നഗരത്തിലെ കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ വൻ തീപിടുത്തം; അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വഴിമാറിയത് വൻ ദുരന്തം.

ബെംഗളൂരു: നഗരത്തിലെ കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ വൻ തീപിടുത്തം.
ബാപ്പുജിനഗറിലെ ഫാക്ടറിയുടെ  ഗോഡൗണിൽ ആണ് ഇന്നലെ 11:30 ഓടെയാണ് തീ പടർന്നത് ശ്രദ്ധയിൽ പെട്ടത്.

ആളപായമില്ല ഗോഡൗണിൽ കുടുങ്ങിപ്പോയ നാലു ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ബെംഗളൂരു വെസ്റ്റ് ഡി.സി.പി. സഞ്ജീവ് എ. പാട്ടീൽ അറിയിച്ചു.

ഗോഡൗണിന് സമീപത്തെ പാതയോരത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു.

15 അഗ്നിശമന സേനാ വാഹനങ്ങളെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഇടുങ്ങിയ റോഡുകളിലൂടെ ഫയർ എഞ്ചിൻ എത്തിക്കാൻ അഗ്നിശമന സേന വളരെ പാടുപ്പെട്ടു.

തീപ്പിടിത്തത്തിന്റെ കാരണം ഇതു വരെ അറിവായിട്ടില്ല.
തീ പൂർണമായി അണച്ചെങ്കിലേ നാശനഷ്ടം എത്രയെന്ന് കണക്കാക്കാൻ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.

മുൻ കരുതൽ എന്ന നിലക്ക് അടുത്ത് പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ  പാർട്‌സുകൾ നിർമിക്കുന്ന ഫാക്ടറിയിലെ ജീവനക്കാരെയും അവിടെ നിന്ന് ഒഴിപ്പിച്ചു.

തീപിടിച്ച ഗോഡൗൗണിന് സമീപത്തായി നിരവധി വീടുകൾ ഉണ്ട് ,ഇവിടേക്ക് തീപടരുന്നത് തടയാൻ സാധിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം.

വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കുകയും സ്ഥലത്തെ എല്ലാ റോഡുകളും പോലീസ് അടയ്ക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us