കര്‍ണാടകയില്‍ നിന്ന് എം ബി ബി എസ് ജയിച്ചെന്ന വ്യാജേന തട്ടിപ്പ്‌; വ്യാജ ഡോക്ടർ പിടിയിൽ

കൊച്ചി: കര്‍ണാടകയില്‍ നിന്ന് എം ബി ബി എസ് ജയിച്ചെന്ന വ്യാജേന കൊച്ചിയിൽ രണ്ട് മാസമായി തട്ടിപ്പ് നടത്തിവന്ന വ്യാജ ഡോക്ടർ പിടിയിൽ. റാന്നി വടശേരിക്കര ചെറുകുളഞ്ഞി ശ്രീഭവനില്‍ സംഗീത ബാലകൃഷ്‌ണന്‍ (45) ആണ് തട്ടിപ്പുകള്‍ക്ക് ഒടുവില്‍ പൊലീസ് പിടിയിലായത്.

എറണാകുളം എടത്തല കോമ്ബാറ മരിയ ക്ലിനിക്കിലാണ് രണ്ട് മാസമായി യുവതിയുടെ തട്ടിപ്പ് അരങ്ങേറിയത്. നിരവധി പേരെയാണ് യുവതി പറ്റിച്ചത്. 2002ല്‍ കര്‍ണാടകയില്‍ നിന്ന് എം ബി ബി എസ് ജയിച്ചതായി പറയുന്ന ഇവര്‍ ഫാര്‍മസി ഡിപ്ലോമ കോഴ്സ് പഠിച്ചതിന്റെ അറിവ് വച്ചാണ് മരുന്നു കുറിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

രോഗികളെ പരിശോധിക്കുന്നതിനിടെയാണ് ഡോക്‌ടറെ നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്‌തത്. എം ബി ബി എസ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ് വ്യാജ ഡോക്‌ടര്‍ നല്‍കിയത്. ഇതും വ്യാജമാണോയെന്നാണ് പൊലീസിന്റെ സംശയം.

രോഗികള്‍ക്ക് ഒരേസമയം പല ആന്റിബയോട്ടിക് ഗുളികകള്‍ കൂടിയ അളവില്‍ കുറിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ റൂറല്‍ എസ് പി കെ കാര്‍ത്തിക്കിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ഇവര്‍ ഇതിനു മുമ്ബും പല ക്ലിനിക്കുകളിലും ജോലി ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുറഞ്ഞ ശമ്ബളം നല്‍കിയാല്‍ മതി എന്നതാണ് വ്യാജ ഡോക്‌ടറെ നിയമിച്ചതിന്റെ കാരണമെന്ന് കരുതുന്നതായി പൊലീസ് വ്യക്തമാക്കി.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

മറ്റൊരു ഡോക്‌ടറും ഇവിടെയുണ്ട്. അദ്ദേഹം ജില്ലയിലെ സര്‍ക്കാര്‍‌ ആശുപത്രിയിലും പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുകളുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അദ്ദേഹത്തോടും ആവശ്യപ്പെട്ടു.

ചികിത്സാ സൗകര്യം കുറഞ്ഞ ഗ്രാമപ്രദേശങ്ങളില്‍ വീടുകള്‍ വാടകയ്ക്ക് എടുത്ത് ക്ലിനിക് നടത്തുന്നയാളാണ് ഉടമയെന്ന് പൊലീസ് പറഞ്ഞു. അങ്കമാലി സ്വദേശിയുടേതാണ് ക്ലിനിക്. ക്ലിനിക്കിന്റെ ഉടമയേയും കേസില്‍ പ്രതിയാകുമെന്ന് പൊലീസ് പറ‍ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
[masterslider id="10"]

Related posts