ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നത് പ്രതീക്ഷ നല്‍കുന്നു.ഇന്നത്തെ നിരക്ക് വെറും 2.71% മാത്രമാണ്.ഒരു ലഭിച്ച പോസിറ്റീവ് കേസുകളെ ആ ദിവസം ചെയ്ത പരിശോധനയുമായി ഹരിച്ചാല്‍ കിട്ടുന്നതാണ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3156 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 5723 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :5723 (8045) ആകെ ഡിസ്ചാര്‍ജ് :794503 (788780) ഇന്നത്തെ കേസുകള്‍ :3156 …
Read MoreDay: 5 November 2020
കേരളത്തിലെ ഒരു പ്രശസ്തമായ ക്ഷേത്രത്തിന് 500 കോടി രൂപയുടെ പദ്ധതികളുമായി നഗരത്തില്‍ നിന്നുള്ള ഒരു വ്യവസായ ഗ്രൂപ്പ് !
ബെംഗളൂരു: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന് 500 കോടി രൂപ നൽകാമെന്ന വാഗ്ദാനവുമായി നഗരത്തില്‍ നിന്നുള്ള ഒരു വ്യവസായ ഗ്രൂപ്പ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായ ഗ്രൂപ്പിൽ നിന്ന് ലഭിച്ച വാഗ്ദാനം സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കൊച്ചി ദേവസ്വം ബോർഡ്. 500 കോടി വാഗ്ദാനം ചെയ്ത് ഭക്തൻ എത്തിയപ്പോൾ ഇത് ദേവസ്വം ബോർഡിന് മാറുകയായിരുന്നെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ദേവസ്വം ബോർഡ് ഇക്കാര്യം സർക്കാരുമായി ചർച്ചചെയ്തിരുന്നു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷം പദ്ധതികളുമായി മുന്നോട്ടുപോകാനാണ് ബോർഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രത്തോടനുബന്ധിച്ചുള്ള നിർമാണ-നവീകരണ പ്രവർത്തനങ്ങളും പുതിയ പദ്ധതികളും…
Read Moreബെംഗളൂരു മലയാളി നിര്‍മിച്ച മലയാള ചലച്ചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌കാരം.
ബെംഗളൂരു: നഗരത്തിലെ മലയാളിയായ ശ്രീ.എം.വി.കെ.പ്രദീപിന്‍റെ ഉടമസ്ഥതയില്‍ ഉള്ള “മലബാര്‍ മൂവി മേയ്ക്കെഴ്സ്”നിര്‍മിച്ച മലയാള ചലച്ചിത്രത്തിന് വാഷിംഗ്‌ടണ്‍ ഡി.സി.സൌത്ത് ഏഷ്യന്‍ ചലച്ചിത്ര മേള- 2020 ല്‍ മികച്ച ചിത്രത്തിന് ഉള്ള അവാര്‍ഡ് ലഭിച്ചു. അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്ത “ഒരു നക്ഷത്രമുള്ള ആകാശം” എന്ന ചിത്രത്തില്‍ പ്രശസ്ത നടി അപര്‍ണ ഗോപിനാഥ് ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഉള്ള സ്കൂള്‍ നില നിര്‍ത്താന്‍ വേണ്ടി ഒരു അദ്ധ്യാപിക നടത്തുന്ന പോരാട്ടം ആണ് സിനിമയുടെ ഇതിവൃത്തം. കുറെ വര്‍ഷങ്ങളായി…
Read Moreസ്ത്രീയെ കസ്റ്റഡിയിലെടുത്ത് ഉപദ്രവം; ഇൻസ്പെക്ടറുൾപ്പടെ 4 പോലീസുകാർക്കെതിരേ കേസ്
ബെംഗളൂരു: കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഉപദ്രവിച്ചെന്ന പരാതിയിൽ വിജയനഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർക്കും മറ്റ് മൂന്നു പോലീസുകാർക്കുമെതിരേ കേസ്. കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് കേസെടുത്തിരിക്കുന്നത്. വഞ്ചനക്കുറ്റത്തിന് അറസ്റ്റിലായ വിജയനഗർ സ്വദേശിനിയായ 42-കാരിയാണ് പരാതി നൽകിയത്. പോലീസ് കസ്റ്റഡിയിൽ മർദിക്കുകയും അപമാനിക്കകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കേസെടുക്കാൻ കോടതി ഉത്തരവിട്ടതിനെത്തുടർന്ന് ഇൻസ്പെക്ടർ ഭരത്, സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ ലിംഗരാജു, വനിതാ എസ്.ഐ. അക്ഷത എന്നിവർക്കെതിരേയാണ് കേസെടുത്തത്.
Read Moreനോർക്ക ക്ഷേമപദ്ധതികളെക്കുറിച്ച് വെബിനാർ നടത്തി.
ബെംഗളൂരു: നവംബർ 4 ന് ബുധനാഴ്ച വൈകിട്ട് സ്വർഗറാണി ക്‌നാനായ പള്ളി ഇടവക അംഗങ്ങൾക്കായി നോർക്ക റൂട്ട്സിന്റെ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വെബിനാർ നടത്തി. സ്വർഗറാണി പള്ളി വികാരി ഫാ.ബിബിന്റെ നേതൃത്യത്തിൽ സംഘടിപ്പിച്ച വെബിനാറിൽ നോർക്ക റൂട്ട്സ് ബംഗളൂരു ഓഫീസർ ശ്രീമതി.റീസ രഞ്ജിത് എൻ.ആർ.കെ ഇൻഷൂറൻസ് കാർഡ്, സർട്ടിഫിക്കറ്റ്, അറ്റസ്റ്റേഷൻ,കാരുണ്യം പദ്ധതി,പെൻഷൻ പദ്ധതി,വിദേശ റിക്രൂട്ട്മെന്റ് തുടങ്ങിയവയെക്കുറിച്ച് വിശദീകരിച്ചു. ഇടവകയിലെ നിരവധി പ്രവാസി മലയാളികൾ പങ്കെടുത്ത വെബിനാർ വൈ.സി.എ പ്രസിഡന്റ് അജോ കുരിയൻ , അനീഷ് ജോർജ് , ജിസോ ജോസ് എന്നിവർ ഏകോപനം ഒരുക്കി.
Read Moreനഗരത്തിൽ പോലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും പേരിൽ തട്ടിപ്പ്
ബെംഗളൂരു: നഗരത്തിൽ പോലീസിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും പേരിൽ ആൾമാറാട്ടം നടത്തി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ആളുകളെ കബളിപ്പിച്ച് പണംതട്ടിയ കേസിൽ നാലുപേരെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ഭരത്പൂർ സ്വദേശികളായ വാജിബ് ഖാൻ (30), സാഹിൽ എന്ന മൗജ് ഖാൻ (20), ഷാഹിദ് (28), ഉമീർ ഖാൻ (31) എന്നിവരാണ് പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥരുടെയോ സൈനിക ഉദ്യോഗസ്ഥരുടെയോ അക്കൗണ്ടുകൾവഴി ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും ചിത്രങ്ങൾ ഒ.എൽ.എക്സ്, ക്വിക്ർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വിൽപ്പനയ്ക്ക് വെച്ചായിരുന്നു തട്ടിപ്പ്. വാങ്ങുന്നവർക്ക് വിശ്വാസം വരാനായിരുന്നു ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.…
Read Moreഗതാഗത നിയമം ലംഘിച്ചാല്‍ ഇനി പിഴയടച്ച് രക്ഷപ്പെടാം എന്ന് കരുതേണ്ട;അടുത്ത പണിയുമായി ട്രാഫിക് പോലീസ് രംഗത്ത്…
ബെംഗളൂരു: ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ പിഴ അടച്ച് രക്ഷപ്പെടാം എന്നതാണല്ലോ നമ്മുടെ ഒക്കെ സൌകര്യം,എന്നാല്‍ പുതിയ നടപടികളുമായി നഗരത്തിലെ ട്രാഫിക് പോലീസ് രംഗത്ത് വന്നിരിക്കുകയാണ്. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴക്കു പുറമേ പരീക്ഷയും ഏര്‍പ്പെടുത്തുന്നു. ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ അടങ്ങിയ പരീക്ഷയില്‍ 50 ശതമാനത്തില്‍ അധികം മാര്‍ക്ക് നേടിയാലേ പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടുകയുള്ളൂ. മാര്‍ക്ക് കുറഞ്ഞാലോ ?അവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ ഏര്‍പ്പെടുത്താനും പരിപാടി ഉണ്ട്. പത്തിലേറെ തവണ ഗതാഗത ലംഘനം നടത്തുന്നവര്‍ക്കാന് ഈ ശിക്ഷാ രീതി എന്ന് ട്രാഫിക് ജോയിന്റ്…
Read Moreട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ദിശമാറി എതിര്‍ ദിശയിലെ മറ്റൊരു കാറുമായി വീണ്ടും കൂട്ടിയിടിച്ചു;ദേശീയപാതയില്‍ നടന്ന അപകടത്തില്‍ 2 മരണം.
ബെംഗളൂരു: ചിത്രദുര്‍ഗയ്ക്ക് സമീപം ദേശീയപാത 13 ല്‍ നടന്ന വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു. എസ്.യു.വില്‍ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബത്തിലെ രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്.ശംഭുലിംഗപ്പ (54) അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു,ശോഭ റാണി (34) ചിത്ര ദുര്‍ഗ ജില്ല ആശുപത്രിയില്‍ വച്ചുമാണ് മരണത്തിന് കീഴടങ്ങിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് ബന്ധുവായ ലോഹിത് റെഡ്ഡി ആയിരുന്നു. ഇവരുടെ വാഹനം എതിര്‍ ദിശയില്‍ വരികയായിരുന്ന ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു തുടര്‍ന്ന് ദിശമാറിയ എസ്.യു.വി എതിര്‍ ദിശയില്‍ വന്നിരുന്ന മറ്റൊരു ചെറു കാറുമായി കൂട്ടിയിടിച്ചു. ഇവര്‍…
Read Moreഅവർ ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യട്ടെ !
ബെംഗളൂരു : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്ന് ബിനീഷ് കോടിയരി. മരുതംകുഴിയിലെ വീട്ടിൽ റെയ്ഡ് നടത്തിയതിനെ കുറിച്ചായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു പ്രതികരണം. മാദ്ധ്യമ പ്രവർത്തകരുടെ മറ്റ് ചോദ്യങ്ങൾക്ക് ബിനീഷ് കോടിയേരി മറുപടി നൽകിയില്ല. അതേസമയം എൻഫോഴ്‌സ്‌മെന്റിനെതിരെ ബിനീഷിന്റെ കുടുംബം നൽകിയ പരാതിയിൽ കേരളാ പോലീസ് വിശദീകരണം തേടി. ഇ മെയിൽ അയച്ചാണ് എൻഫോഴ്‌സ്‌മെന്റിനോട് കേരളാ പോലീസ് വിശദീകരണം ചോദിച്ചത്. റെയ്ഡ് നടപടികളുമായി ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയത്. ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഇ ഡി ഉദ്യോഗസ്ഥർ വീട്ടിൽ…
Read Moreനഗരത്തിലെ സാമ്പത്തിക കുറ്റകൃത്യം ;കേരളത്തിൽ ബിനീഷ് കോടിയേരിയുടെ വീടിനു മുന്നിൽ നാടകീയ രംഗങ്ങൾ.
തിരുവനന്തപുരം: ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നാടകീയ രംഗങ്ങള്‍. ബിനീഷിന്‍റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തി. ബിനീഷിന്‍റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം. അതേസമയം, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുകയാണ്. പരിശോധനയ്ക്കായി ഇന്നലെയാണ് രാവിലെയാണ് മുരുകുമ്പുഴയിലെ ബിനീഷിന്‍റെ കോടിയേരി എന്ന വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത്. ബിനിഷിന്‍റെ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും കുഞ്ഞുമാണ് വീട്ടില്‍ ഉള്ളത്. വീടിന് മുന്നിലെത്തിയ ബന്ധുക്കൾ ബിനീഷിന്‍റെ ഭാര്യക്കും കുട്ടികൾക്കും ഭക്ഷണം കൊടുത്തു വിട്ടു.…
Read More