ബയപ്പനഹള്ളി മുതൽ ഹൊസൂർ വരെയുള്ള റെയിൽവേ പാതയുടെ വൈദ്യുതീകരണം പൂർത്തിയായി.

ബെംഗളൂരു : ബയ്യപ്പനഹള്ളി മുതൽ ഹൊസൂർ വരെയുള്ള റെയിൽവേ പാതയുടെ വൈദ്യുതീകരണം പൂർത്തിയായതായി റെയിൽവേ അറിയിച്ചു. 48 കിലോമീറ്റർ ഉണ്ട് ഈ ദൂരം. ബയപ്പനഹള്ളിയിൽ നിന്ന് അനേക്കൽ വരെയുള്ള പാത 34 കിലോമീറ്റർ കഴിഞ്ഞ മാർച്ചിൽ തന്നെ വൈദ്യുതീകരിക്കുകയും റെയൽ വേ സുരക്ഷാ വിഭാഗത്തിൻ്റെ അനുമതി നേടുകയും ചെയ്തിരുന്നു. ഇപ്പോൾ പെരിയനഗൻതുണൈ വരെയാണ് വൈദ്യുതീകരണം പൂർത്തിയായി സുരക്ഷാ വിഭാഗത്തിൻ്റെ അനുമതി ലഭിച്ചത്.അടുത്ത മാർച്ചിൽ ഇത് ഓമല്ലൂർ വരെ നീട്ടും. ഹൊസൂരിൽ നിന്ന് മെമു ട്രെയിനുകൾ ഓടിക്കുന്നതിന് ഈ നീക്കം സഹായിക്കും. നഗരത്തിൽ നിന്ന് ഹൊസൂർ…

Read More

ഇന്ന് പരിശോധന ഒരു ലക്ഷത്തിന് മുകളില്‍;കര്‍ണാടകയില്‍ 2960 പേര്‍ക്ക് പുതിയതായി കോവിഡ്;2701 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗരജില്ലയില്‍ 1568 പേര്‍ക്ക് പുതിയതായി കോവിഡ്;831 പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നത് പ്രതീക്ഷ നല്‍കുന്നു.ഇന്നത്തെ നിരക്ക് വെറും 2.68% മാത്രമാണ്.ഒ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2960 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 2701 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :2701 (5723) ആകെ ഡിസ്ചാര്‍ജ് : 717204 (794503) ഇന്നത്തെ കേസുകള്‍ :2960 (3156) ആകെ ആക്റ്റീവ് കേസുകള്‍ :33319 (33095) ഇന്ന് കോവിഡ് മരണം :35…

Read More

കര്‍ണാടകയില്‍ പടക്കങ്ങള്‍ നിരോധിച്ചു.

ബെംഗളൂരു: കര്‍ണാടകയില്‍ പടക്കങ്ങള്‍ നിരോധിച്ചതായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അറിയിച്ചു.കൊറോണ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ദീപവലി പടക്കങ്ങള്‍ നിരോധിക്കുന്നത്. “പടക്കങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ചര്‍ച്ച നടത്തി,അതുപ്രകാരം പടക്കങ്ങള്‍ ദീപവലിയുമായി ബന്ധപ്പെട്ട് നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്,ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും” മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് പറഞ്ഞു. രാജസ്ഥാന്‍,ഡല്‍ഹി,ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങള്‍ പടക്കങ്ങള്‍ നിരോധിച്ചിട്ടുണ്ട്. We have taken a decision not to allow bursting of firecrackers in the state, in wake of #COVID19 pandemic. The order will be released…

Read More

കോളജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശവുമായി യുജിസി

ന്യൂഡൽഹി: കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി. – സംസ്ഥാന സര്‍വകലാശാലകളുടേയും കോളജുകളുടേയും കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. – കേന്ദ്ര സര്‍വകലാശാലകളും, കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കുന്നതിന് വൈസ് ചാന്‍സലര്‍മാര്‍ക്കും, സ്ഥാപന മേധാവികള്‍ക്കും തീരുമാനമെടുക്കാം. – ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെ ഗവേഷണ, പിജി വിദ്യാര്‍ഥികള്‍ക്കും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും മാത്രമായി ആദ്യ ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ തുറക്കുന്നതാണ് ഉചിതം എന്നും യുജിസി നിര്‍ദേശിക്കുന്നു. – ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് വേണം. – അധ്യാപന…

Read More

ലൗജിഹാദിന്റെ പേരിലുള്ള മതംമാറ്റം കർശനമായി തടയും,നിയമനിര്‍മ്മാണം നടത്തും: മുഖ്യമന്ത്രി.

ബെംഗളൂരു: ലൗജിഹാദിനെ തുടര്‍ന്നുള്ള മതംമാറ്റം സംസ്ഥാനത്ത് കർശനമായി തടയുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ഇതാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൗജിഹാദിന്റെ പേരിൽ മതപരിവർത്തനം നടക്കുന്നതായ വാർത്ത കുറച്ചു നാളായി  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇത് യാതൊരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രേമം നടിച്ച് പെൺക്കുട്ടികളെ മതംമാറ്റുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് പുറമേ സംസ്ഥാന ലൗജിഹാദിനെതിരേ ആഭ്യന്തരമന്ത്രിയും ശക്തമായി രംഗത്ത് വന്നു. ലൗജിഹാദ് സാമൂഹിക തിന്മയാണെന്നും ഇതിന് പരിഹാരം കാണാൻ നിയമം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ…

Read More

ഈ വർഷം ബെംഗളൂരു ടെക്ക് സമ്മിറ്റ് ഓൺലൈനിൽ; പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും.

ബെംഗളൂരു : കോവിഡ് രോഗവുമായി ബന്ധപ്പെട്ട പരിമിതികൾ കാരണം ഈ വർഷത്തെ ബെംഗളൂരു ടെക്ക് സമ്മിറ്റ് ഓൺലൈൻ ആയി നടത്തുന്നു. ഈ മാസം 19 ന് തുടങ്ങുന്ന പരിപാടി 21 ന് അവസാനിക്കും.വിവര ജൈവ സാങ്കേതിക മേഖലകളിലെ നവീന ആശയങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും പ്രദർശിപ്പിക്കപ്പെടുന്ന മേളയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ അറിയിച്ചു. മാത്രമല്ല സ്റ്റാർട്ട് അപ്പ് സംരംഭകർക്ക് പ്രത്യേക വേദി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലുടെ ഉൽഘാടനം ചെയ്യും.

Read More

വിമാനത്താവളത്തിൽ യുവാക്കൾക്ക് ജോലി വാഗ്‌ദാനം ചെയ്‌ത്‌ വൻ തട്ടിപ്പ്

ബെംഗളൂരു: വ്യാജ എംപ്ലോയ്‌മെന്റ് പോർട്ടലുകളും തൊഴിൽ ഏജൻസികളും സജീവമാവുന്നു. ഇത്തവണ മൈസൂരു വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽനിന്നു പണം തട്ടിയെടുക്കുന്ന എംപ്ലോയ്‌മെന്റ് പോർട്ടലുകളുടെയും തൊഴിൽ ഏജൻസികളുടെയും തട്ടിപ്പാണ് പുറത്തുവന്നത്‌. കോവിഡ് കാലത്ത് ജോലിനഷ്ടപ്പെട്ട് കഴിയുന്ന യുവാക്കളാണ് ഇവരുടെ തട്ടിപ്പിനിരയാകുന്നത്. ഇവർ പണം വാങ്ങിയശേഷം പറഞ്ഞുവിട്ടതനുസരിച്ച് മൂന്നുമാസത്തിനകം 20-ഓളം യുവാക്കൾ ജോലി ചോദിച്ച് വിമാനത്താവളത്തിലെത്തിയതായി വിമാനത്താവളം അധികൃതർ പറഞ്ഞു. ഒരാളിൽനിന്നും 30,000 രൂപവരെ ജോലി വാഗ്ദാനം ചെയ്ത് വാങ്ങുന്നുണ്ടെന്നാണ് വിവരം. ബയോഡാറ്റയും പണവും വാങ്ങിവച്ച് യുവാക്കളെ വിമാനത്താവളത്തിലേക്ക് പറഞ്ഞയക്കുകയാണ് ഇവരുടെ രീതിയെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇത്തരം…

Read More

മഹാരാഷ്ട്രയുടേയും തമിഴ്നാടിൻ്റേയും വാഗ്ദാനങ്ങൾ മറികടന്ന് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ ഗവേഷണ സ്ഥാപനം വരുന്നു നമ്മ ബെംഗളൂരുവിൽ.

ബെംഗളൂരു: സ്വന്തം നാട്ടിലെ അഭ്യസ്തവിദ്യരും അല്ലാത്തവരുമായ ആളുകൾക്ക് ജോലി നൽകാൻ പുതിയ കമ്പനികളെ സ്വന്തം നാട്ടിലേക്ക് കൊണ്ടുവരാൻ ഓരേ സംസ്ഥാനങ്ങളും മൽസരിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കൻ കാർ നിർമ്മാതാക്കളായ ടെസ്ല ഇന്ത്യയിൽ ഗവേഷണ വിഭാഗം തുടങ്ങാൻ തീരുമാനിച്ചതിന് ശേഷം തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക സർക്കാറുകളുമായി ചർച്ച തുടരുകയായിരുന്നു. എന്നാൽ ഏറ്റവും പുതിയ വിവരം അവരുടെ ഗവേഷണ സ്ഥാപനം നഗരത്തിൽ തുടങ്ങാൻ പോകുന്നു എന്നതാണ്. ഇത് സംബന്ധിച്ച ചർച്ചകൾ പുർത്തിയായതായി ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ അറിയിച്ചു. ഭൂമി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ വാഗ്ദാനം ചെയ്തതിനാൽ കമ്പനി…

Read More
Click Here to Follow Us