വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ..

ബെംഗളൂരു : വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശയുമായി നഗരത്തിലെ വൈദ്യുതി വിതരണ കമ്പനി.

യൂണിറ്റിന് 1.39 രൂപ വർദ്ധിപ്പിക്കാനും അതിൽ ഗാർഹിക ഉപയോക്താക്കൾക്ക് നിരക്കിളവ് നൽകുന്നതും പരിഗണിക്കുന്നുണ്ട്.

കർണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനു (കെ.ഇ.ആർ.സി) സമർപ്പിച്ച ശുപാർശയനുസരിച്ച് ഒരു ലക്ഷത്തിലധികം യൂണിറ്റ് ഉപയോഗിക്കുന്ന വ്യവസായ ശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കു മെല്ലാം യൂണിറ്റിന് 6 പൈസ ഇളവ് ഉണ്ട്.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

ബെസ്കോം അടക്കമുള്ള വൈദ്യുതി വിതരണ കമ്പനികളാണ് ശുപാർശ റഗുലേറ്ററി കമ്മറ്റിയുടെ മുന്നിൽ സമർപ്പിച്ചത്.

കഴിഞ്ഞ വർഷം 1.26 രൂപ വർദ്ധനവ് ഓരോ യൂണിറ്റിൻ്റെ മുകളിലും ആവശ്യപ്പെട്ടിരുന്നു എങ്കിലും 40 രൂപയുടെ വർദ്ധനവ് ആണ് കെ.ഇ.ആർ.സി.അനുവദിച്ചത്.

ശുപാർശ പരിശോധിച്ചതിന് ശേഷം ഏപ്രിൽ – മേയ് മാസങ്ങളിലാണ് റെഗുലേറ്ററി കമ്മറ്റി അന്തിമ നിരക്ക് പ്രഖ്യപിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
[masterslider id="10"]

Related posts