ക്യൂ.ആർ.കോഡ് സംവിധാനം കണ്ടക്ടർമാർക്ക് പാരയാകുന്നു !

ബെംഗളൂരു :ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തങ്ങളുടെ എല്ലാ ബസ്സുകളിലും ക്യു-ആർ-കോഡ് ടിക്കറ്റിംഗ് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. പക്ഷെ ഇത് ബസ്സു ജീവനക്കാർക്ക് തിരിച്ചടി ആകുന്നു എന്നാണ് ഇപ്പോഴത്തെ പരാതി. മൊബൈൽ സ്ക്രീനിൽ ആളുകൾ ടിക്കറ്റ് എടുത്തതായി കാണിക്കുന്നുണ്ടെങ്കിലും ഡ്യൂട്ടി സമയം കഴിഞ്ഞു കണ്ടക്ടർമാർ കണക്കു കൈമാറുമ്പോൾ ക്യൂ-ആർ കോഡിൽ പൈസ നൽകിയവരുടെ കണക്കുകൾ അക്കൗണ്ടിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് ആദ്യത്തെ പരാതി. ചിലരൊക്കെ കഴിഞ്ഞ നാളുകളിൽ എടുത്ത ടിക്കറ്റുകളാണ് കാണിക്കുന്നത് എന്നാണു കണ്ടക്ടർമാർ പറയുന്നത്. അങ്ങനെ ഒരു ദിവസത്തെ ജോലി കഴിയുമ്പോൾ തങ്ങളുടെ പോക്കറ്റാണ്…

Read More

ആകെ കോവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു;ഇന്ന് 179 മരണം;10949 പേർ ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 179 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 8626 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :179(93) ആകെ കോവിഡ് മരണം :7808(7629) ഇന്നത്തെ കേസുകള്‍ :8626(9366) ആകെ പോസിറ്റീവ് കേസുകള്‍ :502982(494356) ആകെ ആക്റ്റീവ് കേസുകള്‍ : 101129(103631) ഇന്ന് ഡിസ്ചാര്‍ജ് :10949(7268) ആകെ ഡിസ്ചാര്‍ജ് :394026(383077) തീവ്ര പരിചരണ വിഭാഗത്തില്‍ :814(805) കര്‍ണാടകയില്‍…

Read More

മോഷണമുതൽ തിരിച്ചേൽപ്പിച്ച് മാതൃകയായി മോഷ്ടാവ്!!

ബെംഗളൂരു: മോഷ്ടിച്ചെടുത്ത മാല ഉടമസ്ഥനെ തിരികെ ഏൽപ്പിക്കാൻ ടി.വി ചാനലിലേക്ക് അയച്ചു കൊടുത്തിരിക്കുകയാണ് മോഷ്ടാവ്. ബെംഗളൂരുവിലാണ് വ്യത്യസ്തമായ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുവർണ്ണ ന്യൂസ് അവതാരകനായ സുനിൽ ഷെട്ടിയുടെ വിലാസത്തിലേക്കാണ് തപാൽ വഴി മാല എത്തിയിരിക്കുന്നത്. “കൊറോണ കാരണം ഞാൻ ജോലിയില്ലാത്തവനും പണമില്ലാത്തവനും ആയി അതുകൊണ്ടാണ് മോഷ്ടിച്ചത്. പിന്നീട് എനിക്ക് മനസിലായി, ഞാനത് ചെയ്യാൻ പാടില്ലായിരുന്നു, എല്ലാവരും എന്നോട് ക്ഷമിക്കണം. ക്ഷമിക്കണം ബെംഗളൂരു പോലീസ്‌” ഇങ്ങനെ ഒരു കത്തും മാലയോടൊപ്പം വച്ചിരുന്നു. ഉടമസ്ഥൻ്റ മേൽവിലാസവും കൃത്യമായി കത്തിലുണ്ട്. മാല ഇന്നുതന്നെ ഉടമസ്ഥന് കൈമാറുമെന്ന്…

Read More

മാനസിക സമ്മർദ്ദം: കോവിഡ് വിമുക്തർക്ക് ബി.ബി.എം.പി. ആരോഗ്യവിഭാഗത്തിന്റെ കൗൺസലിംഗ് പദ്ധതി

ബെംഗളൂരു: കോവിഡ് രോഗവിമുക്തിക്കു ശേഷം സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട്, വിഷാദ രോഗത്തിലേക്ക് എത്താനിടയുള്ള ഒരുപാടു പേരുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ഇത്തരം ആളുകളെ മാനസിക സമ്മർദ്ദം കുറച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കോർപ്പറേഷൻ്റെ ആരോഗ്യ വിഭാഗം കൗൺസലിംഗ് പദ്ധതികൾ ആവിഷ്ക്കരിക്കുന്നു. കോവിഡ് വിമുക്തിക്കു ശേഷം പാലിക്കേണ്ട ഭക്ഷണക്രമം, വ്യായാമം തുടങ്ങിയവയെ പറ്റി ആരോഗ്യ വിഭാഗം കൗൺസിലർമാർ കോവിഡ് വിമുക്തർക്കും, കുടുംബാംഗങ്ങൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകും. കോവിഡ് ഭേദമായതിനു ശേഷവും ചില രോഗലക്ഷണങ്ങൾ നിലനില്ക്കാനിടയുള്ള സാഹചര്യത്തിൽ വലിയ സമ്മർദ്ദമാണ് കോവിഡ് വിമുക്തർ അഭിമുഖീകരിക്കുന്നത്. ഐ.സി.എം.ആർ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും സംസ്ഥാനത്തെ സാഹചര്യങ്ങളിൽ…

Read More

കേരളത്തിൻ്റെ അനുകൂല മറുപടി കാത്ത്‌ കർണാടക ആർ ടി സി

ബെംഗളുരു: മഹാരാഷ്ട്ര ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥിരം ബസ് സർവ്വീസ് പുനഃസ്ഥാപിക്കാൻ കർണാടക സർക്കാർ തയാറാണെന്ന് മുൻപേ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ മഹാരാഷ്ട്രയിലേക്കും സ്ഥിരം ബസ് സർവ്വീസ് പുനഃസ്ഥാപിച്ചു. പക്ഷേ കേരളത്തിലേക്കുള്ള സർവീസ് നടത്താൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. Karnataka State Road Transport Corporation had stopped inter-state bus services due to #COVID & lockdown. As lockdown has been relaxed, KSRTC will restart operations to Maharashtra. Services to be operated from Bengaluru, Davangere, Mangaluru…

Read More

പേ ടി എമ്മിനെ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തു; കാരണം ഇതാണ്

ജനപ്രിയ ഇന്ത്യന്‍ ധനകാര്യ സേവന ആപ്ലിക്കേഷനായ പേ ടി എമ്മിനെ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തു. Paytm taken off Google Play Store, citing policy violations. More details awaited. pic.twitter.com/fa2se6YSTn — ANI (@ANI) September 18, 2020 ഇത്രയധികം ആളുകള്‍ ഉപയോഗിക്കുന്ന പേ ടി എം പെട്ടെന്ന് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാന്‍ എന്താണ് കാരണം? പേ ടി എം വഴി നടക്കുന്ന ചൂതാട്ടം തന്നെയാണ് ഇതിന് കാരണം. ചൂതാട്ടം ഗൂഗിള്‍ നിയമ നടപടികള്‍ക്ക് എതിരാണെന്ന്…

Read More

ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് തുറന്ന് സമ്മതിച്ച് സൂപ്പർ താര ദമ്പതികൾ ?

ബെംഗളൂരു:ലഹരി ഇടപാട് കേസില്‍ ചോദ്യം ചെയ്ത നടന്‍ ദിഗന്തിനെയും ഭാര്യയും നടിയുമായ ഐന്ദ്രിത റായിയെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് വീണ്ടും ചോദ്യം ചെയ്യാൻ സാദ്ധ്യത. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇടപാടുകളില്‍ യാതൊരു പങ്കുമില്ലെന്നാണ് ദമ്പതികള്‍ മൊഴി നല്‍കിയതായാണ് വാർത്തകൾ. അതേ സമയം, ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തില്‍ അയ്ന്ദ്രിത സന്ദര്‍ശനം നടത്തിയതിനും അറസ്റ്റിലായ നടിമാര്‍ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ഉള്‍പ്പെട്ട ചില ലഹരി പാര്‍ട്ടികളില്‍ ദമ്പതികള്‍ പങ്കെടുത്തതിനും പോലീസിനു തെളിവു ലഭിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിക്ക് ലഹരി മരുന്ന് വിറ്റിരുന്നതായും 2016ല്‍…

Read More

പബ്ബുകൾ നിരോധിക്കണം എന്ന ആവശ്യവുമായി സംസ്ഥാന ബി.ജെ.പി.അധ്യക്ഷൻ.

ബെംഗളൂരു: തൻ്റെ ജില്ലയായ ദക്ഷിണ കന്നഡയിൽ പബ്ബുകൾ നിരോധിക്കണമെന്ന പ്രസ്താവനയുമായി കർണാടക ബി.ജെ.പി പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ. നിരവധി വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നതിന് പബ്ബുകൾ കാരണമാകുന്നുണ്ട് എന്നാണ് കട്ടീൽ പ്രസ്താവന നടത്തിയത് എന്നാണ് ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് ദക്ഷിണ കന്നഡയിൽ നിന്നുള്ള ലോക്സഭ അംഗം കൂടിയായ കട്ടീൽ പറഞ്ഞതായാണ് വാർത്തകൾ. അതേ സമയം സംസ്ഥാന സർക്കാറിൻ്റെ വരുമാനത്തെ നേരിട്ട് ബാധിക്കുന്ന ഈ രീതിയിലുള്ള നിർദ്ദേശത്തിനോട് പ്രതികരിച്ചു കൊണ്ട് രാഷ്ട്രീയ – ഭരണ…

Read More

ബെംഗളൂരുവിലും യു.എസ് കോൺസുലേറ്റ് സ്ഥാപിക്കാൻ നീക്കം

ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും, ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ ജൂഡിറ്റ് റാവിനുമായി നടന്ന ഓൺലൈൻ കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രി ബെംഗളുരുവിൽ യു എസ് കോൺസുലേറ്റ് സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയെപറ്റി സംസാരിച്ചു. കോൺസുലേറ്റിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്കു വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കാൻ ബെംഗളൂരുവിൽ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉപമുഖ്യമന്ത്രി അശ്വത് നാരായണനും യു എസ് കോൺസുലേറ്റ് തുടങ്ങണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഐ.ടി. ഹബ്ബുകളായ ബെംഗളുരുവിലും മൈസൂരുവിലും കൂടുതൽ യു എസ് കമ്പനികൾ തുടങ്ങാനുള്ള സംവിധാനം സജ്ജമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു എസി ലേക്ക് പോകുന്ന…

Read More

അറസ്റ്റിലായ മലയാളിയുടെ നഗരത്തിലെ റെസ്റ്റോറന്റിന് മുന്നിൽ പ്രതിഷേധം

ബെംഗളൂരു: ലഹരിമരുന്ന് കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപിന്റെ കമ്മനഹള്ളിയിലെ റെസ്റ്റോറന്റിന് മുന്നിൽ പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെ 11.30-ന് ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ലഹരി മാഫിയകൾക്ക് ബന്ധമുള്ള റെസ്റ്റോറന്റ് പൂട്ടണമെന്നാണ് ആവശ്യം. 2015-ലാണ് മുഹമ്മദ് അനൂപ് കമ്മന ഹള്ളിയിൽ ഹിയാത്ത റെസ്റ്റോറന്റ് ആരംഭിച്ചത്. ഹിയാത്ത് റെസ്റ്റോറന്റ് സ്പൈസ് ബേ ഹോട്ടൽ എന്ന പേരിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

Read More
Click Here to Follow Us