മൈസൂരു : കൊട്ടാര നഗരിയിലെ രാജകീയ പ്രൗഢി വിളിച്ചോതിയ ആഘോഷത്തിന് സമ്മാനിച്ച മൈസൂരു ദസറക്ക് വർണാഭമായ പരിസമാപ്തി.
10 ദിവസങ്ങൾ നീണ്ടുനിന്ന കന്നട നാടിന്റെ ഉത്സവ ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് മഹിഷാസുരൻ രാജ്യത്തിലേക്ക് ഒഴുകിയെത്തിയത്.
കോട്ട ആഞ്ജനേയ ക്ഷേത്രത്തിലോ ഉച്ചകഴിഞ്ഞ് 2:15 ന് നന്ദി ദ്വജ പൂജകളോടെയാണ് സമാപന ചടങ്ങുകൾ ആരംഭിച്ചത്.
തുടർന്ന് അമ്പാരി ആനയായ അർജുന്റെ മുകളിൽ 750 കിലോ വരുന്ന ചാമുണ്ഡി ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചതോടെ ജംബോ സവാരിക്കുള്ള ആചാര പീരങ്കി വെടി മുഴങ്ങി.
മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പുഷ്പവൃഷ്ടി നടത്തിയതോടെ ദസറയുടെ പ്രധാന ആകർഷണമായ ജംബോ സവാരി കൊട്ടാരം മുറ്റത്ത് നിന്ന് ആരംഭിച്ചു.
രാജകുടുംബത്തിലെ നിലവിലെ അവകാശിയായ യദുവീർ കൃഷ്ണ ദത്ത ചാമരാജ വോഡയാർ ജില്ലയുടെ ചുമതലയുള്ള മന്ത്രി സോമനാഥ് മൈസൂരു മേയ് പുഷ്പലത ജഗന്നാഥ് എന്നിവർ പങ്കെടുത്തു.
ഗജവീരൻ അർജുൻ പിന്നിൽ 11 ആനകൾ കൂടി അണിനിരന്ന സവാരി രാജവീഥിയിലൂടെ ഇരുവശങ്ങളിലും നിന്ന് കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തി.
നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരന്നു, കർണാടകയിലെ 30 ജില്ലകളെ കൂടാതെ വിവിധ സർക്കാർ വകുപ്പുകൾ പ്രതിനിധീകരിച്ച് 39 നിശ്ചലദൃശ്യങ്ങൾ ആണ് ഘോഷയാത്രയിൽ അണിനിരന്നത്.
നാലര മണിക്കൂർ നീണ്ടുനിന്ന സവാരി രാത്രി ഏഴിനാണ് സമാപനം വേദിയായ ബന്നി മണ്ഡപത്തിൽ എത്തുന്നത്.
സമാപന ചടങ്ങായ ടോർച്ച് ലൈറ്റ് പരേഡ് ഗവർണർ നില വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കരിമരുന്ന് പ്രകടനത്തോടെ ചടങ്ങുകൾ സമാപിച്ചു.
കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡ, പ്രഹ്ളാദ് ജോഷി, സുരേഷ് അംഗദി ഉപമുഖ്യമന്ത്രിമാരായ ഗോവിന്ദ് എം കർജോൾ, അശ്വഥ് നാരായണ, ലക്ഷ്മൺ സാവദി എന്നിവർ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.