കേരളത്തിൽ നിന്നും ചാടിപ്പോയ കോവിഡ് രോഗിയെ തേടി കേരളപൊലീസ് കർണാടകത്തിൽ

ബെംഗളൂരു: കോവിഡ്  കെയര്‍ സെന്ററില്‍ നിന്നും ചാടിപ്പോയ  രോഗിയെ പൊലീസ് മൈസൂരൂവില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ്  സിഎഫ്എല്‍ടിസിയില്‍ നിന്നും ഇയാള്‍ ചാടിയത്.

ദ്വാരക സിഎഫ്എല്‍ടിസിയില്‍ നിന്നും ചാടിപ്പോയ കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശിയെയാണ്  മൈസൂരിവില്‍ മാനന്തവാടി പൊലീസ് കണ്ടെത്തിയത്. ചരക്ക് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

ആരോഗ്യവകുപ്പ് അധികൃതരുടെ പരാതിയില്‍   രാത്രിയില്‍തന്നെ കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. കോവിഡ് രോഗി ചാടിപ്പോയെന്ന് വാര്‍ത്ത പരന്നതോടെ മാനന്തവാടിയിലും പരിസരങ്ങളും ആശങ്കയിലായി.

ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് ഇയാളെ മൈസൂരുവില്‍ കണ്ടെത്തിയത്. ദ്വാരകയില്‍ നിന്നും ഓട്ടോ വിളിച്ച് മീനങ്ങാടിയിലേക്കാണ് ആദ്യം പോയത്. ഇവിടെനിന്നും കര്‍ണാടകയിലേക്ക് വാഹനം ലഭിക്കാത്തതിനാല്‍  രാത്രി പത്തോടെ ചരക്ക് ലോറിയില്‍  തിരികെ മാനന്തവാടിയിലേക്ക് വന്നു.

ഇവിടെനിന്നും തലശ്ശേരിയിലേക്ക് പോയി. തലശ്ശേരിയില്‍ നിന്നും ചരക്ക് ലോറിയില്‍  ചൊവ്വാഴ്ച രാവിലെ മൈസൂരുവിലേക്ക് വരുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
[masterslider id="10"]

Related posts