കുടുംബ കലഹം മൂത്ത് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചു മൂടി ..! സംഭവം നഗര മദ്ധ്യത്തില്‍..

ബെംഗലൂരു : ആന്ധ്രാ സ്വദേശികളായ ദമ്പതിമാരുടെ കുടുംബ വഴക്ക് ഒടുവില്‍ കലാശിച്ചത് അതി ക്രൂരമായ കൊലപാതകത്തില്‍ …മുപ്പതുകാരിയായ യുവതി തന്നെ ഭര്‍ത്താവിനെ തല്ലികൊന്ന ശേഷം വീടിനുള്ളില്‍ കുഴിച്ചു മൂടി …നെലമംഗല സ്വദേശിയായ ഈര ലിംഗപ്പയാണ് ദാരുണമായി കൊല്ലപ്പെട്ടത് ..! തുടര്‍ന്ന്‍ ആന്ധ്രയിലേക്ക് രക്ഷപെട്ട യുവതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി …കഴിഞ്ഞ ദിവസം കൊലപ്പെട്ട ഈര ലിംഗപ്പയുടെ സഹോദരിയാണ് വീട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെടുക്കുന്നത് ..ദുര്‍ഗ്ഗന്ധം വമിച്ചതിനെ തുടര്‍ന്ന്‍ അയല്‍ക്കാരുമൊത്ത് നടത്തിയ തിരച്ചിലിലാണ് മൂന്നു ദിവസം പഴക്കമുള്ള മൃത ശരീരം കണ്ടെടുക്കുന്നത് ..
 
ആശാരി പണിക്കാരനായ ഈര ലിംഗപ്പയും ഭാര്യ ഈശ്വരമ്മയും നാട്ടില്‍ നിന്നും നാളുകള്‍ക്ക് മുന്പ് ആണ് ബെംഗലൂരില്‍ താമസമാക്കുന്നത് ..ഇരുവര്‍ക്കും കുട്ടികള്‍ ഇല്ലായിരുന്നു ..ദാമ്പത്യ ജീവിതത്തിലെ താള പ്പിഴകള്‍ മൂലം ദിനവും കുടുംബ വഴക്കുകള്‍ സാധാരണയായിരുന്നു എന്ന് സഹോദരി പോലീസിനോട് പറഞ്ഞു ..ആന്ധ്രയില്‍ കല്യാണ്‍ ദുര്‍ഗ്ഗ് സ്വദേശികളാണ് ഇരുവരും ..കഴിഞ്ഞ ദിവസങ്ങളിലും ഭാര്യമാരാല്‍ കൊല്ലപ്പെട്ട ഭര്‍ത്താക്കന്മാരുടെ കേസുകള്‍ സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts