ഒന്നര കോടി കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി കര്‍ണാടക;ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് വീണ്ടും കൂടി.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 970 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.657 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.73%(ഇന്നലെ 0.58 %) കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 657 ആകെ ഡിസ്ചാര്‍ജ് : 904286 ഇന്നത്തെ കേസുകള്‍ : 970 ആകെ ആക്റ്റീവ് കേസുകള്‍ : 9429 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12134 ആകെ പോസിറ്റീവ് കേസുകള്‍ : 925868 തീവ്ര…

Read More

ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള സോപ്പും ഷാമ്പുവും ചന്ദനത്തിരിയും ഉപയോഗിക്കാൻ ആളുകൾ തയ്യാറാകണം: മൃഗസംരക്ഷണ വകുപ്പ് മന്ത്രി.

ബെംഗളൂരു : ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിർമ്മിച്ച സോപ്പ്, ഷാമ്പു, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാൻ മൃഗ സംരക്ഷണ വകുപ്പു മന്ത്രി പ്രഭു ചൗഹാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. പാൽ, വെണ്ണ, തൈര് എന്നിവക്ക് പുറമെ ഗോമൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. എല്ലാവരും ഇത്തരം ഉൽപ്പന്നങ്ങൾ  ഉപയോഗിച്ച് പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെ കശാപ്പു ചെയ്യുന്നതിൽനിന്നും കടത്തിക്കൊണ്ടു പോകുന്നതിൽ നിന്നും സംരക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read More

യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തുന്ന വർക്ക് പ്രത്യേക നിബന്ധനകൾ കേന്ദ്രസർക്കാർ പുറത്തിറക്കി.

ബെംഗളൂരു: ഇന്നുമുതൽ വിദേശത്തുനിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇറങ്ങാൻ അനുമതി നൽകിയതോടൊപ്പം പാലിക്കേണ്ട നിബന്ധനകളും കേന്ദ്ര സർക്കാർ പുറത്തിറക്കി. യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നൽകിയിരുന്നത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്നുമുതൽ യുകെയിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രികർ എഴു ദിവസത്തെ നിർബന്ധിത ഏകാന്തവാസത്തിൽ പോകേണ്ടതാണ് എന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ നിബന്ധനയിൽ നിഷ്കർഷിക്കുന്നു. വിമാനത്താവളത്തിൽ വച്ച് നടത്തുന്ന പരിശോധനയിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തിയാലും ഏഴുദിവസത്തെ നിർബന്ധിത ഏകാന്തവാസത്തിൽ പോകേണ്ടതാണ്. തുടർന്ന് ഏഴുദിവസം സ്വവസതിയിൽ ഏകാന്തവാസം തുടരണം എന്നും നിബന്ധനയുണ്ട്.

Read More

ഷെയർ ടാക്സികൾക്ക് പ്രിയമേറുന്നു; അന്തർസംസ്ഥാന ബസ്സുകളുടെ നില പരുങ്ങലിൽ

ബെംഗളൂരു: ഷെയർ ടാക്സികൾക്ക് പ്രിയമേറുന്നു; അന്തർസംസ്ഥാന ബസ്സുകളുടെ നില പരുങ്ങലിൽ. നാട്ടിൽനിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവിൽനിന്ന് നാട്ടിലേക്കും ഒട്ടേറെ ഷെയർ ടാക്സികളാണ് സർവീസ് നടത്തുന്നത്. ഔദ്യോഗിക അനുമതികളൊന്നും ഇവയ്ക്കില്ലെങ്കിലും ഇത്തരം വാഹനങ്ങൾ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടിവരുകയാണ്. അടുത്തടുത്ത പ്രദേശങ്ങളിലേക്ക് പോകുന്നവരെ ഒരുമിച്ച് ഒരു വാഹനത്തിൽ കൊണ്ടുപോകുന്നതാണ് ഈസംവിധാനം. വീടിന് സമീപത്ത് ഇറക്കുകയും ആവശ്യപ്പെടുന്ന സ്ഥലത്തെത്തി വാഹനത്തിൽ കയറ്റുകയും ചെയ്യുന്നതാണ് ഇവരുടെ നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കോളേജുകൾ തുറന്നിട്ടും കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നിട്ടും കർണാടക, കേരള ആർ.ടി.സി.കളിലും സ്വകാര്യബസുകളിലും മതിയായ യാത്രക്കാരില്ല. സ്പെഷ്യൽ ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്നുണ്ടെങ്കിലും…

Read More

അൾസൂർ തടാകത്തിന് മാലിന്യത്തിൽ നിന്നും മോചനം: ശുചീകരണം ജപ്പാൻ സമ്പ്രദായത്തിൽ.

ബെംഗളൂരു: അൾസൂർ തടാകത്തിൽ കുന്നുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജപ്പാൻ ശുചീകരണ സമ്പ്രദായവുമായി കർണാടക തടാക സംരക്ഷണ വിഭാഗം. അറക്കപ്പൊടി യും തവിടും ഉപയോഗിച്ച് ചെറിയ ഉരുളകൾ ഉണ്ടാക്കി അതിൽ മാലിന്യങ്ങൾ തിന്നുതീർക്കുന്ന സൂഷ്മാണുക്കളെ നിറച്ച് തടാകത്തിൽ വിതറുന്ന “ബോകാഷി ” സമ്പ്രദായം ആണ് അൾസൂർ തടാകം ശുചീകരിക്കാൻ ആയി ഉപയോഗിക്കുന്നത് എന്ന് ബന്ധപ്പെട്ട വിഭാഗം അറിയിക്കുന്നു. ഇതിനു മുൻപും ഇതേ സമ്പ്രദായം ഉപയോഗിച്ച് തടാക ശുചീകരണം ചെയ്തിട്ടുണ്ടെന്നും അവസാനമായി കൈകൊണ്ടനഹള്ളി തടാകം ശുചീകരിക്കുന്നതിനായി ഈ സാങ്കേതികവിദ്യ ആണ് സ്വീകരിച്ചതെന്നും വക്താവ് അറിയിച്ചു. ബോകാഷി…

Read More

മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ മരുന്നുമായി ഭാരത് ബയോടെക്:പരീക്ഷണ ഉൽപാദനം ഉടൻ ആരംഭിക്കാൻ പദ്ധതി.

ബെംഗളൂരു: പ്രതിരോധ കുത്തിവെപ്പുകളുടെ പരീക്ഷണ കാലഘട്ടം അവസാനിക്കുന്നതോടെ ദേശീയതലത്തിൽ പ്രതിരോധമരുന്ന് കുത്തിവെപ്പുകൾ തുടങ്ങാനിരിക്കെ, മൂക്കിലൂടെ നൽകാൻ കഴിയുന്ന പ്രതിരോധമരുന്ന് നിർമ്മാണത്തിന് ഭാരത് ബയോടെക് ഒരുങ്ങുന്നു. കുത്തിവെപ്പിലൂടെ നൽകുന്ന പ്രതിരോധ മരുന്നുകളെക്കാൾ കൂടുതൽ ഫലപ്രദമായിരിക്കും മൂക്കിലൂടെ നൽകുന്ന മരുന്നുകൾ എന്ന് ഭാരത് ബയോടെക് മേധാവി ഡോക്ടർ കൃഷ്ണ എല്ലാ വ്യക്തമാക്കുന്നു. ഇതിന് ശാസ്ത്രീയമായ പിൻബലം ഉണ്ടെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. രോഗാണുക്കൾ മൂക്കിൽ കൂടിയും വായിൽ കൂടിയും ആണ് പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത് എന്നതാണ് ഇതിന് അടിസ്ഥാനം. പ്രതിരോധ മരുന്നുകളെ കുറിച്ചുള്ള ഗവേഷണത്തിലും മൂക്കിലൂടെ നൽകുന്ന മരുന്നുകൾ…

Read More

വാടകക്കാരെ തേടുന്ന ബോർഡുകൾ പ്രധാന നഗരക്കാഴ്ചയായി മാറുന്നു.

ബെംഗളൂരു: മഹാമാരിയുടെ ബാക്കിപത്രമായി നഗരത്തിലെ ഭൂരിപക്ഷം വീടുകളും വാടകക്കാർ ഒഴിഞ്ഞ ശൂന്യമായി കിടക്കുന്നു. വ്യാപാര വ്യവസായസ്ഥാപനങ്ങൾ പൂർണ്ണമായി അടച്ചിട്ടതും ഓഫീസ് ജോലികളിൽ ഭൂരിഭാഗവും വീട്ടിലിരുന്നുതന്നെ ചെയ്യാമെന്ന അവസ്ഥ കൈവരിച്ചതും ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെട്ടതും ബഹുഭൂരിപക്ഷം വരുന്ന താൽക്കാലിക നഗരവാസികളെ വാടകവീടൊഴിഞ്ഞു സ്വദേശത്തേക്ക് പോകാൻ കാരണമായി. ഇതോടെ വാടക വരുമാനം പ്രതീക്ഷിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചിരുന്ന ഒരു വിഭാഗം നഗരവാസികൾ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. നഗരത്തിലെ ബഹുഭൂരിപക്ഷം വീടുകളുടെ മുന്നിലും വാടകയ്ക്ക് എന്ന ബോർഡ് തൂങ്ങി കിടക്കുന്നത് കാണാം. വാടക വീടുകളുടെ പരിധിയിൽ കവിഞ്ഞ…

Read More

ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിരോധ മരുന്ന് രണ്ടാംഘട്ട പരീക്ഷണ കുത്തിവെപ്പ്.

ബെംഗളൂരു: സംസ്ഥാനത്തെ 30 ജില്ലകളിലുമായി 263 ആരോഗ്യ- ആശുപത്രി കേന്ദ്രങ്ങളിൽ വച്ച് പ്രതിരോധ മരുന്നിന്റെ രണ്ടാംഘട്ട പരീക്ഷണ കുത്തിവെപ്പുകൾ ഇന്ന് നടത്തും. ആദ്യഘട്ട പരീക്ഷണ കുത്തിവെപ്പുകൾ ജനുവരി രണ്ടാം തീയതിയാണ് നടത്തിയിരുന്നത്. ഇത് പൂർണ്ണ വിജയം ആയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ രണ്ടാംഘട്ട പരീക്ഷണ കുത്തിവെപ്പിന് ഒരുക്കങ്ങൾ നടത്തിയത്. സംസ്ഥാനവ്യാപകമായി നടത്താനിരിക്കുന്ന പ്രതിരോധമരുന്ന് കുത്തിവെപ്പിന് വേണ്ടുന്ന എല്ലാ നടപടിക്രമങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ പാലിച്ചുകൊണ്ട് ആയിരിക്കും പരീക്ഷണ കുത്തിവെപ്പുകൾ നടത്തുക. പരീക്ഷണ കുത്തിവെപ്പുകളുടെ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയാൽ തുടർന്ന് സംസ്ഥാന വ്യാപകമായി പൊതു ജനങ്ങൾക്ക് വേണ്ടിയുള്ള…

Read More
Click Here to Follow Us