25 ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി നഗരത്തില്‍ മലയാളികള്‍ പിടിയില്‍.

ബെംഗളൂരു: 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഹഷിഷ് ഓയിലുമായി 3 മലയാളികള്‍ നഗരത്തില്‍ പിടിയിലായി.

പി.ഡി.അനീഷ്‌,കെ.കെ.സാരംഗ്,ആര്‍.എസ്.രഞ്ജിത്ത് എന്നിവര്‍ ആണ് എന്‍.സി.ബിയുടെ പിടിയില്‍ ആയത്.

വിശാഖപട്ടണത്ത് നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്താനുള്ള ശ്രമത്തിനിടയില്‍ ആണ് ഇവര്‍ പിടിയിലായത് എന്ന് എന്‍.സി.ബി.അറിയിച്ചു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അനൂപ് മുഹമ്മദ്‌ എന്നാ മലയാളിയെയും മറ്റു രണ്ടുപേരെയും  ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് എന്‍.സി.ബി അറസ്റ്റ് ചെയ്തിരുന്നു,തുടര്‍ന്നാണ് 2 സിനിമാ നടികള്‍ അടക്കം നിരവധി പേര്‍ അറസ്റ്റില്‍ ആയത്,ബിനീഷ് കോടിയേരിയും അറസ്റ്റിലായത് സനൂപ് മുഹമ്മദുമായി ഉള്ള ബന്ധത്തെ തുടര്‍ന്നാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്കുമാറിനോടുള്ള ആദരം; വേദിയിൽ കന്നഡ ഗാനം പാടി മോഹൻലാൽ; വിഡിയോ കാണാം
  ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us