30 ലക്ഷം പരിശോധനകൾ പൂർത്തിയാക്കി കർണാടക;കോവിഡ് രോഗികളുടെ എണ്ണം മുന്നോട്ട് തന്നെ…

ബെംഗളൂരു : ഇന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 9860 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :113 ആകെ കോവിഡ് മരണം : 5950 ഇന്നത്തെ കേസുകള്‍ : 9860 ആകെ പോസിറ്റീവ് കേസുകള്‍ : 361341 ആകെ ആക്റ്റീവ് കേസുകള്‍ : 94459 ഇന്ന് ഡിസ്ചാര്‍ജ് : 6287 ആകെ ഡിസ്ചാര്‍ജ് : 260913 തീവ്ര പരിചരണ വിഭാഗത്തില്‍ : 751 കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3052794

Read More

നഗരത്തിൽ പിടിയിലായ മയക്കുമരുന്നു സംഘാഗത്തിന് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിൻ്റെ മകനുമായി അടുത്ത ബന്ധം ? ആരോപണം.

ബെംഗളൂരു: ഏതാനും ദിവസങ്ങൾക്ക് മുൻപ് നഗരത്തിൽ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് കേരള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി കേരള യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പിടിയിലായ അനിഖയ്ക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അനൂബും റിജേഷ് രവീന്ദ്രനുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂബ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽനിന്ന് ഇക്കാര്യം വ്യക്തമാണെന്നും പി.കെ ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2015-ൽ അനൂപ് കമ്മനഹള്ളിയിൽ തുടങ്ങിയ ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്.…

Read More

എസ്ഡിപിഐ ഓഫീസുകളില്‍ സെ​​​ന്‍​​​ട്ര​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് റെ​​​യ്ഡ്

ബെംഗളൂരു: നഗരത്തിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് സോ​​​ഷ്യ​​​ല്‍ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ര്‍​​​ട്ടി ഓ​​​ഫ് ഇ​​​ന്ത്യ(​​​എ​​​സ്ഡി​​​പി​​​ഐ) ഓഫീസുകളില്‍ റെയ്ഡ്. ഡി​​​ജെ ഹ​​​ള്ളി, കെ​​​ജി ഹ​​​ള്ളി, ഹ​​​ല​​​സൂ​​​രു ഗേ​​​റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ആണ് സെ​​​ന്‍​​​ട്ര​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് ചൊവ്വാഴ്ച റെ​​​യ്ഡ് ന​​​ട​​​ത്തിയത്. ഡ​​​ല്‍​​​ഹി കോ​​​ട​​​തി​​​യി​​​ലെ സെ​​​ര്‍​​​ച്ച്‌ വാ​​​റ​​​ന്‍റു​​​മാ​​​യി മൂ​​​ന്നു സം​​​ഘ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ഞ്ഞാ​​​യി​​​രു​​​ന്നു സി​​​സി​​​ബി​​​യു​​​ടെ റെ​​​യ്ഡ്. അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ എ​​​സ്ഡി​​​പി​​​ഐ​​​യു​​​ടെ പ​​​ങ്ക് തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ബ​​​സ​​​വ​​​രാ​​​ജ് ബൊ​​​മ്മ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്. സംഭവത്തിൽ എ​​​സ്ഡി​​​പി​​​ഐ അം​​​ഗ​​​ങ്ങ​​​ളു​​​ള്‍​​​പ്പെ​​​ടെ മു​​​ന്നൂ​​​റോ​​​ളം പേ​​​രാ​​​ണ് ഇ​​​തു​​​വ​​​രെ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. നാല് പേർ കൊല്ലപ്പെടുകയും വളരെയധികം വാഹനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

Read More

കേരളത്തിൽ നിന്നും ചാടിപ്പോയ കോവിഡ് രോഗിയെ തേടി കേരളപൊലീസ് കർണാടകത്തിൽ

ബെംഗളൂരു: കോവിഡ്  കെയര്‍ സെന്ററില്‍ നിന്നും ചാടിപ്പോയ  രോഗിയെ പൊലീസ് മൈസൂരൂവില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ്  സിഎഫ്എല്‍ടിസിയില്‍ നിന്നും ഇയാള്‍ ചാടിയത്. ദ്വാരക സിഎഫ്എല്‍ടിസിയില്‍ നിന്നും ചാടിപ്പോയ കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശിയെയാണ്  മൈസൂരിവില്‍ മാനന്തവാടി പൊലീസ് കണ്ടെത്തിയത്. ചരക്ക് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ആരോഗ്യവകുപ്പ് അധികൃതരുടെ പരാതിയില്‍   രാത്രിയില്‍തന്നെ കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. കോവിഡ് രോഗി ചാടിപ്പോയെന്ന് വാര്‍ത്ത പരന്നതോടെ മാനന്തവാടിയിലും പരിസരങ്ങളും ആശങ്കയിലായി. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് ഇയാളെ മൈസൂരുവില്‍ കണ്ടെത്തിയത്.…

Read More