കർണാടകയിൽ ഇന്ന് 1280 പേർക്ക് കോവിഡ്; 1060 പേർക്ക് ഡിസ്ചാർജ്ജ്;നഗര ജില്ലയിൽ 638 പുതിയ കോവിഡ് രോഗികൾ.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1280 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1060 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.44%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1060 ആകെ ഡിസ്ചാര്‍ജ് : 858370 ഇന്നത്തെ കേസുകള്‍ : 1280 ആകെ ആക്റ്റീവ് കേസുകള്‍ : 25015 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 11880 ആകെ പോസിറ്റീവ് കേസുകള്‍ : 895284 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ്

ബെംഗളൂരു: നടി മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. തന്റെ അച്ഛനമ്മമാര്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘എനിക്കും കുഞ്ഞിനും അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അടുത്ത ആഴ്ചകളിലായി സമ്പര്‍ക്കത്തില്‍വന്നവരോടെല്ലാം അറിയിച്ചിട്ടുണ്ട്,’ മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തങ്ങള്‍ കൊവിഡിനെ പോരാടി തോല്‍പ്പിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയെ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

Read More

കോവിഡ് വാക്സിൻ ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ വില നിശ്ചയിക്കാൻ സാധ്യത

ബെംഗളൂരു: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഡ് വാക്സിൻ വിതരണത്തിന് കേന്ദ്ര സർക്കാരുമായി കരാറിലെത്തിയേക്കും. വാക്‌സിൻ ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ വില നിശ്ചയിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ സ്വകാര്യ വിപണിയിൽ വാക്‌സിന് ഒരു ഡോസിന് 1,000 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനെവാല നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വലിയ തോതിൽ വാക്‌സിൻ ശേഖരിക്കുന്ന സർക്കാർ ഇതിലും കുറഞ്ഞ വിലയിൽ കാരാറിലേക്ക് എത്തുകയായിരുന്നു. വാക്‌സിൻ മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനു…

Read More

സംസ്ഥാനത്ത് ബന്ദ് ഭാഗീകം; നഗരത്തിൽ കർഷക സംഘടനകളുടെ പ്രതിഷേധം

ബെംഗളൂരു: ഭാരത് ബന്ദിന് സംസ്ഥാനത്തെ കർഷകസംഘടനകളും പിന്തുണ പ്രഖ്യാപിചിട്ടുണ്ടെങ്കിലും ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. Karnataka: Regular activities going on at KR Market in Bengaluru on #BharatBandh pic.twitter.com/OKMjyPUhlN — ANI (@ANI) December 8, 2020 ഓൾ ഇന്ത്യ കിസാൻ കേത് മസ്ദൂർ സംഘാതൻ, റൈത്ത കൃഷി കാർമികെ സംഘാതനെ തുടങ്ങിയ കർഷക സംഘടനകൾ ബെലഗാവി, ധാർവാഡ്, ശിവമോഗ, ദാവണഗരെ, ഗദക് തുടങ്ങിയ ജില്ലകളിൽ താലൂക്ക്-ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, ഡൽഹിയിൽ സമരപാതയിലുള്ള കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും അനിശ്ചിതകാല കർഷകസമരം…

Read More

മകൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ നൽകി; മറ്റൊരു സ്ത്രീക്കൊപ്പമുള്ള അച്ഛന്റെ വീഡിയോ കൈയ്യോടെ പൊക്കി

ബെംഗളൂരു: മകൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ നൽകി; മറ്റൊരു സ്ത്രീക്കൊപ്പമുള്ള അച്ഛന്റെ വീഡിയോ കൈയ്യോടെ പൊക്കി മകൾ. മാണ്ഡ്യയിലാണ് സംഭവം നടന്നത്. ഓൺ‌ലൈൻ ക്ലാസിൽ പങ്കെടുക്കാൻ പിതാവിന്റെ മൊബൈൽ ഫോൺ എടുത്ത പെൺകുട്ടി മറ്റൊരു സ്ത്രീക്കൊപ്പമുള്ള പിതാവിന്റെ വീഡിയോ ഫോണിൽ നിന്നും കണ്ടെത്തിയതോടെ മകൾ അത് അമ്മയെയും കാണിക്കുകയായിരുന്നു. മറ്റൊരു സ്ത്രീയുമായി ഭർത്താവിന്  ബന്ധമുണ്ടെന്ന് ആരോപിച്ച് ദമ്പതികൾ പതിവായി വഴക്കിടാറുണ്ടായിരുന്നു. എന്നാൽ അതിനുള്ള തെളിവൊന്നും ഭാര്യയുടെ പക്കലില്ലായിരുന്നു. പക്ഷേ ഇപ്പോൾ ഭർത്താവിന്റെ ഫോണിൽ നിന്നും വീഡിയോ ലഭിച്ച സാഹചര്യത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് ഭാര്യ. നാഗമംഗല താലൂക്കിലെ ആർ‌സി…

Read More

അടുത്ത ദിവസങ്ങളിൽ കൂടി ഇടവിട്ട മഴക്ക് സാധ്യത;തണുപ്പ് ഇനിയും കൂടിയേക്കും.

ബെംഗളൂരു: അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി വരെ ആയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഒരാഴ്ച മുൻപാണ് നഗരത്തിൽ നാല് വർഷത്തെ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. http://88t.8a2.myftpupload.com/archives/60218

Read More

സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി”സൂപ്പർ സ്റ്റാർ”നഗരത്തിൽ !

ബെംഗളൂരു: ഞായറാഴ്ച രാത്രിയാണ് രജനീകാന്ത് നയന്തനഹള്ളിയിൽ താമസിക്കുന്ന തന്റെ മൂത്ത സഹോദരൻ സത്യനാരായണറാവുവിന്റെ വീട്ടിൽ എത്തിയത്. ഡിസംബർ 31-ന് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്താനിരിക്കുന്നതിന് മുന്നോടിയായി സഹോദരന്റെ അനുഗ്രഹം വാങ്ങുവാനായിരുന്നു ഈ സന്ദർശനം. സൂപ്പർ സ്റ്റാറിന്റെ സാന്നിധ്യം കേട്ടറിഞ്ഞ് സത്യനാരായണറാവുവിന്റെ വീടിനു മുന്നിൽ തടിച്ച് കൂടിയ തന്റെ ആരാധകരെ താരം നിരാശപ്പെടുത്തിയില്ല. അദ്ദേഹം ബാൽക്കണിയിൽ നിന്ന് എല്ലാവരേയും കൈ വീശി കാണിച്ചു. തിങ്കളാഴ്ച രാവിലെ തന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം വലിയ ആകാംക്ഷയോടെയാണ് മറ്റ് രാഷ്ട്രീയ പാർട്ടികളും…

Read More

കർഷക-പ്രതിപക്ഷ കക്ഷികളുടെ ഭാരത ബന്ദ് ആരംഭിച്ചു;നഗരം സാധാരണ നിലയിൽ;കൂടുതൽ വിവരങ്ങൾ..

ബെംഗളൂരു : കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കർഷക നിയമത്തിനെതിരെ കർഷക സംഘടനകളും പ്രതിപക്ഷ കക്ഷികളും ചേർന്ന് നടത്തുന്ന ഭാരത ബന്ദ് ആദ്യമണിക്കൂറുകളിൽ നഗര ജന ജീവിതത്തെ ബാധിച്ചില്ല. ബി.എം.ടി.സിയും കെ.എസ്.ആർ.ടി.സിയും നമ്മ മെട്രോയും സർവീസ് നടത്തുന്നുണ്ട്. ഓല -ഊബർ ടാക്സി അസോസിയേഷൻ ബന്ദിന് പിൻതുണ അറിയിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ ടാക്സികൾ നഗരത്തിൽ ലഭ്യമാണ്. ഓട്ടോകളും സർവീസ് നടത്തുന്നുണ്ട്. അതേ സമയം ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലും ദേശീയ പാതകളിലും ബന്ദ് ആചരിക്കുമെന്ന് കർണാടക രാജ്യ റൈത്ത സംഘ അറിയിച്ചു. നഗരത്തിലെ കർഷക, തൊഴിലാളി, ദളിത് സംഘടനകളുടെ…

Read More

ഹനുമാൻ ക്ഷേത്ര നവീകരണത്തിന് ഒരു കോടിയോളം രൂപയുടെ സ്ഥലം സൗജന്യമായി നൽകി മുസ്ലീം വ്യവസായി.

ബെംഗളൂരു : മനുഷ്യത്വവും മത സൗഹാർദ്ദവും വളരെയധികം വില കല്പിക്കപ്പെടേണ്ട ഇന്നത്തെ സാഹചര്യത്തിൽ സമൂഹത്തിന് തന്റെ പ്രവർത്തിയിലൂടെ അങ്ങനെ ഒരു സന്ദേശം നല്കികൊണ്ട് ഇതാ ഒരു സന്മനസ്. കാഡുഗോഡിക്കടുത്തുള്ള ബേലത്തൂർ നിവാസിയായ എച്ച്.എം.ബാഷ (65) ആണ് ആ സന്മനസിനുടമ. ഹോസ്കോട്ടെ താലൂക്കിലെ വലഗേരെപുരയിലുള്ള അദ്ദേഹത്തിന്റെ 3 ഏക്കറോളം വരുന്ന തന്റെ കുടുംബ വസ്തുവിന്റെ സമീപത്ത് ഒരു ചെറിയ ഹനുമാന്റെ അമ്പലം സ്ഥിതി ചെയ്യുന്നുണ്ട്. സ്ഥല പരിമിതി മൂലം വിഷമമനുഭവിക്കുന്ന വിശ്വാസികളുടെ ബുദ്ധിമുട്ട് കണ്ടിട്ടാണ് ഒരു മുസ്ലീം സഹോദരനായ അദ്ദേഹം അമ്പല വികസനത്തിനാവശ്യമായ സ്ഥലം നല്കാൻ തീരുമാനിച്ചത്.…

Read More
Click Here to Follow Us