ബെംഗളൂരു: നാട്ടിൽനിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കര്‍ണാടക ആർ.ടി.സി. ഓണം സ്പെഷ്യൽ സ്പെഷ്യല്‍ സർവീസുകൾ കൂടുതല്‍ ദിവസത്തേക്ക് നീട്ടി. കര്‍ണാടക ആര്‍ ടി സിയുടെ ഓണംസ്പെഷ്യൽ സർവീസുകൾ ഇനി എട്ടാം തിയതി വരെ ഉണ്ടാകും. നേരത്തേ സെപ്റ്റംബർ ഏഴുവരെ സർവീസ് നടത്താനായിരുന്നു തീരുമാനം. കേരള ആര്‍ ടി സിയും സ്പെഷ്യല്‍ സര്‍വീസുകള്‍ നേരത്തെ നീട്ടിയിരുന്നു. ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍,ഏറണാകുളം,കാഞ്ഞങ്ങാട്,കാസര്‍ഗോഡ് ,കോട്ടയം,കോഴിക്കോട്,പാലക്കാട്,തൃശൂര്‍,തിരുവനന്തപുരം,വടകര എന്നിവിടങ്ങളിലേക്കും തിരിച്ചും. മൈസുരുവില്‍ നിന്നും തിരുവനന്തപുരം,എറണാകുളം,കോട്ടയം എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടായിരിക്കും. കേരളത്തിന്‍റെ അനുമതി ലഭിച്ചാല്‍ തുടര്‍ന്നും കര്‍ണാടക ആര്‍ ടി…
Read MoreMonth: September 2020
പാവങ്ങള്‍ക്ക് അരി ഇനി എപ്പോള്‍ വേണമെങ്കിലും ലഭിക്കും,ഇടനിലക്കാരന്‍ ഇല്ലാതെ നേരിട്ട് ;അരി”എ.ടി.എമ്മു”മായി സര്‍ക്കാര്‍.
ബെംഗളൂരു:റേഷന്‍ കടകള്‍ക്കു മുന്നില്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും 24 മണിക്കൂറും ഭക്ഷ്യധാന്യ ലഭ്യത ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്ത് റൈസ് ഡിസ്‌പെന്‍സിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി കെ. ഗോപാലയ്യ. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊതുവിതരണ സംവിധാനത്തിലൂടെ അരി ലഭ്യമാക്കാന്‍ റൈസ് ഡിസ്‌പെന്‍സിങ് മെഷീനുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. റൈസ് എടിഎമ്മുകള്‍ എന്ന പേരിലാവും ഇവ അറിയപ്പെടുക. പകല്‍ സമയത്ത് ജോലിക്ക് പോകേണ്ടതിനാല്‍ റേഷന്‍ കടകളില്‍ പോകാന്‍ സമയം ലഭിക്കാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെ (ബിപിഎല്‍) യുള്ളവരെ മുന്നില്‍ക്കണ്ടാണ് പദ്ധതിക്ക്…
Read Moreസംസ്ഥാനത്തും ഇനി ഓൺലൈനിൽ മദ്യ വില്പന!
ബെംഗളൂരു: എക്സൈസ് വകുപ്പ് ഓൺലൈനിലൂടെയുള്ള മദ്യവിൽപ്പനയുടെ സാധ്യതകൾ പഠിക്കാൻ പ്രത്യേക സമിതി രൂപവത്‌കരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ എങ്ങനെയാണ് ഓൺലൈൻ മദ്യവിൽപ്പന പദ്ധതി നടപ്പാക്കിയതെന്ന് സമിതി പഠിക്കും. പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സന്ദർശിച്ച് ഓൺലൈൻ മദ്യവിൽപ്പനയുടെ ഗുണവും ദോഷവും മനസ്സിലാക്കുകയാണ് ലക്ഷ്യമിടുന്നത്. നിശ്ചിത നടപടി ക്രമങ്ങളിലൂടെ മാത്രമേ ഓൺലൈൻ മദ്യവിൽപ്പന നടപ്പാക്കുകയുള്ളൂ. ഓൺലൈനിലൂടെ മദ്യം വിൽക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പഠിക്കുകയാണ് സമിതിയുടെ ചുമതല. ഉന്നതോദ്യോഗസ്ഥരടങ്ങിയ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നതെന്ന് മന്ത്രി എച്ച്. നാഗേഷ് പറഞ്ഞു. ഇക്കാര്യത്തിൽ തിരക്കിട്ടൊരു തീരുമാനമെടുക്കില്ലെന്നും അദ്ദേഹം…
Read Moreനിലപാട് മാറ്റി അധികൃതർ: കോളേജുകളിൽ ഇനി 10 ദിവസത്തെ ക്ലാസുകൾ മാത്രം; അവസാനവർഷ ബിരുദ വിദ്യാർഥികൾ ആശങ്കയിൽ
ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ അവസാനവർഷ ബിരുദ പരീക്ഷയ്ക്ക് മുന്നോടിയായി ക്ലാസുകൾ തുടങ്ങിയെങ്കിലും വിദ്യാർഥികൾക്ക് ആശങ്ക. വിദ്യാർഥികൾക്ക് ഒരുമാസമെങ്കിലും പരീക്ഷയ്ക്ക് മുമ്പ് നേരിട്ടുള്ള ക്ലാസുകൾ നടത്തുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നെങ്കിലും നിലവിൽ 10 ദിവസത്തെ ക്ലാസുകൾ മാത്രമാണ് ലഭിക്കുന്നത്. ശാസ്ത്രവിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. ലാബിൽ ചെയ്യേണ്ടുന്ന പഠന പ്രവർത്തനങ്ങൾ പലകോളേജുകളിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. തിയറി ക്ലാസുകൾ ഓൺലൈനിലൂടെ നൽകിയെങ്കിലും പ്രാക്ടിക്കൽ ക്ലാസുകളാണ് പ്രതിസന്ധിയാകുന്നത്. പ്രാക്ടിക്കൽ അസൈൻമെന്റുകളും പൂർത്തിയാക്കിയിട്ടില്ല. സെപ്റ്റംബർ 12 മുതലാണ് പരീക്ഷകൾ തുടങ്ങുന്നത്. ഇതിനുമുമ്പ് പഠനപ്രവർത്തനങ്ങൾ…
Read Moreനഗരത്തിൽ ഇനി കനത്ത മഴ; യെല്ലോ അലർട്ട്
ബെംഗളൂരു: നഗരത്തിൽ ഇന്നലെ ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. വീണ്ടും മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ഏഴുവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രണ്ടാഴ്ചയായി തെളിഞ്ഞ കാലാവസ്ഥയാണ് ബെംഗളൂരുവിൽ അനുഭവപ്പെട്ടിരുന്നത്. എന്നാൽ അടുത്ത രണ്ടുദിവസം നഗരത്തിൽ ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്നാണ് കലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം ബെംഗളൂരുവിൽ വെള്ളം പൊങ്ങുന്നത് മുൻകൂട്ടി അറിയിക്കുന്ന സെൻസറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടില്ല. വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന സെൻസറുകളിലൂടെ കൺട്രോൾ റൂമിൽ വെള്ളപ്പൊക്കത്തെക്കുറിച്ച് അറിയാനും അതിലൂടെ പ്രദേശവാസികൾക്ക് മുന്നറിപ്പ് നൽകാനും സംവിധാനത്തിലൂടെ കഴിയും. ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. വടക്കൻ ജില്ലകളിൽ ഇടിമിന്നലിനും 30…
Read Moreനാട്ടിൽനിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി. ഓണം സ്പെഷ്യൽ സർവീസുകൾ നീട്ടി
ബെംഗളൂരു: നാട്ടിൽനിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി. ഓണം സ്പെഷ്യൽ സർവീസുകൾ നീട്ടി. ഓണംസ്പെഷ്യൽ സർവീസുകൾ ഇനി എട്ടാം തിയതി വരെ ഉണ്ടാകും. നേരത്തേ സെപ്റ്റംബർ ഏഴുവരെ സർവീസ് നടത്താനായിരുന്നു തീരുമാനം. സെപ്റ്റംബർ ഏഴിന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്നും എട്ടിന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നും ബംഗളൂരുവിലേക്കും തിരിച്ചും ബസ് സർവീസുണ്ടാകും. 12, 13, തീയതികളിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്ന് ഓരോ സ്പെഷ്യൽ സർവീസുകളും 13, 14 തീയതികളിൽ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് ഒരോ സ്പെഷ്യൽ സർവീസുകളും ഉണ്ടാകും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച്…
Read More30 ലക്ഷം പരിശോധനകൾ പൂർത്തിയാക്കി കർണാടക;കോവിഡ് രോഗികളുടെ എണ്ണം മുന്നോട്ട് തന്നെ…
ബെംഗളൂരു : ഇന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 9860 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :113 ആകെ കോവിഡ് മരണം : 5950 ഇന്നത്തെ കേസുകള്‍ : 9860 ആകെ പോസിറ്റീവ് കേസുകള്‍ : 361341 ആകെ ആക്റ്റീവ് കേസുകള്‍ : 94459 ഇന്ന് ഡിസ്ചാര്‍ജ് : 6287 ആകെ ഡിസ്ചാര്‍ജ് : 260913 തീവ്ര പരിചരണ വിഭാഗത്തില്‍ : 751 കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3052794
Read Moreനഗരത്തിൽ പിടിയിലായ മയക്കുമരുന്നു സംഘാഗത്തിന് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിൻ്റെ മകനുമായി അടുത്ത ബന്ധം ? ആരോപണം.
ബെംഗളൂരു: ഏതാനും ദിവസങ്ങൾക്ക് മുൻപ് നഗരത്തിൽ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് കേരള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി കേരള യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പിടിയിലായ അനിഖയ്ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂബും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂബ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽനിന്ന് ഇക്കാര്യം വ്യക്തമാണെന്നും പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2015-ൽ അനൂപ് കമ്മനഹള്ളിയിൽ തുടങ്ങിയ ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്.…
Read Moreഎസ്ഡിപിഐ ഓഫീസുകളില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
ബെംഗളൂരു: നഗരത്തിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ഓഫീസുകളില്‍ റെയ്ഡ്. ഡിജെ ഹള്ളി, കെജി ഹള്ളി, ഹലസൂരു ഗേറ്റ് ഓഫീസുകളില്‍ ആണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. ഡല്‍ഹി കോടതിയിലെ സെര്‍ച്ച് വാറന്റുമായി മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു സിസിബിയുടെ റെയ്ഡ്. അക്രമങ്ങളില്‍ എസ്ഡിപിഐയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയുടെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു റെയ്ഡ്. സംഭവത്തിൽ എസ്ഡിപിഐ അംഗങ്ങളുള്‍പ്പെടെ മുന്നൂറോളം പേരാണ് ഇതുവരെ അറസ്റ്റിലായത്. നാല് പേർ കൊല്ലപ്പെടുകയും വളരെയധികം വാഹനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
Read Moreകേരളത്തിൽ നിന്നും ചാടിപ്പോയ കോവിഡ് രോഗിയെ തേടി കേരളപൊലീസ് കർണാടകത്തിൽ
ബെംഗളൂരു: കോവിഡ് കെയര്‍ സെന്ററില്‍ നിന്നും ചാടിപ്പോയ രോഗിയെ പൊലീസ് മൈസൂരൂവില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സിഎഫ്എല്‍ടിസിയില്‍ നിന്നും ഇയാള്‍ ചാടിയത്. ദ്വാരക സിഎഫ്എല്‍ടിസിയില്‍ നിന്നും ചാടിപ്പോയ കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശിയെയാണ് മൈസൂരിവില്‍ മാനന്തവാടി പൊലീസ് കണ്ടെത്തിയത്. ചരക്ക് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ആരോഗ്യവകുപ്പ് അധികൃതരുടെ പരാതിയില്‍ രാത്രിയില്‍തന്നെ കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. കോവിഡ് രോഗി ചാടിപ്പോയെന്ന് വാര്‍ത്ത പരന്നതോടെ മാനന്തവാടിയിലും പരിസരങ്ങളും ആശങ്കയിലായി. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് ഇയാളെ മൈസൂരുവില്‍ കണ്ടെത്തിയത്.…
Read More