വ്യാപകമായി പ്രചരിക്കുന്ന വീഡിയോ, അന്വേഷണ ഉത്തരവ് ഇട്ട് മുഖ്യമന്ത്രി

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ചോട്ടാ പാകിസ്താന്‍ വീഡിയോയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിയ്‌ക്കാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ദൂദ കവലണ്ടെ ഒരു ചെറിയ പാകിസ്താനാണെന്ന് ചിലര്‍ പറയുന്നതാണ് ചോട്ടാ പാകിസ്ഥാൻ വീഡിയോ. ഈദ് ദിനത്തിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മസ്ജിദില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകളാണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്.

  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

പ്രാര്‍ത്ഥ കഴിഞ്ഞ് പുറത്തിറങ്ങിയ ആളുകള്‍ പൊതുസ്ഥലത്തു നിന്നും നാരാ ഇ തക്ബീര്‍ അള്ളാഹു അക്ബര്‍ എന്ന് മുദ്രാവാക്യം മുഴക്കുന്നു. ഇത് കേട്ടെത്തിയ പോലീസുകാര്‍ ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നു. ഇതിനിടെ കൂട്ടത്തില്‍ ഒരാള്‍ നമ്മുടെ ഗ്രാമത്തിലേക്ക് നോക്കൂ, ഒരു ചെറിയ പാകിസ്ഥാൻ പോലെയുണ്ടെന്ന് പറയുകയും ഇത് കേട്ട മറ്റൊരാള്‍ അത് സമ്മതിച്ച്‌ കൊടുക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ പകര്‍ത്തിയ ആള്‍ ഇത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

  ഐപിഎൽ ആവേശം ചിന്നസ്വാമിയിലേക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് നിരോധിച്ച ഇടങ്ങൾ അറിയാം

ഇതിന് പിന്നാലെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉത്തരവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലില്‍ കിടന്നവര്‍ക്കും പി കെ ശശിക്കും സീറ്റ്’; എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു
[masterslider id="10"]

Related posts

Click Here to Follow Us