ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും, ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ ജൂഡിറ്റ് റാവിനുമായി നടന്ന ഓൺലൈൻ കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രി ബെംഗളുരുവിൽ യു എസ് കോൺസുലേറ്റ് സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയെപറ്റി സംസാരിച്ചു.
കോൺസുലേറ്റിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്കു വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കാൻ ബെംഗളൂരുവിൽ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഉപമുഖ്യമന്ത്രി അശ്വത് നാരായണനും യു എസ് കോൺസുലേറ്റ് തുടങ്ങണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഐ.ടി. ഹബ്ബുകളായ ബെംഗളുരുവിലും മൈസൂരുവിലും കൂടുതൽ യു എസ് കമ്പനികൾ തുടങ്ങാനുള്ള സംവിധാനം സജ്ജമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യു എസി ലേക്ക് പോകുന്ന ദക്ഷിണേന്ത്യൻ ജനതയുടെ 70% വും കർണാടകയിൽ നിന്നുള്ളവരാണെന്ന യാഥാർത്ഥ്യം മുൻനിർത്തിയാണ് ബെംഗളൂരുവിൽ കോൺസുലേറ്റ് തുടങ്ങണമെന്ന ആവശ്യമുന്നയിച്ചത്.
പുതിയ കോൺസുലേറ്റിൻ്റെ ആരംഭം ചെന്നൈയിലെ കോൺസുലേറ്റിനെ ആശ്രയിക്കുന്ന തെക്കൻ കർണാടകക്കാർക്കും, ഹൈദരാബാദ് കോൺസുലേറ്റിനെ ആശ്രയിക്കുന്ന വടക്കൻ ജില്ലക്കാർക്കും വളരെയേറെ സൗകര്യപ്രദമായിരിക്കും.
മുഖ്യമന്ത്രിയും, ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം കോൺസുലേറ്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ വാണിജ്യ, വ്യവസായിക വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.