാഴ്ച ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ അറിയിച്ചു. ഒരു പ്ലാൻ്റ് ഹുബ്ബളളി മേഖലയിലും ഒരു പ്ലാൻ്റ് ചിക്ക ബല്ലാ പുരയിലും ആയിരിക്കും സ്ഥാപിക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇ വാഹന നിർമ്മാണം കൂടുതൽ വില കുറഞ്ഞതാകാൻ ഇത് സഹായിക്കും. രാജ്യത്ത് ആദ്യമായി ഇ വാഹന പോളിസി 2018ൽ പുറത്തിറക്കിയത് കർണാടക ആണ്. പെട്രോൾ ബങ്കുകൾ…

Read More

മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി കർണാടക;വാക്സിന്‍ എടുത്തവരുടെ എണ്ണം 3 ലക്ഷം കടന്നു.

ബെംഗളൂരു : മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി കർണാടക;വാക്സിന്‍ എടുത്തവരുടെ എണ്ണം 3 ലക്ഷം കടന്നു. ഇന്നലെ വൈകുന്നേരം 5:30 ന് ഉള്ള കണക്ക് പ്രകാരം 302217 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ മരുന്ന് കുത്തിവച്ചതായി ഡോ: കെ.സുധാകർ അറിയിച്ചു. ഇന്നലെ മാത്രം 17832 പേർക്കാണ് കുത്തിവെപ്പ് നൽകിയത്. 3 ലക്ഷം പിന്നിടുന്ന ആദ്യത്തെ സംസ്ഥാനമാണ് കർണാടക.

Read More

വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ..

ബെംഗളൂരു : വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശയുമായി നഗരത്തിലെ വൈദ്യുതി വിതരണ കമ്പനി. യൂണിറ്റിന് 1.39 രൂപ വർദ്ധിപ്പിക്കാനും അതിൽ ഗാർഹിക ഉപയോക്താക്കൾക്ക് നിരക്കിളവ് നൽകുന്നതും പരിഗണിക്കുന്നുണ്ട്. കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനു (കെ.ഇ.ആർ.സി) സമർപ്പിച്ച ശുപാർശയനുസരിച്ച് ഒരു ലക്ഷത്തിലധികം യൂണിറ്റ് ഉപയോഗിക്കുന്ന വ്യവസായ ശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കു മെല്ലാം യൂണിറ്റിന് 6 പൈസ ഇളവ് ഉണ്ട്. ബെസ്കോം അടക്കമുള്ള വൈദ്യുതി വിതരണ കമ്പനികളാണ് ശുപാർശ റഗുലേറ്ററി കമ്മറ്റിയുടെ മുന്നിൽ സമർപ്പിച്ചത്. കഴിഞ്ഞ വർഷം 1.26 രൂപ വർദ്ധനവ് ഓരോ യൂണിറ്റിൻ്റെ മുകളിലും…

Read More

മെട്രോ സർവ്വീസ് തടസപ്പെടും..

ബെംഗളൂരു : ബയപ്പനഹള്ളി – മൈസൂരു റോഡ് പർപ്പിൾ ലൈനിൽ ഭാഗികമായി മെട്രോ സർവ്വീസ് തടസപ്പെടും. നാളെ 31 ന് രാവിലെ 7 മുതൽ 9 വരെ ബയപ്പനഹള്ളി – എം.ജി.റോഡ് റൂട്ടിൽ സർവ്വീസ് ഉണ്ടാകില്ല. എം.ജി റോഡ് – മൈസൂരു റോഡ് റൂട്ടിലും ,നാഗസാന്ദ്ര- സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റൂട്ടിലും സർവ്വീസ് തടസ്സപ്പെടില്ല. 9 മണിയോടെ സർവ്വീസുകൾ സാധാരണ നിലയിലാകും.

Read More

സ്വകാര്യ സ്കൂൾ ഫീസ് കുറച്ച് സർക്കാർ.

ബെംഗളൂരു : കോവിഡ് രോഗവും തുടർന്നുള്ള സാഹചര്യവും കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിലെ ഫീസ് 30% വെട്ടിക്കുറച്ചതായി അറിയിച്ച് സർക്കാർ. ഈ അക്കാഡമിക്ക് വർഷത്തിൽ 70% ഫീസ് മാത്രമേ രക്ഷിതാക്കളിൽ നിന്ന് ഈടാക്കാവൂ എന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയതായി പ്രൈമറി, സെക്കൻററി വിദ്യാഭ്യാസ കാര്യ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു. ഈ നിരക്ക് കുറവ് ഈ വർഷം മാത്രമാണ് ബാധകം, സി.ബി.എസ്.സി, ഐ.സി.എസ്.സി., സംസ്ഥാന സിലബസിൽ അടക്കം എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്. കർണാടക വിദ്യാഭ്യാസ ചട്ടം 1983, എപ്പിഡമിക് ഡിസീസസ് ആക്ട് 1897…

Read More
Click Here to Follow Us