തീകത്തിച്ച തുരങ്കത്തിലൂടെ ബൈക്ക് ഓടിച്ച് ലോക റെക്കോര്‍ഡ്‌ ഇടാനുള്ള ശ്രമത്തിനിടയില്‍ ബൈക്ക് മറിഞ്ഞു;പിന്നീടു സംഭവിച്ചത് !

ബെംഗളൂരു: വിവിധ റെക്കോര്‍ഡുകള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ഏതാനും ദിവസമായി യെലഹങ്ക വ്യോമസേന താവളത്തിലും എ.എസ്.സി മൈതാനത്തുമായി നിരവധി പ്രകടനങ്ങള്‍ നടക്കുകയാണ്. തീ നിറച്ച തുരങ്കത്തിലൂടെ ബൈക്ക് ഓടിച്ച് ലോക റെക്കോര്‍ഡിന് ശ്രമിക്കുകയായിരുന്നു ബെംഗളൂരു എ.എസ്.സി സെന്റര്‍ ടോര്‍ണഡോസ് മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ടീം ക്യാപ്റ്റന്‍ ശിവം സിംഗ്. നീളത്തില്‍ ഉള്ള ടണലില്‍ തീകത്തിച്ച് അതിലൂടെ ബൈക്ക് ഓടിക്കുന്നിതിനിടയില്‍ ,ബൈക്ക് ടണലില്‍ മറയുകയായിരുന്നു. എന്നാല്‍ മുഴുവനായി തീകത്തിക്കൊണ്ട് ഇരിക്കുന്ന ടണലില്‍ നിന്ന് ശിവം നിസാര പരിക്കുകളോടെ പുറത്ത് കടക്കുകയായിരുന്നു. ബൈക്ക് മറിയും മുന്‍പേ 127 മീറ്റര്‍…

Read More

കർണാടകയിൽ ആകെ കോവിഡ് പരിശോധന 90 ലക്ഷം കടന്നു; ഇന്ന് 2584 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.; 2881 പേർ രോഗമുക്തരായി

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2584 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2881 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2881 ആകെ ഡിസ്ചാര്‍ജ് : 811581 ഇന്നത്തെ കേസുകള്‍ : 2584 ആകെ ആക്റ്റീവ് കേസുകള്‍ : 30743 ഇന്ന് കോവിഡ് മരണം : 23 ആകെ കോവിഡ് മരണം : 11453 ആകെ പോസിറ്റീവ് കേസുകള്‍ : 853796 തീവ്ര പരിചരണ വിഭാഗത്തില്‍ : 824 ഇന്നത്തെ പരിശോധനകൾ…

Read More

നാളെയും മറ്റന്നാളും നഗരത്തില്‍ വൈദ്യുതി മുടങ്ങും…

ബെംഗളൂരു : നവംബര്‍ 12,13 ദിവസങ്ങളില്‍ നഗരത്തിലെ ചില സ്ഥലങ്ങളില്‍ വൈദ്യതി മുടങ്ങും. രാവിലെ 10:00 മണി മുതല്‍ 04:00 മണി വരെയാണ് വൈദ്യതി മുടങ്ങുക,ബാംഗ്ലൂര്‍ ഇലക്ട്രിക്‌സിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ( ബെസ്കോം) കേബിള്‍ മാറ്റവുമായി ബന്ധപ്പെട്ട ജോലികള്‍ ഉള്ളതിനാല്‍ ആണ് വൈദ്യുതി തടസ്സം നേരിടുന്നത്. എച്ച്.എസ്.ആര്‍ ലേഔട്ടിലെ 5,6 സെക്ടറിലും ടീച്ചേഴ്സ് കൊളോണിയിലും ഐ.എ.എസ് കൊളോണിയിലും ആണ് വൈദ്യുതി മുടങ്ങുക.

Read More

ബിനീഷ് കോടിയേരി പാരപ്പന അഗ്രഹാര ജയിലിലേക്ക്…

ബെംഗളൂരു: മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. മയക്കുമരുന്നു കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളെയും ഈ ജയിലിൽ തന്നെയായിരുന്നു പാർപ്പിച്ചിരുന്നത്. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. സമാനമായ കേസുകളിൽ ജാമ്യം നൽകിയ വിധികൾ അഭിഭാഷകൻ കോടതിയെ ഓർമിപ്പിച്ചു. കോടതി നടപടികൾക്ക്  ഇൻ ക്യാമറ പ്രൊസീഡിംഗ്സ്  വേണമെന്നും പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസുമായി ബന്ധമില്ലാത്തവരും കേസ് വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട്…

Read More

മുങ്ങി നടക്കുന്നവരെ വീട്ടിലെത്തി പൊക്കി പിഴയടപ്പിച്ചു; കഴിഞ്ഞ മാസം ട്രാഫിക്ക് പോലീസ് ഖജനാവിലെത്തിച്ചത് വൻ തുക.

ബെംഗളൂരു : പിഴയടക്കാതെ മുങ്ങി നടക്കുന്നവരെ വീടുകളിൽ ചെന്ന് കണ്ട് പിഴ സംഖ്യ ഒടുക്കിയത് വൻ അനുഗ്രഹമായി. ഒക്ടോബറിൽ പിഴയിനത്തിൽ ട്രാഫിക് പോലീസിന് ലഭിച്ചത് 18 കോടി രൂപയാണ്. ലോക്ഡൗഡൗണിന് ശേഷം ജനങ്ങൾ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞതോടെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു, ഇതും പിഴത്തുകയിനത്തിൽ വൻ തുക ലഭ്യമാകാൻ കാരണമായി എന്ന് കണക്കാക്കുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഗതാഗത നിയമലംഘനത്തേ തുടർന്നുള്ള കേസുകൾ കുത്തനെ കുറഞ്ഞിരുന്നു.

Read More

ദീപാവലി ആഘോഷിക്കാൻ ആയിരത്തോളം സ്പെഷൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി;കേരളത്തിലേക്കും സർവ്വീസുകൾ.

ബെംഗളൂരു : ദീപാവലി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് പരിഗണിച്ച് കേരളം അടക്കം ഉള്ള സമീപ സംസ്ഥാനങ്ങളിലേക്ക് ആയിരത്തോളം സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കര്‍ണാടക സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍. ഈ മാസം 13 മുതല്‍ 16 വരെയാണ് സ്പെഷ്യല്‍ സര്‍വീസുകള്‍. കെ.എസ്.ആര്‍.ടി സി കൌണ്ടരുകളിലൂടെയും https://ksrtc.in എന്നാ പോര്‍ട്ടലില്‍ കൂടിയും ടിക്കെറ്റുകള്‍ ബുക്ക്‌ ചെയ്യാം. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്നാകും ബസുകൾ പുറപ്പെടുക. കേരളത്തിനു പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കർണാടകയുടെ…

Read More

ബിഹാറില്‍ കരുത്ത് തെളിയിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍

പറ്റ്‌ന: ബിഹാറില്‍ മല്‍സരിച്ച 29 സീറ്റില്‍ 16 എണ്ണം കരസ്ഥമാക്കിയാണ് ഇടതുപാര്‍ട്ടികള്‍ കരുത്ത് കാട്ടിയത്. 70 സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസിന്റെ വിജയം 19 സീറ്റിലേക്ക് ചുരുങ്ങിയപ്പോഴാണ് ഇടതു പാര്‍ട്ടികളുടെ കുതിപ്പ്. രണ്ടര പതിറ്റാണ്ടിന് ശേഷമാണ് ബിഹാര്‍ നിയമസഭയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് 15 ല്‍ കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടാകുന്നത്. മത്സരിച്ച 19ല്‍ 12 ല്‍ സിപിഐ എംഎല്‍ വിജയിച്ചപ്പോള്‍ മല്‍സരിച്ച നാല് സീറ്റില്‍ രണ്ടിലും സിപിഎം വിജയിച്ചു. ആറ് സീറ്റില്‍ മത്സരിച്ച സിപിഐയും രണ്ട് സീറ്റില്‍ ജയിച്ചു. ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബെഗുസരായിലെ…

Read More

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കോളേജുകൾ തുറക്കുന്നതിനുള്ള വിശദമായ മാർഗനിർദേശം പുറത്ത്

ബെംഗളൂരു: ഈ മാസം 17-ന് സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ വിശദമായ മാർഗനിർദേശം പുറത്തിറക്കി. – രക്ഷിതാക്കളിൽ നിന്നുള്ള സമ്മതപത്രം ഉണ്ടെങ്കിൽ മാത്രമെ വിദ്യാർഥികൾക്ക് കോളേജുകളിൽ നേരിട്ടെത്തി ക്ലാസിൽ പങ്കെടുക്കാനാകൂ. – കോളേജിൽ വരുന്ന വിദ്യാർഥികൾ മൂന്നുദിവസം മുമ്പ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. – അധ്യാപകർക്കും കോളജിലെ മറ്റു ജീവനക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. – നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് നിലവിലുള്ളതുപോലെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാം. – വിദ്യാർഥികൾക്കും മറ്റു ജീവനക്കാർക്കും അധ്യാപകർക്കും മാസ്ക് നിർബന്ധമാണ്. – അധ്യാപകർ മാസ്കിനൊപ്പം ഫെയ്‌സ്…

Read More

നഗരത്തിലെ കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ വൻ തീപിടുത്തം; അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വഴിമാറിയത് വൻ ദുരന്തം.

ബെംഗളൂരു: നഗരത്തിലെ കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ വൻ തീപിടുത്തം. ബാപ്പുജിനഗറിലെ ഫാക്ടറിയുടെ  ഗോഡൗണിൽ ആണ് ഇന്നലെ 11:30 ഓടെയാണ് തീ പടർന്നത് ശ്രദ്ധയിൽ പെട്ടത്. ആളപായമില്ല ഗോഡൗണിൽ കുടുങ്ങിപ്പോയ നാലു ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ബെംഗളൂരു വെസ്റ്റ് ഡി.സി.പി. സഞ്ജീവ് എ. പാട്ടീൽ അറിയിച്ചു. ഗോഡൗണിന് സമീപത്തെ പാതയോരത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു. 15 അഗ്നിശമന സേനാ വാഹനങ്ങളെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇടുങ്ങിയ റോഡുകളിലൂടെ ഫയർ എഞ്ചിൻ എത്തിക്കാൻ അഗ്നിശമന സേന വളരെ പാടുപ്പെട്ടു. തീപ്പിടിത്തത്തിന്റെ കാരണം ഇതു…

Read More
Click Here to Follow Us