കൊച്ചി: കര്‍ണാടകയില്‍ നിന്ന് എം ബി ബി എസ് ജയിച്ചെന്ന വ്യാജേന കൊച്ചിയിൽ രണ്ട് മാസമായി തട്ടിപ്പ് നടത്തിവന്ന വ്യാജ ഡോക്ടർ പിടിയിൽ. റാന്നി വടശേരിക്കര ചെറുകുളഞ്ഞി ശ്രീഭവനില്‍ സംഗീത ബാലകൃഷ്‌ണന്‍ (45) ആണ് തട്ടിപ്പുകള്‍ക്ക് ഒടുവില്‍ പൊലീസ് പിടിയിലായത്. എറണാകുളം എടത്തല കോമ്ബാറ മരിയ ക്ലിനിക്കിലാണ് രണ്ട് മാസമായി യുവതിയുടെ തട്ടിപ്പ് അരങ്ങേറിയത്. നിരവധി പേരെയാണ് യുവതി പറ്റിച്ചത്. 2002ല്‍ കര്‍ണാടകയില്‍ നിന്ന് എം ബി ബി എസ് ജയിച്ചതായി പറയുന്ന ഇവര്‍ ഫാര്‍മസി ഡിപ്ലോമ കോഴ്സ് പഠിച്ചതിന്റെ അറിവ് വച്ചാണ് മരുന്നു കുറിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. രോഗികളെ…
Read MoreYear: 2020
മഹാരാഷ്ട്രയിൽ നടന്ന വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു.
ബെംഗളൂരു :മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗോവയില്‍ നിന്ന് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു. ഗോവയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് വന്നതായിരുന്നു സംഘം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.
Read Moreഎം.ബി.ബി.എസ്, ബി.ഡി.എസ്.ഫീസുകൾ വർദ്ധിപ്പിച്ച് സർക്കാർ.
ബെംഗളൂരു : സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ, ഡെൻറൽ കോളേജുകളിലെ ഫീസുകൾ വർദ്ധിപ്പിച്ച് സർക്കാർ. വർദ്ധന നടപ്പ് അധ്യയന വർഷത്തിൽ നിലവിൽ വരും. സ്വകാര്യ കോളേജുകളിലെ മാനേജ്മെൻറ് സീറ്റിന് 25 % സർക്കാർ സീറ്റിന് 15% എന്നിങ്ങനെയാണ് വർദ്ധന വരുത്തിയിരിക്കുന്നത്. സർക്കാർ മെഡിക്കൽ, ഡെൻറൽ കോളേജുകളിലെ ഫീസ് നിരക്കിൽ മാറ്റമില്ല. കഴിഞ്ഞ വർഷം സർക്കാർ സീറ്റിൽ 1.11 ലക്ഷവും മാനേജ്മെൻറ് സീറ്റിൽ 7.85 ലക്ഷവുമായിരുന്നു ഫീസ്.അത് യഥാക്രമം 128746 രൂപയും 981956 രൂപയുമായി മാറി. ബി.ഡി.എസ് സർക്കാർ സീറ്റിൽ 72484 ആയിരുന്നത് 833857 ആയി.മാനേജ്മെൻ്റ് സീറ്റിന്…
Read Moreനമ്മ മെട്രോ സർവ്വീസ് മുടങ്ങും…
ബെംഗളൂരു : അഞ്ജനപുര മെട്രോ പാത ഉൽഘാടനം ചെയ്യുന്നതിൻ്റെ മുന്നോടിയായി ഉള്ള ജോലികൾ നടക്കുന്നതിനാൽ ഗ്രീൻ ലൈനിൽ യെലച്ചനഹള്ളി – ആർ.വി.റോഡ് പാതയിൽ ഈ മാസം 17 മുതൽ 19 വരെ സർവ്വീസ് റദ്ദാക്കി. ഇതേ ലൈനിൽ ആർ.വി.റോഡ് മുതൽ നാഗസാന്ദ്ര വരെ സർവ്വീസ് ഉണ്ടാകും. മൈസൂരു റോഡ് – ബയപ്പന ഹള്ളി പർപ്പിൾ ലൈനിൽ സാധാരണ നിലയിൽ ആയിരിക്കും സർവ്വീസ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ആയിരുന്നു അഞ്ജനപുര മെട്രോ പാത ഉൽഘാടനം ചെയ്യാൻ പദ്ധതി ഇട്ടിരുന്നത്, കോവിഡ് ലോക്ക് ഡൗൺ കാരണം അത് മുടങ്ങി. നവംബർ…
Read Moreപുതുവർഷ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
ബെംഗളൂരു : : ഇത്തവണത്തെ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബിബിഎംപി. കോവിഡ് സാഹചര്യമായതിനാൽ ഈവർഷം നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് ബ.ബി.എം.പി.കമ്മീഷണർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. മുൻ വർഷങ്ങളിൽ അകലങ്ങളില്ലാതെയുള്ള ആഘോഷങ്ങളായിരുന്നുവെങ്കിൽ ഇത്തവണ സാമൂഹിക അകലമെന്നകൊറോണ മാനദണ്ഡം മുൻനിർത്തിയായിരിക്കും പുതുവത്സര ആഘോഷങ്ങൾക്ക് അനുമതി നൽകുക. മഹാനഗരത്തിലെ എംജി റോഡ്,ബ്രിഗേഡ് റോഡ് തുടങ്ങിയ പ്രധാന പോയിന്റുകളിൽ എല്ലാ വർഷവും ഡിസംബർ 31രാത്രി വലിയ ആഘോഷങ്ങൾ പതിവാണ്. ഇത്തവണ പുതുവത്സര ആഘോഷങ്ങളെ സംബന്ധിച്ച് വിശദമായ മാർഗനിർദേശം സർക്കാർ പുറത്തിറക്കുമെന്ന് ബി.ബി.എം.പി കമ്മിഷണർ അറിയിച്ചു.
Read Moreരാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകളും ഡിസംബർ ഒന്നിന് തുറക്കും…
ബെംഗളൂരു : രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസി(ആർ.ജി.യു.എച്ച്.എസ്) ൻ്റെ അംഗീകാരത്തിൽ പ്രവർത്തിക്കുന്ന എല്ലാ മെഡിക്കൽ, ഡെൻ്റൽ, ആയുഷ്, പാരാമെഡിക്കൽ, നഴ്സിംഗ്, ഫാർമസി കോളേജുകൾ ഡിസംബർ 1 മുതൽ തുറക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ ചുമതലയുള്ള മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചതാണ് ഇക്കാര്യം. കോളേജ് അഡ്മിനിസ്ട്രേഷനും വിദ്യാർത്ഥികളും സർക്കാർ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Karnataka Government has decided to reopen all the medical, dental,AYUSH, paramedical, nursing and pharmacy colleges affiliated…
Read Moreനഗരത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1030 കോവിഡ് കേസുകൾ, 3 മരണം; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2016 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3443 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നഗരത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1030 കോവിഡ് കേസുകൾ മാത്രം, മരണ നിരക്കും കുത്തനെ താഴ്‌ന്നു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3443 ആകെ ഡിസ്ചാര്‍ജ് : 818392 ഇന്നത്തെ കേസുകള്‍ : 2016 ആകെ ആക്റ്റീവ് കേസുകള്‍ : 28026 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 11491…
Read Moreപ്രശസ്ത പത്രപ്രവർത്തകൻ രവി ബെളഗരെ അന്തരിച്ചു;എന്നും വിവാദങ്ങളുടെ തോഴൻ;വിടവാങ്ങിയത് നഗരത്തിലെ ടാബ്ലോയ്ഡ് പത്രങ്ങളുടെ പിതാവ്.
ബെംഗളൂരു : പ്രശസ്ത പത്രപ്രവർത്തകൻ രവി ബെളഗരെ (62) അന്തരിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെ സ്വന്തം ഓഫീസിൽ ഹൃദയ സ്തംഭനത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. 1958ൽ ബെല്ലാരിയിൽ ജനിച്ച ബെളഗെരെ നഗരത്തിൽ എത്തിയതിന് ശേഷമാണ് പ്രശസ്തനാകുന്നത്. ബെല്ലാരിയിലും ഹാസനിലും ചെറിയ രീതിയിലുള്ള ജോലികൾ ചെയ്ത ശേഷം ബെംഗളൂരുവിലെത്തി ഒരു പ്രസ് തുടങ്ങുകയായിരുന്നു. ഇദ്ദേഹം ആരംഭിച്ച “ഹായ് ബാംഗ്ലൂർ ” എന്ന ടാബ്ലോയ്ഡ് നഗരത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന പത്രമായിരുന്നു. യുവാക്കളെ ആകർഷിക്കുന്ന രീതിയാൽ “ഓമനസേ”എന്ന ഒരു വാരികയും പ്രസിദ്ധീകരിച്ചിരുന്നു. 70 ൽ അധികം പുസ്തകങ്ങളും ലേഖനങ്ങളും…
Read Moreചുവന്ന ലിപ്സ്റ്റിക് ഇട്ടതിന് അമ്മയെ കളിയാക്കിയ ബന്ധുക്കള്‍ക്ക് മകൻ കൊടുത്ത പണി!
ബെംഗളൂരു: ചുവന്ന ലിപ്സ്റ്റിക് ഇടുന്നത് മോശം സ്ത്രീകളാണ് എന്നാണ് സമൂഹത്തിൽ പൊതുവെയുള്ള വിലയിരുത്തൽ. ഇതിനാൽ പലരും ചുവപ്പിന്റെ തന്നെ പല വകഭേദങ്ങളാണ് ഉപയോഗിക്കുന്നത്. ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞതിന്റെ പേരില്‍ പല സ്ത്രീകളും അപമാനിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവം തുറന്ന് പറയുകയാണ് പുഷ്പക് സെന്‍ എന്ന യുവാവ്. ചുവന്ന ലിപ്സ്റ്റിക് ധരിച്ച അമ്മയെ അപമാനിച്ച ബന്ധുക്കള്‍ക്ക് അതേ നിറത്തിലുള്ള ലിപ്സ്റ്റിക് അണിഞ്ഞ തന്റെ ചിത്രം അയച്ച് നല്‍കിയായിരുന്നു പുഷ്പകിന്റെ പ്രതികാരം. പുഷപക് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ: “ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞ 54 കാരിയായ…
Read Moreകേരളത്തിലേക്ക് പശുക്കളെ കൊണ്ടുപോകുകയായിരുന്ന ലോറി തടഞ്ഞ് അക്രമം
ബെംഗളൂരു: കേരളത്തിലേക്ക് പശുക്കളെ കൊണ്ടുപോകുകയായിരുന്ന ലോറി തടഞ്ഞ് അക്രമം. അനുമതിരേഖകളോടെ പശുക്കളെ കൊണ്ടുപോകുകയായിരുന്ന ലോറിയാണ് ഒരുസംഘം തടഞ്ഞത്. യെല്ലാപ്പൂരിൽനിന്ന് കൊച്ചിയിലെ ആശ്രമത്തിലേക്ക് പശുക്കളെ കൊണ്ടുപോകുകയായിരുന്ന ലോറിയാണ് ചൊവ്വാഴ്ച രാത്രിയോടെ മംഗളൂരു തൊക്കോട്ട് എത്തിയപ്പോൾ ഒരുസംഘം തടഞ്ഞ് ഡ്രൈവറെയും സഹായിയെയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്. കോടതി അനുമതിരേഖ കാണിച്ചെങ്കിലും സംഘം പിൻവാങ്ങിയില്ല. പിന്നീട് അക്രമികൾ അറിയിച്ചതനുസരിച്ച് ഉള്ളാൾ പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. പുലർച്ചെയോടെ കോടതി ഉത്തരവ് പരിശോധിച്ച് ഇവരെ യാത്ര തുടരാൻ അനുവദിച്ചു. എന്നാൽ നിയാമാനുസൃതമായി പശുക്കളെ കൊണ്ടുപോകുന്നവരെ ആക്രമിച്ചവർക്കെതിരേ നടപടിയെടുക്കാൻ പോലീസ്…
Read More