ബെംഗളൂരു: ആളുകളുടെ നായകളോടുള്ള പല ഉപദ്രവങ്ങളും അതിര് കടക്കാറുണ്ട്. ക്രൂരത കാട്ടുന്ന ഒരു വിഭാഗമുണ്ടെങ്കിലും സംസ്ഥാനത്ത് ഇപ്പോൾ നായകളെ ആരാധിക്കാനായി മാത്രം നിര്‍മ്മിച്ച ഒരു ക്ഷേത്രത്തെ കുറിച്ചുള്ള വാര്‍ത്തയാണ് സാമുഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ചന്നപട്ടണം എന്ന നഗരത്തിലാണ് ഈ വ്യത്യസ്ത ക്ഷേത്രം ഉള്ളത്. നായകളെ സ്നേഹിക്കുന്നവര്‍ക്ക് ചന്നപട്ടണ നഗരത്തിലെ അഗ്രഹാര വലഗരഹള്ളിയിലെ ഈ ക്ഷേത്രത്തിലേക്ക് പോകാം. ഈ ക്ഷേത്രം നിര്‍മ്മിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. ഗ്രാമത്തിലെ രണ്ട് നായ്ക്കളെ ഒരിക്കല്‍ കാണാതായി. ഗ്രാമത്തിലെ പ്രധാന ദേവതയായ കെപമ്മ ദേവിക്കായി ക്ഷേത്രം നിര്‍മ്മിച്ച വ്യവസായി കാണാതായ…
Read MoreYear: 2020
വനിതാ പോലീസ് ഓഫീസർ സുഹൃത്തിന്റെ വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ.
ബെംഗളൂരു: കോളാർ ജില്ലയിലെ മാളൂർ താലൂക്കിൽ മാസ്തി വില്ലേജിൽ നിന്നുമുള്ള 2014 കെ എസ് പി എസ് ബാച്ചിലെ പൊലീസ് ഓഫീസറും ഇപ്പോൾ കുറ്റാന്വേഷണ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടുമായ ലക്ഷ്മി 33, ആണ് സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. ബെംഗളൂരു കൊനാനകുണ്ടെ താമസക്കാരിയായ ലക്ഷ്മി അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിനായക ലേയൗട്ടിലെ സുഹൃത്തിന്റെ വീട്ടിൽ ബുധനാഴ്ച വൈകിട്ട് അത്താഴത്തിന് എത്തിയതായിരുന്നു. വൈകിട്ട് ഏകദേശം 7 മണിയോടെ സുഹൃത്തായ മനുവിന്റെ വീട്ടിലെത്തിയ ലക്ഷ്മി പത്തു മണിയോടുകൂടി അവിടുത്തെ ഒരു മുറിക്കകത്ത് കയറി അകത്തുനിന്ന് കുറ്റിയിട്ടു.…
Read Moreപുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് ശേഖരിച്ച ഒരു കോടിയിലേറെ വിലവരുന്ന മയക്കുമരുന്നുമായി നാലുപേർ പിടിയിൽ.
ബെംഗളൂരു: കഴിഞ്ഞ ദിവസം പിടിയിലായ മയക്കുമരുന്ന് ശൃംഖലയുടെ നേതാവിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമയോചിതമായ ഇടപെടലുകൾ നടത്തിയ പോലീസിന് കണ്ടെടുക്കാൻ കഴിഞ്ഞത് മയക്കുമരുന്നിന്റെ വൻശേഖരം. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് പുതുവത്സരാഘോഷങ്ങൾക്ക് ലഹരി മരുന്നുകൾ എത്തിക്കാമെന്ന വാഗ്ദാനവുമായി മുൻകൂർ പണം കൈപ്പറ്റിയിരുന്നതായും വിതരണത്തിനായി ലഹരി മരുന്നുകൾ എത്തിക്കാൻ ഏർപ്പാട് ചെയ്തിട്ടുള്ളതായും വിവരം കിട്ടി. അതുപ്രകാരം പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് അന്തർസംസ്ഥാന സംഘാംഗങ്ങളുടെ സഹായത്തോടെ എത്തിച്ചതായിരുന്നു മയക്കുമരുന്നുകൾ. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം ഒരു കോടി പതിനഞ്ച് ലക്ഷം രൂപയോളം വില വരുമെന്നും കോളേജ് വിദ്യാർഥികൾ…
Read Moreഇന്ന് 1236 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1497 പേര്‍ക്ക് ഡിസ്ചാര്‍ജ്
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1236 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1497 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.16%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1497 ആകെ ഡിസ്ചാര്‍ജ് : 878696 ഇന്നത്തെ കേസുകള്‍ : 1236 ആകെ ആക്റ്റീവ് കേസുകള്‍ : 15205 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 11981 ആകെ പോസിറ്റീവ് കേസുകള്‍ : 905901 തീവ്ര പരിചരണ…
Read Moreഐഫോണ്‍ നിര്‍മാണ കമ്പനിയിലെ തൊഴിലാളികൾ നേരിട്ടത് കടുത്ത അനീതിയും ചൂഷണവും; റിപ്പോർട്ട് പുറത്ത്
ബെംഗളൂരു: ഐഫോണ്‍ നിര്‍മാണ കമ്പനിയിലെ തൊഴിലാളികൾ നേരിട്ടത് കടുത്ത അനീതിയും ചൂഷണവും; റിപ്പോർട്ട് പുറത്ത്. തായ്വാനീസ് കമ്പനി വിസ്ട്രണിന്റ കോലാറിലെ ഐഫോണ്‍ നിര്‍മാണ യൂനിറ്റില്‍ തൊഴിലാളി പ്രതിഷേധം അക്രമത്തില്‍ കലാശിച്ച സംഭവത്തില്‍ അഖിലേന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഒഫ് ട്രേഡ് യൂനിയന്‍സ് (എ.ഐ.സി.സി.ടി.യു) വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കി. തൊഴിലാളികള്‍ക്കുനേരെ കമ്പനിയില്‍ നടന്നിരുന്ന കടുത്ത അനീതിയും ചൂഷണവുമാണ് അക്രമത്തിലേക്ക് വഴിവെച്ചതെന്നാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റ ഉള്ളടക്കം. കമ്ബനിയിലെ തൊഴിലാളികളെ നേരിട്ടുകണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് അവര്‍ പറഞ്ഞു. കോലാര്‍ നരസിപുര വ്യവസായ മേഖലയില്‍ സ്ഥിതി ചെയ്യുന്ന വിസ്ട്രണ്‍ കമ്പനിയിലെ 10,000ത്തോളം ജീവനക്കാര്‍ കരാര്‍ തൊഴിലാളികളാണ്.…
Read Moreസംസ്ഥാനത്ത് പോസ്റ്റോഫീസുകളിൽ ഇനി വൈദ്യുതി ബില്ലും കുടിവെള്ള ബില്ലും അടയ്ക്കാം
ബെംഗളൂരു: പോസ്റ്റോഫീസുകളിൽ ഇനി വൈദ്യുതി ബില്ലും അടയ്ക്കാം. അതുപോലെതന്നെ ഇനി കുടിവെള്ള ബില്ലും പോസ്റ്റ് ഒഫീസുകളിലടയ്ക്കാൻ സാധിക്കും. വിവിധ പണമിടപാടുകൾ നടത്താനുള്ള സൗകര്യം സംസ്ഥാനത്തെ 851 പോസ്റ്റോഫീസുകളിൽ ഏർപ്പെടുത്തി. പോസ്റ്റോഫീസുകളിൽ ജനസേവനകേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനമൊരുക്കുന്നത്. വായ്പാ തിരിച്ചടവ്, ഇൻഷുറൻസ് പോളിസി തുക തുടങ്ങിയവയും സമീപത്തെ പോസ്റ്റ് ഓഫീസുകളിൽ അടയ്ക്കാം. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ പോസ്റ്റോഫീസുകളിലും സൗകര്യമേർപ്പെടുത്തുമെന്ന് കർണാടക സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശർദ സമ്പത്ത് അറിയിച്ചു. നിലവിൽ ദക്ഷിണ കർണാടക മേഖലയിലാണ് ഇത്തരം സൗകര്യമുള്ള ഏറ്റവുംകൂടുതൽ പോസ്റ്റ് ഓഫീസുകൾ.…
Read Moreവിദ്യാലയങ്ങളുടെ വേനലവധി വെട്ടിച്ചുരുക്കാൻ സാധ്യത തെളിയുന്നു.
ബെംഗളൂരു: സ്കൂളുകളുടെ ഈ വർഷത്തെ വേനലവധി വെട്ടിചുരുക്കിയേക്കും. കോവിഡ് പശ്ചത്തലത്തിൽ അധ്യയന ദിനങ്ങളിൽ നേരിട്ട കുറവ് പരിഹരിക്കുന്നതിനായാണ് വേനലവധി ചുരുക്കി പാഠഭാഗങ്ങൾ പൂർത്തിയാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. http://88t.8a2.myftpupload.com/archives/61145 ജൂണിനുള്ളിൽ പരീക്ഷ നടത്തുകയാണ് ലക്ഷ്യം. കോവിഡ് സാങ്കേതിക സമിതിയും വിദ്യാഭ്യാസ വകുപ്പിന് ഇതേ നിർദേശം നല്‍കിയിട്ടുണ്ട്. അദ്ധ്യാപക സംഘടനകളും വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തോട് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്. ക്രിസ്തുമസിന് ശേഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രത്യേകയോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനങ്ങൾ ഉണ്ടാകുമെന്ന് അറിയുന്നു. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ഈ അവസരത്തിൽ…
Read Moreകോളേജ് പ്രവേശനം തേടിയെത്തിയ 19 കാരിയുടെ മരണം: സഹോദരന്റെ സുഹൃത്ത് പിടിയിൽ
ബെംഗളൂരു: ബംഗളൂരുവിലെ ഒരു എൻജിനീയറിങ് കോളേജിലേക്ക് പ്രവേശനം തേടിയെത്തിയ 19 കാരിയാണ് ഇന്നലെ രാവിലെ ആകസ്മികമായി മരണപ്പെട്ടത്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത് കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. ബലാൽസംഗ ശേഷമാണ് കൊല ചെയ്യപ്പെട്ടത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട് ബിദരഹള്ളി നിവാസിയായ 25 കാരനാണ് പോലീസ് പിടിയിലായത്. ഇയാൾ പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്താണ്. കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഇയാളുടെ വീട്ടിലേക്ക് വരാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം സഹോദരന്റെ സുഹൃത്തും പരിചയക്കാരനും ആയ ഇയാളുടെ വീട്ടിൽ പുലർച്ചെ എത്തിയ പെൺകുട്ടിക്കാണ്…
Read Moreജൻമദിനാഘോഷത്തിന് ശേഷം സഹപാഠിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ.
ബെംഗളൂരു : സഹപാഠിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയിൽ. രാജരാജേശ്വരി നഗർ നിവാസി തുഷാർ (22) ആണ് അറസ്റ്റിലായത്. മറ്റ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം തൻ്റെ വീട്ടിൽ ജൻമദിന പാർട്ടി സംഘടിപ്പിക്കുകയായിരുന്നു. വളരെ വൈകിയതിനാൽ രാത്രി താമസ സ്ഥലത്തേക്ക് പോകാതെ അവിടെ കിടന്നുറങ്ങിയ ശേഷം അടുത്ത ദിവസം രാവിലെ വീട്ടിലേക്ക് പോകാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ഉറങ്ങിയ ശേഷം പെൺകുട്ടിയെ മോശമായി സ്പർശിക്കുകയും എതിർത്ത പെൺകുട്ടി മറ്റൊരു സുഹൃത്തിനെ വരുത്തി രക്ഷപ്പെടുകയുമായിരുന്നു. ഇവർ നൽകിയ പരാതിയെ തുടർന്ന് സഹപാഠിയെ അറസ്റ്റ് ചെയ്തു.
Read Moreരുചികരവും ഗുണമേന്മയുള്ളതുമായ പ്രീമിയം ചോക്കലേറ്റുകള്‍ നിങ്ങളുടെ വീടുകളില്‍ എത്തിക്കുന്നു;അതും കുറഞ്ഞ നിരക്കില്‍…
നമ്മള് ജനിച്ച അന്ന് മുതലേ കേള്‍ക്കുന്നതാണ് ചോക്കലേറ്റുകള്‍ ശരീരത്തിന് ദോഷകരമാണ്,അത് ചിലപ്പോള്‍ പല്ലിന് കേടുവരുത്തിയേക്കും..പ്രമേഹം വരാന്‍ സാധ്യത ഉണ്ട്..അങ്ങനെ നിരവധി … എന്നാല്‍ യഥാര്‍ത്ഥ ചോക്ലേറ്റില്‍ ദോഷത്തെക്കാള്‍ ഏറെ ഗുണവുമുണ്ടെന്നാണ് നഗരത്തില്‍ നിന്നുള്ള മലയാളിയായ ഹാന്‍ഡ് മൈഡ് ചോക്കലേറ്റുകള്‍ നിര്‍മിക്കുന്ന യുവതി ജിസ്മി പറയുന്നത്.. ചോക്ലേറ്റ് നിര്‍മിക്കുന്നതി കോകോയില്‍ നിന്നാണ്,കൊക്കോ ബീന്‍സില്‍ നിരവധി ശരീരത്തിന് ആവശ്യമായ ലവണങ്ങളും പ്രതിരോധ ശക്തി നിലനിര്‍ത്താനുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. വ്യാവസായികമായി നിര്‍മിക്കുന്ന മില്‍ക്ക് ചോക്ലേറ്റില്‍ കൊക്കോ ബട്ടറും പാലും പഞ്ചസാരയുമാണ് പ്രധാന ഘടകങ്ങള്‍. ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോ കൂടുതലും…
Read More