നമ്മ മെട്രോ യാത്ര ഇനി പഴയ പോലെ അല്ല;സ്മാര്‍ട്ട്‌ കാര്‍ഡ്‌ നിര്‍ബന്ധം.

ബെംഗളുരു : നിയന്ത്രണങ്ങളോ ടെ അടുത്തയാഴ്ച നമ്മ മെട്രോ ട്രെയിൻ സർവീസ് പുനരാരംഭിക്കാനിരിക്കെ സ്മാർട് കാർഡ് ഉള്ളവർക്കു മാത്രമേ യാത്ര ചെയ്യാനാകൂ. മാത്രമല്ല, പുതിയ യാത്രക്കാർ എവിടെ നിന്നു സ്മാർട് കാർഡ് എടുക്കുമെന്നതിനെ കുറിച്ചും സംശയം ഉണ്ട്,അങ്ങനെഎങ്കില്‍ നിലവില്‍ കാര്‍ഡ്‌ ഉള്ളവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ,എന്ന് വച്ചാല്‍ മെട്രോ കുറച്ചു കാലത്തേക്ക് എങ്കിലും സ്ഥിര യാത്രക്കാര്‍ക്ക് മാത്രമായി ചുരുങ്ങും. നിലവിൽ കാർഡുള്ളവർ മെട്രോ സ്റ്റേഷനുകളിലെ കൗണ്ടറുകളിലൂടെയാണ് റീചാർജ് ചെയ്തിരുന്നത്. ഇവയൊന്നും തുറക്കില്ലെന്നു വ്യക്തമാക്കിയതിനാൽ മെട്രോ റെയിൽ കോർപറേഷന്റെ webtopup.bmrc.co.in എന്ന വെബ് സൈറ്റിലുടെ…

Read More

ചിരഞ്ജീവി സർജ്ജയുടെ പേര് വലിച്ചിഴക്കരുത് ,താക്കീതുമായി കിച്ചാ സുദീപ്.

ബെംഗളൂരു: ഈയിടെ അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയ്ക്ക് മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങളോട് രൂക്ഷമായി പ്രതികരിച്ച് സൂപ്പർ താരം കിച്ച സുദീപ്. സാൻഡൽ വുഡിൽ വ്യാപകമായി മയക്കുമരുന്നുും കഞ്ചാവും പോലുള്ള ലഹരി വസ്തുക്കളുടെ കെെമാറ്റം നടക്കുന്നുവെന്ന് പ്രമുഖ സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ പോലീസ് വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തു. പതിനഞ്ചോളം നടൻമാരുടെ പേര് താൻ പോലീസിന് നൽകിയിട്ടുണ്ടെന്നും വീഡിയോകളും ചിത്രങ്ങളുമടങ്ങിയ തെളിവുകൾ നൽകിയിട്ടുണ്ടെന്നും ഇന്ദ്രജിത്ത് ലങ്കേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടർന്നാണ് ചിരഞ്ജീവി സർജയ്ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടായിരുന്നുവെന്ന…

Read More

കെട്ടിടത്തിൽനിന്ന് വീണുമരിച്ച മലയാളി യുവാവിന് കോവിഡ്

Covid Karnataka

ബെംഗളൂരു: കഴിഞ്ഞ ദിവസം കെട്ടിടത്തിൽനിന്ന് വീണ് മരിച്ച മലയാളി യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. http://88t.8a2.myftpupload.com/archives/56397 കണ്ണൂർ ശ്രീകണ്ഠാപുരം കൂട്ടമുഖം പുല്ലാംപ്ലാവിൽ ഷെറിൻ ഫിലിപ്പിനാണ് (37) മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരു ബൗറിങ് ആശുപത്രിയിൽ നടന്ന സ്രവ പരിശോധനയാണ് പോസിറ്റീവായത്. ഇദ്ദേഹത്തിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെയും കേരള സർക്കാരിന്റെയും അനുമതി ഇതിനായി ലഭിച്ചതായും ബന്ധുക്കൾ പറഞ്ഞു. കെട്ടിട നിർമാണ സ്ഥാപനം നടത്തുകയായിരുന്ന ഷെറിൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കാണ് ഫ്രേസർ ടൗണിലെ പാരിഷ് ഹാളിലെത്തിയത്. കെട്ടിടത്തിനുമുകളിൽനിന്ന് ഷീറ്റ്…

Read More

അന്താരാഷ്ട്ര കൊറിയർ വഴി നഗരത്തിൽ വീണ്ടും മയക്കുമരുന്ന്; പിടികൂടിയത് 1 കോടിയുടെ കൊക്കെയ്ൻ

ബെംഗളൂരു: അന്താരാഷ്ട്ര കൊറിയർ വഴി നഗരത്തിൽ വീണ്ടും മയക്കുമരുന്ന്; പിടികൂടിയത് 1 കോടിയുടെ കൊക്കെയ്ൻ. മയക്കുമരുന്ന് കേസിൽ അന്വേഷണം നടക്കുന്നതിനിടെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽനിന്നാണ് ഒരു കോടി രൂപ വിലവരുന്ന കൊക്കെയ്ൻ പിടികൂടിയത്. കാർഗോ വിഭാഗത്തിൽനിന്ന് മൂന്ന് ദിവസം മുമ്പ് പാഴ്സൽ വഴിയെത്തിയ എട്ടര കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് കാർഗോ സർവീസിന്റെ പാഴ്സലിൽ ഉയർന്ന നിലവാരമുള്ള 700 ഗ്രാം കൊക്കെയ്ൻ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല. ദുബായിൽനിന്നാണ് കാർഗോ വിഭാഗത്തിലേക്ക് പാഴ്സൽ എത്തിയത്. ഇതിലുണ്ടായിരുന്ന മേൽവിലാസം വ്യാജമാണെന്ന് അന്വേഷണത്തിൽ…

Read More

നഗരത്തിൽ കോവിഡ് രോഗിയായ ഡോക്ടർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ബല്ലാരി സ്വദേശിയായ ഡോ. കെ. ബസവരാജു (44) ആണ് മരിച്ചത്. ഗദകിലെ മുണ്ടരാഗിയിലെ താലൂക്കാശുപത്രിയിലെ ഡോക്ടറായിരുന്ന ഇദ്ദേഹത്തിന് ജില്ലയിൽ ഐ.സി.യു. സൗകര്യം ലഭിക്കാത്തതിനെത്തുടർന്നാണ് ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയായ ഡോക്ടറെ ബെംഗളൂരുവിൽ എത്തിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ നിൽക്കുന്ന ഡോക്ടർമാർക്കുപോലും മതിയായ ചികിത്സാ സൗകര്യമൊരുക്കാൻ കഴിയാത്തതിൽ കർണാടക ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.

Read More

സംസ്ഥാനത്ത് പുതിയ ഐ.ടി. നയം; 5 വർഷത്തിനകം 60 ലക്ഷം തൊഴിലവസരം

ബെംഗളൂരു: 2020-’25 വർഷത്തെ ഐ.ടി. നയത്തിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ഐ.ടി., ഐ.ടി.അനുബന്ധ വ്യവസായങ്ങളിൽ അഞ്ചുവർഷത്തിനുള്ളിൽ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. തൊഴിൽ ലഭ്യമാക്കുന്നതിനൊപ്പം ഐ.ടി.വ്യവസായങ്ങൾ ബെംഗളൂരുവിന് പുറത്തേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതികളാണ് ഇതിന്റെ കാതൽ. ബെംഗളൂരു അർബൻ, റൂറൽ ജില്ലകളെക്കൂടാതെ മറ്റു ജില്ലകളിലേക്കുകൂടി വ്യവസായങ്ങൾ വ്യാപിപ്പിക്കാൻ പദ്ധതികളൊരുക്കും. ഇതിനായി അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടിസ്വീകരിക്കണമെന്നും പുതിയ ഐ.ടി.നയത്തിൽ നിർദേശമുണ്ട്. ഇലക്‌ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്(ഇ.എസ്.ഡി.എം. ) മേഖലയ്ക്ക് പ്രത്യേക ഇൻസെന്റീവ് പാക്കേജ് നടപ്പാക്കും. ഈമേഖലയിൽ തുടങ്ങുന്ന കമ്പനികൾക്ക് ഭൂമിവിലയിലും വൈദ്യുതിനിരക്കിലും കാര്യമായ…

Read More

വെടിയൊച്ചയും ശബ്ദ കോലാഹലങ്ങളും ഇല്ല..ചിരിയുടെ മണിക്കിലുക്കങ്ങളുമായി “അധോലോകം”വെബ്‌ സീരീസ്.

അധോലോക കഥകൾ എല്ലാകാലത്തും നമുക്കിഷ്ട വിഷയമാണ്. പക്ഷേ ഇവരുടെഅധോലോകത്തില്‍ ഇടിയുടെയും, വെടിയൊച്ചകളുടെയും ശബ്ദകോലാഹലങ്ങളില്ല, മറിച്ച് ചിരിയുടെ മണിക്കിലുക്കങ്ങളുമായി പഴയൊരു അധോലോക നായകനും, മണ്ടന്മാരായ മൂന്നു ശിഷ്യന്മാരും എത്തിക്കഴിഞ്ഞു… ചുക്കാപ്പി എന്ന പേരിൽ ബാംഗ്ലൂരിലെ ഒരു കൂട്ടം യുവാക്കളുടെ വെബ് സീരീസ് ..

Read More

സംസ്ഥാനത്തെ അകെ കോവിഡ് ആക്റ്റീവ് കേസുകള്‍ 99101;ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 116 പേര്‍ മരിച്ചു 9280 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :116 ആകെ കോവിഡ് മരണം : 6170 ഇന്നത്തെ കേസുകള്‍ : 9280 ആകെ പോസിറ്റീവ് കേസുകള്‍ : 379486 ആകെ ആക്റ്റീവ് കേസുകള്‍ : 99101 ഇന്ന് ഡിസ്ചാര്‍ജ് : 6161 ആകെ ഡിസ്ചാര്‍ജ് : 274196 തീവ്ര പരിചരണ വിഭാഗത്തില്‍ : 785…

Read More

മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച  അറസ്റ്റ് ചെയ്തു. Ragini Dwivedi (Kannada actress) has been arrested and taken into custody: Sandeep Patil, Joint CP, Crime, Bengaluru City #Karnataka — ANI (@ANI) September 4, 2020 രാവിലെ മുതൽ നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഏറെ വിവാദമായ കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.  മയക്കുമരുന്ന് കടത്ത് സംഘവുമായി രാഗിണിക്ക് ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് സെൻട്രൽ…

Read More

പരീക്ഷാ സ്പെഷൽ ട്രെയിനുകൾ…

ബെംഗളൂരു : സംസ്ഥാനത്തെ വിവിധ സർവകലാശാലകൾക്കു കീഴിലുള്ള ബിരുദ, ബിരുദാനന്തര പരീക്ഷകൾ ഈ മാസം ആരംഭിക്കുന്നതിനാൽ, വിദ്യാർഥികളുടെ സൗകര്യാർഥം ഇന്നു മുതൽ 12 സ്പെഷൽ ട്രെയിനുകൾ കൂടി ഏർപ്പെടുത്തി റെയിൽവേ. എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുക. സ്പെഷൽ ട്രെയിൻ: ബംഗളുരു-മംഗളൂരു (06515-16), ഹുബ്ബള്ളി -മൈസൂരു (06581-82),വിജയപുര-മൈസൂരു(06535-36), യശ്വന്ത്പുര-കാർവാർ (06585-86), ബൈളഗാവി-ഷദ്ബാൾ (06931-32), ബെംഗളൂരു -മംഗളുരു (06517-18).

Read More
Click Here to Follow Us