തീകത്തിച്ച തുരങ്കത്തിലൂടെ ബൈക്ക് ഓടിച്ച് ലോക റെക്കോര്‍ഡ്‌ ഇടാനുള്ള ശ്രമത്തിനിടയില്‍ ബൈക്ക് മറിഞ്ഞു;പിന്നീടു സംഭവിച്ചത് !

ബെംഗളൂരു: വിവിധ റെക്കോര്‍ഡുകള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ഏതാനും ദിവസമായി യെലഹങ്ക വ്യോമസേന താവളത്തിലും എ.എസ്.സി മൈതാനത്തുമായി നിരവധി പ്രകടനങ്ങള്‍ നടക്കുകയാണ്.

തീ നിറച്ച തുരങ്കത്തിലൂടെ ബൈക്ക് ഓടിച്ച് ലോക റെക്കോര്‍ഡിന് ശ്രമിക്കുകയായിരുന്നു ബെംഗളൂരു എ.എസ്.സി സെന്റര്‍ ടോര്‍ണഡോസ് മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ടീം ക്യാപ്റ്റന്‍ ശിവം സിംഗ്.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

നീളത്തില്‍ ഉള്ള ടണലില്‍ തീകത്തിച്ച് അതിലൂടെ ബൈക്ക് ഓടിക്കുന്നിതിനിടയില്‍ ,ബൈക്ക് ടണലില്‍ മറയുകയായിരുന്നു.

എന്നാല്‍ മുഴുവനായി തീകത്തിക്കൊണ്ട് ഇരിക്കുന്ന ടണലില്‍ നിന്ന് ശിവം നിസാര പരിക്കുകളോടെ പുറത്ത് കടക്കുകയായിരുന്നു.

ബൈക്ക് മറിയും മുന്‍പേ 127 മീറ്റര്‍ പിന്നിട്ടതിനാല്‍ മുന്‍ റെക്കോര്‍ഡ്‌ ആയ 120.4 മീറ്റര്‍ തകര്‍ക്കാന്‍ ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts