നാട്ടിൽനിന്ന്‌ ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി. ഓണം സ്പെഷ്യൽ സർവീസുകൾ നീട്ടി

ബെംഗളൂരു: നാട്ടിൽനിന്ന്‌ ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് കേരള ആർ.ടി.സി. ഓണം സ്പെഷ്യൽ സർവീസുകൾ നീട്ടി.

ഓണംസ്പെഷ്യൽ സർവീസുകൾ ഇനി എട്ടാം തിയതി വരെ ഉണ്ടാകും. നേരത്തേ സെപ്റ്റംബർ ഏഴുവരെ സർവീസ് നടത്താനായിരുന്നു തീരുമാനം.

സെപ്റ്റംബർ ഏഴിന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്നും എട്ടിന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നും ബംഗളൂരുവിലേക്കും തിരിച്ചും ബസ് സർവീസുണ്ടാകും.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

12, 13, തീയതികളിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽനിന്ന് ഓരോ സ്പെഷ്യൽ സർവീസുകളും 13, 14 തീയതികളിൽ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് ഒരോ സ്പെഷ്യൽ സർവീസുകളും ഉണ്ടാകും.

യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts