ദീപാവലി ആഘോഷിക്കാൻ ആയിരത്തോളം സ്പെഷൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി;കേരളത്തിലേക്കും സർവ്വീസുകൾ.

ബെംഗളൂരു : ദീപാവലി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് പരിഗണിച്ച് കേരളം അടക്കം ഉള്ള സമീപ സംസ്ഥാനങ്ങളിലേക്ക് ആയിരത്തോളം സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കര്‍ണാടക സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍.

ഈ മാസം 13 മുതല്‍ 16 വരെയാണ് സ്പെഷ്യല്‍ സര്‍വീസുകള്‍.

കെ.എസ്.ആര്‍.ടി സി കൌണ്ടരുകളിലൂടെയും https://ksrtc.in എന്നാ പോര്‍ട്ടലില്‍ കൂടിയും ടിക്കെറ്റുകള്‍ ബുക്ക്‌ ചെയ്യാം.

കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്നാകും ബസുകൾ പുറപ്പെടുക.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

കേരളത്തിനു പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്കും പ്രത്യേക ബസുകൾ സർവീസ് നടത്തും. കെംപെഗൗഡ ബസ് സ്റ്റേഷനിൽനിന്ന് റായ്ച്ചൂർ, കലബുറഗി, ബല്ലാരി, കൊപ്പാൾ, യാദ്ഗിർ, കുക്കെസുബ്രമണ്യ, ധർമസ്ഥല,തിരുപ്പതി,ശിവമൊഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവൻഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ,  ബീദർ,  എന്നിവിടങ്ങളിലേക്കും സര്‍വീസ് ഉണ്ട്.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

3 ല്‍ അധികം ടിക്കറ്റ്‌ ഒരുമിച്ചു എടുക്കുന്നവര്‍ക്ക് 5 ശതമാനം നിരക്കിളവ്‌ ഉണ്ട്,ഇരുവശത്തേക്കും ഉള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌താല്‍ 10 ശതമനവും നിരക്ക് ഇളവു ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ
[masterslider id="10"]

Related posts