ബിജെപി എംഎല്‍എ പാര്‍ട്ടിയിലെ അംഗമായ സ്ത്രീയെ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

ബെംഗളൂരു: സംസ്ഥാനത്തെ ബിജെപി എംഎല്‍എ ഒരു സ്ത്രീയെ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എംഎല്‍എ സിദു സാവാദി പൊലീസ് സാന്നിധ്യത്തിലാണ് സ്വന്തം പാര്‍ട്ടിയിലെ അംഗമായ സ്ത്രീയെ മര്‍ദിക്കുന്നത്. https://twitter.com/anusharavi10/status/1326497831943766016?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1326497831943766016%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2020%2Fnov%2F11%2Fbjp-mla–manhandles-women-party-member-105079.html നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദ്ദനം. മഹാലിംഗപൂര്‍ ടൗണ്‍ കൗണ്‍സിലിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപിക്ക് 13 അംഗങ്ങളും കോണ്‍ഗ്രസിന് പത്ത് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. മൂന്ന് ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസുമായി സഹകരിച്ചാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറായിരുന്നില്ല.…

Read More

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കണമെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കേ സ്കൂളുകൾ തുറക്കണമെന്ന അഭിപ്രായവുമായി വിദ്യാഭ്യാസവകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഒരുവിഭാഗം രക്ഷിതാക്കളും. സ്കൂളുകൾ തുറക്കുന്നതുസംബന്ധിച്ച് അഭിപ്രായങ്ങൾ തേടിയപ്പോഴാണ് ഇവർ നിലപാട് വ്യക്തമാക്കിയത്. വിവിധ വ്യക്തികളുടെ അഭിപ്രായങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതുവിദ്യാഭ്യാസവകുപ്പ് കമ്മിഷണർ പ്രാഥമിക വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ചു. തുടർന്ന് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാറിന് കൈമാറും. പത്ത്, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളാണ് സ്കൂളുകൾ തുറക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോവിഡിന്റെ…

Read More

റെയിൽവേ സ്റ്റേഷനിൽ മലയാളി യുവാവിനെ ആക്രമിച്ച് പേഴ്‌സും മൊബൈലും കവർന്നു

ബെംഗളൂരു: റെയിൽവേ സ്റ്റേഷനിൽ മലയാളി യുവാവിനെ ആക്രമിച്ച് പേഴ്‌സും മൊബൈലും കവർന്നു. നാട്ടിലേക്ക് പോകാൻ കർമലാരം റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തു നിൽക്കുന്നതിനിടെയാണ് മലയാളി എൻജിനിയറിങ് വിദ്യാർഥിക്ക് ഈ ദുരനുഭവം. മലപ്പുറം നിലമ്പൂർ പാട്ടരാക്ക പൂളക്കൽ വീട്ടിൽ സഹദ് അലിയെ(24) ആണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി 8.40-ഓടെയാണ് സംഭവം. ഹൂഡിയിലെ ബന്ധുവീട്ടിലെത്തി തിരിച്ച് നാട്ടിലേക്കുപോകുന്നതിനായാണ് സഹദ് അലി കർമലാരം റെയിൽവേ സ്റ്റേഷനിലെത്തിയത്. യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസിലായിരുന്നു ടിക്കറ്റ് ബുക്കുചെയ്തത്. സഹദിന്റെ അടുത്തേക്ക് മൂന്നുപേരെത്തി ഹിന്ദിയിൽ പത്തുരൂപ കടം ചോദിച്ചു. ഇതിനിടയിൽ ഒരാൾ പിന്നിലൂടെവന്ന് ബലമായി സഹദിന്റെ പോക്കറ്റിൽനിന്ന് പഴ്‌സും…

Read More

തീകത്തിച്ച തുരങ്കത്തിലൂടെ ബൈക്ക് ഓടിച്ച് ലോക റെക്കോര്‍ഡ്‌ ഇടാനുള്ള ശ്രമത്തിനിടയില്‍ ബൈക്ക് മറിഞ്ഞു;പിന്നീടു സംഭവിച്ചത് !

ബെംഗളൂരു: വിവിധ റെക്കോര്‍ഡുകള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ഏതാനും ദിവസമായി യെലഹങ്ക വ്യോമസേന താവളത്തിലും എ.എസ്.സി മൈതാനത്തുമായി നിരവധി പ്രകടനങ്ങള്‍ നടക്കുകയാണ്. തീ നിറച്ച തുരങ്കത്തിലൂടെ ബൈക്ക് ഓടിച്ച് ലോക റെക്കോര്‍ഡിന് ശ്രമിക്കുകയായിരുന്നു ബെംഗളൂരു എ.എസ്.സി സെന്റര്‍ ടോര്‍ണഡോസ് മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ടീം ക്യാപ്റ്റന്‍ ശിവം സിംഗ്. നീളത്തില്‍ ഉള്ള ടണലില്‍ തീകത്തിച്ച് അതിലൂടെ ബൈക്ക് ഓടിക്കുന്നിതിനിടയില്‍ ,ബൈക്ക് ടണലില്‍ മറയുകയായിരുന്നു. എന്നാല്‍ മുഴുവനായി തീകത്തിക്കൊണ്ട് ഇരിക്കുന്ന ടണലില്‍ നിന്ന് ശിവം നിസാര പരിക്കുകളോടെ പുറത്ത് കടക്കുകയായിരുന്നു. ബൈക്ക് മറിയും മുന്‍പേ 127 മീറ്റര്‍…

Read More

കർണാടകയിൽ ആകെ കോവിഡ് പരിശോധന 90 ലക്ഷം കടന്നു; ഇന്ന് 2584 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.; 2881 പേർ രോഗമുക്തരായി

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2584 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2881 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2881 ആകെ ഡിസ്ചാര്‍ജ് : 811581 ഇന്നത്തെ കേസുകള്‍ : 2584 ആകെ ആക്റ്റീവ് കേസുകള്‍ : 30743 ഇന്ന് കോവിഡ് മരണം : 23 ആകെ കോവിഡ് മരണം : 11453 ആകെ പോസിറ്റീവ് കേസുകള്‍ : 853796 തീവ്ര പരിചരണ വിഭാഗത്തില്‍ : 824 ഇന്നത്തെ പരിശോധനകൾ…

Read More

നാളെയും മറ്റന്നാളും നഗരത്തില്‍ വൈദ്യുതി മുടങ്ങും…

ബെംഗളൂരു : നവംബര്‍ 12,13 ദിവസങ്ങളില്‍ നഗരത്തിലെ ചില സ്ഥലങ്ങളില്‍ വൈദ്യതി മുടങ്ങും. രാവിലെ 10:00 മണി മുതല്‍ 04:00 മണി വരെയാണ് വൈദ്യതി മുടങ്ങുക,ബാംഗ്ലൂര്‍ ഇലക്ട്രിക്‌സിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ( ബെസ്കോം) കേബിള്‍ മാറ്റവുമായി ബന്ധപ്പെട്ട ജോലികള്‍ ഉള്ളതിനാല്‍ ആണ് വൈദ്യുതി തടസ്സം നേരിടുന്നത്. എച്ച്.എസ്.ആര്‍ ലേഔട്ടിലെ 5,6 സെക്ടറിലും ടീച്ചേഴ്സ് കൊളോണിയിലും ഐ.എ.എസ് കൊളോണിയിലും ആണ് വൈദ്യുതി മുടങ്ങുക.

Read More

ബിനീഷ് കോടിയേരി പാരപ്പന അഗ്രഹാര ജയിലിലേക്ക്…

ബെംഗളൂരു: മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. മയക്കുമരുന്നു കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെയും ഈ ജയിലിൽ തന്നെയായിരുന്നു പാർപ്പിച്ചിരുന്നത്. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. സമാനമായ കേസുകളിൽ ജാമ്യം നൽകിയ വിധികൾ അഭിഭാഷകൻ കോടതിയെ ഓർമിപ്പിച്ചു. കോടതി നടപടികൾക്ക്  ഇൻ ക്യാമറ പ്രൊസീഡിംഗ്സ്  വേണമെന്നും പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസുമായി ബന്ധമില്ലാത്തവരും കേസ് വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട്…

Read More

മുങ്ങി നടക്കുന്നവരെ വീട്ടിലെത്തി പൊക്കി പിഴയടപ്പിച്ചു; കഴിഞ്ഞ മാസം ട്രാഫിക്ക് പോലീസ് ഖജനാവിലെത്തിച്ചത് വൻ തുക.

ബെംഗളൂരു : പിഴയടക്കാതെ മുങ്ങി നടക്കുന്നവരെ വീടുകളിൽ ചെന്ന് കണ്ട് പിഴ സംഖ്യ ഒടുക്കിയത് വൻ അനുഗ്രഹമായി. ഒക്ടോബറിൽ പിഴയിനത്തിൽ ട്രാഫിക് പോലീസിന് ലഭിച്ചത് 18 കോടി രൂപയാണ്. ലോക്ഡൗഡൗണിന് ശേഷം ജനങ്ങൾ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞതോടെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു, ഇതും പിഴത്തുകയിനത്തിൽ വൻ തുക ലഭ്യമാകാൻ കാരണമായി എന്ന് കണക്കാക്കുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഗതാഗത നിയമലംഘനത്തേ തുടർന്നുള്ള കേസുകൾ കുത്തനെ കുറഞ്ഞിരുന്നു.

Read More

ദീപാവലി ആഘോഷിക്കാൻ ആയിരത്തോളം സ്പെഷൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി;കേരളത്തിലേക്കും സർവ്വീസുകൾ.

ബെംഗളൂരു : ദീപാവലി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് പരിഗണിച്ച് കേരളം അടക്കം ഉള്ള സമീപ സംസ്ഥാനങ്ങളിലേക്ക് ആയിരത്തോളം സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കര്‍ണാടക സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍. ഈ മാസം 13 മുതല്‍ 16 വരെയാണ് സ്പെഷ്യല്‍ സര്‍വീസുകള്‍. കെ.എസ്.ആര്‍.ടി സി കൌണ്ടരുകളിലൂടെയും https://ksrtc.in എന്നാ പോര്‍ട്ടലില്‍ കൂടിയും ടിക്കെറ്റുകള്‍ ബുക്ക്‌ ചെയ്യാം. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്നാകും ബസുകൾ പുറപ്പെടുക. കേരളത്തിനു പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കർണാടകയുടെ…

Read More

ബിഹാറില്‍ കരുത്ത് തെളിയിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍

പറ്റ്‌ന: ബിഹാറില്‍ മല്‍സരിച്ച 29 സീറ്റില്‍ 16 എണ്ണം കരസ്ഥമാക്കിയാണ് ഇടതുപാര്‍ട്ടികള്‍ കരുത്ത് കാട്ടിയത്. 70 സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസിന്റെ വിജയം 19 സീറ്റിലേക്ക് ചുരുങ്ങിയപ്പോഴാണ് ഇടതു പാര്‍ട്ടികളുടെ കുതിപ്പ്. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് ബിഹാര്‍ നിയമസഭയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് 15 ല്‍ കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടാകുന്നത്. മത്സരിച്ച 19ല്‍ 12 ല്‍ സിപിഐ എംഎല്‍ വിജയിച്ചപ്പോള്‍ മല്‍സരിച്ച നാല് സീറ്റില്‍ രണ്ടിലും സിപിഎം വിജയിച്ചു. ആറ് സീറ്റില്‍ മത്സരിച്ച സിപിഐയും രണ്ട് സീറ്റില്‍ ജയിച്ചു. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബെഗുസരായിലെ…

Read More
Click Here to Follow Us