ബെംഗളൂരു: നഗരത്തിലെ ബാപ്പുജിനഗറിൽ കഴിഞ്ഞ ദിവസം കെമിക്കൽ യൂണിറ്റ് ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ കെമിക്കൽ യൂണിറ്റ് ഉടമകളെ പോലീസ് അറസ്റ്റുചെയ്തു. രേഖ കെമിക്കൽസ് ആൻഡ് രേഖ കെമിക്കൽ കോർപ്പറേഷൻ ഉടമകളായ സജ്ജൻ രാജ് (66), ഭാര്യ കമല (60), മകൻ അനിൽകുമാർ (30) എന്നിവരാണ് അറസ്റ്റിലായത്. തീപ്പിടിത്തത്തിൽ മൂന്നുകോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കിയിരിക്കുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തായിരുന്നു കെമിക്കൽ യൂണിറ്റ് പ്രവർത്തിച്ചുവന്നത്. മലിനീകരണ നിയന്ത്രണബോർഡ്, ബി.ബി.എം.പി., അഗ്നിരക്ഷാവകുപ്പ് എന്നിവിടങ്ങളിൽനിന്ന് അനുമതിയില്ലാതെയായിരുന്നു കെമിക്കൽ യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി സജ്ജൻരാജ് കെമിക്കൽ വ്യവസായം നടത്തിവരുകയായിരുന്നുവെന്നും…
Read MoreYear: 2020
പാലക്കാട് പോലീസ് വേഷത്തിലെത്തി യാത്രക്കാരെ ആക്രമിച്ച് കാറ് മോഷണം
പാലക്കാട്: പാലക്കാട് കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച് കാറുമായി കടന്നു കളഞ്ഞു. പുതുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ യാത്രക്കാര്‍ ചികിത്സ തേടി. പോലീസ് വേഷത്തിലെത്തിയവര്രാണ് കൊള്ള നടത്തിയത്. ബിസിനസുകാരായ പാലക്കാട് ഒലവക്കോട് കാവില്‍പാട് സ്വദേശി മുനീര്‍, ഇന്ദ്ര നഗര്‍ സ്വദേശി നവനീത് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിക്കാണ് കൊള്ള നടന്നത്. തിരുപ്പൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിയില്‍ പുതുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മരുതറോഡ് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ പെട്രോള്‍ പമ്പിന് സമീപം വച്ചാണ് കൊള്ള…
Read Moreപോലീസിൻ്റെ നീക്കം കോൺഗ്രസ് നേതാവിൻ്റെ മകന് ചേർത്തി നൽകി;ഹെഡ്കോൺസ്റ്റബിളിന് സസ്പെൻഷൻ.
ബെംഗളൂരു : ഡാർക്ക് വെബ് വഴി ലഹരിമരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തിയിരുന്ന സംഘത്തെ അറസ്റ്റ് ചെയ്യാനുള്ള പോലീസിൻ്റെ ശ്രമങ്ങൾ പ്രതികളിൽ ഒരാളായ കോൺഗ്രസ് നേതാവിന് മകൻ ദർശൻ ലാമണിക്ക് ചോർത്തി നൽകിയതിന് ഹെഡ് കോൺസ്റ്റബിൾ പ്രഭാകറിന് സസ്പെൻഷൻ. ഡാർക്ക് വെബ് വഴി 500 ഗ്രാം ലഹരിമരുന്നെത്തിച്ചത് സുജയ്, ഹേമന്ത്, പ്രസീദ് ഷെട്ടി, സുനീഷ് ഹെഗ്‌ഡെ എന്നിവരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ സുജയ് പിടിയിലായതോടെ മറ്റുള്ളവർ മുങ്ങുകയായിരുന്നു. ഹെഡ് കോൺസ്റ്റബിൾ നൽകിയ വിവരത്തെ തുടർന്നാണ് ഇവർ ഒളിവിൽപ്പോയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇവരെ ഗോവയിൽ നിന്നാണ് കർണാടക…
Read Moreമലയാളിയായ സൂപ്പർ മാർക്കറ്റ് ഉടമയുടെ കാറിൻ്റെ ചില്ല് തകർത്ത് രണ്ടേമുക്കാൽ ലക്ഷം രൂപയും മറ്റ് വില പിടിപ്പുള്ള സാധനങ്ങളും കവർന്നു.
ബെംഗളൂരു : മലയാളിയായ സൂപ്പർ മാർക്കറ്റ് ഉടമയുടെ കാറിൻ്റെ ചില്ല് തകർത്ത് കാറിൽ സൂക്ഷിച്ചിരുന്ന രണ്ടേമുക്കാൽ ലക്ഷം രൂപയും, മൊബൈൽ ഫോണും ആറ് ലക്ഷം രൂപ വിലവരുന്ന വാച്ച്, എ.ടി.എം.കാർഡ്, ചെക്ക് ബുക്ക്, പാൻ കാർഡ് എന്നിവയും കവർന്നു, നാദാപുരം സ്വദേശിയും ബാനസവാഡിയിലെ അമക്സ് സൂപ്പർ മാർക്കറ്റിൻ്റെ ഉടമയുമായ പി.പി.സമീൽ ഇന്നലെ വൈകുന്നേരമാണ് കവർച്ചക്ക് ഇരയായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം കസ്തൂരി നഗറിലെ ഒരു ബാങ്കിൽ സ്ഥാപനത്തിന് പുതിയ ഒരു അക്കൗണ്ട് തുറക്കാൻ പോയതായിരുന്നു സമീൽ. ബാങ്കിലെ തിരക്ക് കാരണം അടുത്ത ദിവസം വരാൻ അവർ…
Read Moreവാട്‌സ്ആപ്പ് വഴി ബന്ധം പുതുക്കി മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഒരു കോടിയിലധികം രൂപ തട്ടി!
ബെംഗളൂരു: വാട്‌സ്ആപ്പ് വഴി ബന്ധം പുതുക്കി മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഒരു കോടി രൂപ തട്ടി. മുന്‍ കാമുകന്റെ കാമുകിയാണ് ഭീഷണിപ്പെടുത്തി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതായി യുവതി പരാതി നൽകിയത്. മുന്‍ കാമുകപനൊന്നിച്ചുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. കൂടുതല്‍ പണം ചോദിച്ചതോടെ, ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം യുവതി പൊലീസിന് പരാതി നല്‍കി. മുന്‍ കാമുകനെയും അയാളുടെ ഇപ്പോഴത്തെ കാമുകിയെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. 11 വര്‍ഷം മുന്‍പ് ബിസിനസുകാരനെ വിവാഹം…
Read Moreനഗരത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1069 കോവിഡ് കേസുകൾ മാത്രം; കൂടുതൽ വിവരങ്ങൾ
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2116 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3368 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3368 ആകെ ഡിസ്ചാര്‍ജ് : 814949 ഇന്നത്തെ കേസുകള്‍ : 2116 ആകെ ആക്റ്റീവ് കേസുകള്‍ : 29470 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 11474 ആകെ പോസിറ്റീവ് കേസുകള്‍ : 855912 തീവ്ര പരിചരണ വിഭാഗത്തില്‍ : 797 ഇന്നത്തെ പരിശോധനകൾ…
Read More“ദീപാവലിക്ക് പടക്കം പൊട്ടിക്കേണ്ട,കഴിച്ചോളൂ”
ബെംഗളൂരു: മുകളില്‍ കൊടുത്ത ചിത്രങ്ങള്‍ കണ്ടില്ലേ,ഇവ പടക്കങ്ങള്‍ ആണെന്ന് നിങ്ങള്‍ ധരിച്ചിട്ടുണ്ടാവും എന്നാല്‍ അത് തെറ്റാണ്,ഇവ പടക്കങ്ങളുടെ രൂപത്തില്‍ ഉണ്ടാക്കിയ ചോക്കളേറ്റ് കള്‍ ആണ്,ഈ “പടക്കങ്ങള്‍” തീ കൊടുത്താല്‍ പൊട്ടിയെന്ന് വരില്ല എന്നാല്‍ നിങ്ങള്‍ക്ക് കടിച്ച് തിന്നാം. നഗരത്തിലെ പ്രിയ ജയിന്‍ എന്നാ വനിതയാണ് ഇങ്ങനെ ഒരു ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. പടക്കങ്ങള്‍,റോക്കെറ്റ്,സുല്ടി ബോംബ്,ഫ്ലവര്‍ പോട്ട് എന്നിവയുടെ രൂപത്തില്‍ ഉള്ള ചോക്കലേറ്റുകള്‍ ലഭ്യമാണ്. “പടക്കങ്ങള്‍ പോട്ടിക്കതിരിക്കുക,പടക്കങ്ങള്‍ കഴിക്കുക”എന്നാ സന്ദേശവുമായി പുറത്തിറക്കിയിരിക്കുന്ന ഈ ചോക്ലേറ്റ്കള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത് എന്ന് അവര്‍ അറിയിച്ചു. ദീപാവലിക്ക് പടക്കങ്ങള്‍ ഇല്ലാത്ത…
Read More25 ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി നഗരത്തില്‍ മലയാളികള്‍ പിടിയില്‍.
ബെംഗളൂരു: 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഹഷിഷ് ഓയിലുമായി 3 മലയാളികള്‍ നഗരത്തില്‍ പിടിയിലായി. പി.ഡി.അനീഷ്,കെ.കെ.സാരംഗ്,ആര്‍.എസ്.രഞ്ജിത്ത് എന്നിവര്‍ ആണ് എന്‍.സി.ബിയുടെ പിടിയില്‍ ആയത്. വിശാഖപട്ടണത്ത് നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്താനുള്ള ശ്രമത്തിനിടയില്‍ ആണ് ഇവര്‍ പിടിയിലായത് എന്ന് എന്‍.സി.ബി.അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അനൂപ് മുഹമ്മദ് എന്നാ മലയാളിയെയും മറ്റു രണ്ടുപേരെയും ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് എന്‍.സി.ബി അറസ്റ്റ് ചെയ്തിരുന്നു,തുടര്‍ന്നാണ് 2 സിനിമാ നടികള്‍ അടക്കം നിരവധി പേര്‍ അറസ്റ്റില്‍ ആയത്,ബിനീഷ് കോടിയേരിയും അറസ്റ്റിലായത് സനൂപ് മുഹമ്മദുമായി ഉള്ള ബന്ധത്തെ തുടര്‍ന്നാണ്.
Read More65% രക്ഷിതാക്കള്‍ സ്കൂള്‍ ഫീസ് അടച്ചില്ല;സര്‍ക്കാര്‍ ഇടപെടണം:സ്വകാര്യ സ്കൂള്‍ മാനേജ്‌മന്റ്.
ബെംഗളൂരു: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിടുന്ന രക്ഷിതാക്കളെ സ്കൂള്‍ ഫീസ് അടക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന് സര്‍ക്കാര്‍ നേരത്തെ സ്വകാര്യ സ്കൂളുകളോട് ആവശ്യപ്പെട്ടത് പിന്‍വലിക്കണമെന്ന് സ്വകാര്യ സ്കൂള്‍ മാനേജ്‌മന്റ് അസോസിയേഷന്‍. 65% രക്ഷിതാക്കളും ഫീസ് അടച്ചിട്ടില്ല അതിനാല്‍ സര്‍ക്കാര്‍ മുന്‍ നിര്‍ദേശം പിന്‍വലിക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. കുടിശിക അടക്കാന്‍ സര്‍ക്കാര്‍ രക്ഷിതാക്കളോട് ആവശ്യപ്പെടണം എന്നും ഇവര്‍ പറയുന്നു,അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഇത് ഉപകരിക്കും എന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ എട്ടുമാസമായി പല സ്കൂളുകളും ജീവനക്കാരുടെ ശമ്പളം തടഞ്ഞ് വച്ചിരിക്കുകയാണ്,ചില സ്കൂളുകള്‍…
Read Moreശമ്പളം മുടങ്ങി;200 രൂപ ദിവസക്കൂലിക്ക് ആടിനെ മേക്കാന്‍ ഇറങ്ങി കോളേജ് അധ്യാപകന്‍.
ബെംഗളൂരു: കൊറോണ രോഗം തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ നിരവധിയാണ്,അതിന്റെ കൂടെ തന്നെ ജീവിതോപാതി നഷ്ട്ടപ്പെട്ടവരും നിരവധി. ശമ്പളം ലഭിക്കാതായപ്പോള്‍ ഒരു സ്വകാര്യ സ്കൂള്‍ അധ്യാപകന് ആട്ടിടയന്റെ വേഷം കെട്ടേണ്ടി വന്ന വാര്‍ത്ത വരുന്നത് ഉത്തര കര്‍ണാടകയിലെ രായിചൂരില്‍ നിന്നാണ്. മസ്ക്കിയിലെ സര്‍ക്കാര്‍ കോളേജിലെ ഗസ്റ്റ് അധ്യാപനായ ഈരണ ഗൌഡ ഹുളിഡഡ യാണ് ഈ നിര്‍ഭാഗ്യവാന്‍. പ്രതിമാസം ശമ്പള ഇനത്തില്‍ ലഭിച്ചിരുന്നത് 13000 രൂപയായിരുന്നു,കോളേജ് അടച്ചതോടെ വരുമാനം നിന്നു. ഇപ്പോള്‍ ഭാര്യയും 3 കുട്ടികളും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ 200 രൂപ ദിവസക്കൂലിക്ക് അടുമേക്കുകയാണ്. രാവിലെ 9…
Read More