യുവതി വിവാഹവാഗ്‌ദാനം നിരസിച്ചതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയി; പോലീസിനെ കണ്ടതും മൂന്നംഗ സംഘം മുങ്ങി

ബെംഗളൂരു: യുവതി വിവാഹവാഗ്‌ദാനം നിരസിച്ചതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട തിരിച്ചിലിനൊടുവിൽ പോലീസ് ലോഡ്ജിൽ പൂട്ടിയിട്ട നിലയിൽ യുവതിയെ കണ്ടെത്തിയെങ്കിലും പോലീസിനെ കണ്ടതും മൂന്നംഗ സംഘം ഓടിരക്ഷപ്പെട്ടു. താൻ വിവാഹാഭ്യർഥന നിരസിച്ച ശിവകുമാർ എന്നയാളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് യുവതി പൊലീസിന് മൊഴിനൽകി. കോലാറിൽനിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടി സൃഹൃത്തിനൊപ്പം നടന്നുവരുന്നതിനിടെ ഇന്നോവ കാറിലെത്തിയ മൂന്നംഗസംഘം ബലമായി കാറിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. യുവതി തുമകൂരുവിലുണ്ടെന്ന് കോലാർപോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുമകൂരു പോലീസുമായി ചേർന്ന് നടത്തിയ പരിശോധയിൽ യുവതിയെ ലോഡ്ജിൽ പൂട്ടിയിട്ടനിലയിൽ കണ്ടെത്തി. പോലീസിനെക്കണ്ടതോടെ കാവൽ നിന്നിരുന്ന മൂന്നംഗസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കുവേണ്ടിയുള്ള…

Read More

ഇന്നത്തെ കോവിഡ് രോഗികളുടെ എണ്ണം 8000 ന് മുകളില്‍;കര്‍ണാടക പ്രതിദിന കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8818 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :114 ആകെ കോവിഡ് മരണം : 3831 ഇന്നത്തെ കേസുകള്‍ : 8818 ആകെ പോസിറ്റീവ് കേസുകള്‍ : 219926 ആകെ ആക്റ്റീവ് കേസുകള്‍ : 81276 ഇന്ന് ഡിസ്ചാര്‍ജ് : 6629 ആകെ ഡിസ്ചാര്‍ജ് : 134811 തീവ്ര…

Read More

മഹേന്ദ്ര സിംഗ് ധോണിയും സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച്‌ സുരേഷ് റെയ്‍നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ അറിയിച്ചത്. ധോണിയോടൊപ്പം കളിക്കാനായത് ഏറ്റവും ഇഷ്ടപ്പെട്ടതും അഭിമാനം തോന്നിയ നിമിഷമാണെന്നും ധോണിയോടൊപ്പമുള്ള ഈ യാത്രയില്‍ താനും ഒപ്പം കൂടുകയാണെന്നാണ് റെയ്‍ന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. എന്നാല്‍ ധോണി ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് സ്വയം മാറി നിന്നതാണെങ്കില്‍ റെയ്‍നയ്ക്ക് ഏറെ നാളായി ഇന്ത്യന്‍…

Read More

ഓണത്തിന് കെ.എസ്.ആര്‍.ടി.സി.യുടെ സ്‌പെഷ്യൽ സര്‍വീസുകൾ

തിരുവനന്തപുരം: ഓണത്തിന് കെ.എസ്.ആര്‍.ടി.സി.യുടെ സ്‌പെഷ്യൽ സര്‍വീസുകൾ കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും, ഇവിടങ്ങളിൽ നിന്ന് തിരിച്ചും സ്‌പെഷ്യൽ സര്‍വീസുകൾ നടത്തുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു. – കോഴിക്കോട് വഴിയും പാലക്കാട് വഴിയും സർവീസ് ഉണ്ടാകും. – റിസർവേഷൻ സൗകര്യത്തോടു കൂടിയുള്ള ഈ സർവീസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും. – യാത്രക്കാർ ആരോഗ്യസേതു ആപ്പ് യാത്രയ്ക്കു മുമ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. – എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്കുള്ള പാസ് യാത്രാവേളയിൽ…

Read More

നഗരത്തില്‍ നടന്ന കലാപത്തിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തതിരിക്കാന്‍ കഴിയില്ല: റോഷന്‍ ബൈഗ്.

ബെംഗളൂരു: നഗരത്തില്‍ കഴിഞ്ഞ 11 ന് നടന്ന ആക്രമണ പരമ്പരയില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ നിശിതമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും മുന്‍ കോണ്‍ഗ്രസ്‌ നേതാവുമായ റോഷന്‍ ബൈഗ്. “പാവങ്ങളായ ന്യുനപക്ഷ സമുദായങ്ങളെ കോണ്‍ഗ്രസ്സും എസ്.ഡി.പി.ഐയും ചേര്‍ന്ന് ചൂഷണം ചെയ്യരുത്.കഴിഞ്ഞ 10 വര്‍ഷമായി എസ്.ഡി.പി.ഐയെ കോണ്‍ഗ്രസ്‌ സംരക്ഷിക്കുകയാണ്.ഇപ്പോള്‍ അവര്‍ക്ക് സ്വന്തം എം.എല്‍.എയെ കൂടി സംരക്ഷിക്കാന്‍ കഴിയുന്നില്ല.ഈ സംഭവത്തില്‍ കോണ്‍ഗ്രസിനെ കുട്ടപ്പെടുത്തെണ്ടി വരും”റോഷന്‍ ബൈഗ് പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ആയിരുന്ന ബൈഗ് ഏകദേശം ഒരു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ്‌ പാര്‍ട്ടി വിട്ടിരുന്നു,ശിവാജി നഗര്‍ എം എല്‍ എ…

Read More

ലോക്കോ പൈലെറ്റിനെ കൊള്ളയടിച്ച് 2 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഓല ഡ്രൈവറും കൂട്ടാളിയും പിടിയില്‍.

ബെംഗളൂരു: റെയില്‍വേ ലോക്കോ പൈലെറ്റിനെ തട്ടിക്കൊണ്ട് പോയി 1.8 ലക്ഷത്തോളം രൂപ കൊള്ളയടിച്ച ഓല ടാക്സി ഡ്രൈവറും സഹായിയും പോലീസിന്റെ പിടിയിലായി. പട്നയില്‍ നിന്ന് വിമാനമാര്‍ഗം നഗരത്തില്‍ എത്തിയ സോനു കുമാര്‍ സിംഗിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഡ്രൈവര്‍ മണികണ്ടനും കൂട്ടാളിയും ശിവമോഗ്ഗയില്‍ ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയോടെ ബെംഗളൂരു വിമാനത്താവളത്തിന് സമീപത്താണ് സംഭവം. പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തശേഷം അക്രമിസംഘം ഇയാളെ ചിക്കമഗളൂരുവിലെ കാഡൂരിലേക്ക് കൊണ്ടുപോയി. ഇവിടെനിന്ന് ഒരുവിധം രക്ഷപ്പെട്ട് ഇയാൾ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പട്നയിൽനിന്ന് വിമാനത്തിലെത്തിയ സോനുകുമാർ സിങ്‌ കെ.ആർ. പുരത്തെ…

Read More

അച്ഛന്റെ ജീവൻ രക്ഷിക്കാൻ കരളിന്റെ 65% പകുത്തു നൽകി 24 കാരിയായ മകൾ

ബെംഗളൂരു: ലിവർ സിറോസിസ് ബധിച അച്ഛന്റെ ജീവൻ രക്ഷിക്കാൻ മകൾ കരളിന്റെ 65 ശതമാനവും ദാനം ചെയ്തു. 24 വയസായ പെൺകുട്ടിയാണ് അച്ഛന് കരൾ പകുത്തു നൽകിയത്.  മുംബൈ സ്വദേശിയായ കോട്ടൻ മിൽ ഉടമ ഒരു വർഷമായി ലിവർ സിറോസിസ് ബധിച് ചികിത്സയിൽ അയിരുന്നു. അദ്ദേഹത്തിന്റെ കരളിന്റെ 80 ശതമാനത്തോളവും നഷ്ടപ്പെട്ടിരുന്നു. ജുൺ മാസത്തിൽ അവയവമാറ്റ ശസ്ത്ര ക്രിയക്ക് വിധേയനാകാൻ തീരുമാനിച്ച രമേശ് കർണാടകയിലെ അപ്പോളോ ആശുപത്രിയാണ് അതിനായി തിരഞ്ഞെടുത്തത്. അപ്പോളോ ആശുപത്രിയിൽ മകളോടൊപ്പം ശസ്ത്രക്രിയക്ക് എത്തി അവയവ മാറ്റത്തിനായി കാത്തിരുന്നു എങ്കിലും വെയ്റ്റിംഗ്…

Read More

മലയാളി എസ്.പി ദിവ്യ സാറ തോമസ് ക്ഷേത്രത്തില്‍ യേശുവിന് പൂജയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന് നുണപ്രചാരണം

ബെംഗളൂരു: കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ചാമരാജ് നഗറിലെ മലയാളി എസ്.പി ദിവ്യ സാറ തോമസ് ചാമരാജ് നഗര്‍ ജില്ലയിലെ വീരാഞ്ജനേയ ക്ഷേത്രത്തില്‍ യേശുവിന് പൂജയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന പ്രചാരണം നുണയാണെന്ന് വ്യക്തമാക്കി കര്‍ണാടക പൊലീസ്. എസ്.പി. ദിവ്യ സാറാ തോമസ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് വിവാദത്തിന് കാരണമായ സംഭവമുണ്ടായത്. ദിവ്യയുടെ നിർബന്ധത്തെത്തുടർന്നാണ് പൂജാരി ചിത്രത്തിൽ പൂജനടത്താൻ തയ്യാറായതെന്ന് ആരോപണമുയർന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചിത്രങ്ങളും പ്രചരിച്ചു. ഇതേത്തുടർന്നാണ് സംസ്ഥാന പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. അയോധ്യയിൽ രാമക്ഷേത്രത്തിന് ഭൂമിപൂജ നടത്തിയ ഓഗസ്റ്റ് അഞ്ചിനാണ് കൊല്ലഗലിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ വിവാദമുയർത്തിയ സംഭവമുണ്ടായത്. ക്ഷേത്രത്തിൽ പ്രത്യേക പൂജ ഇതിന്റെ…

Read More

പനി ക്ലിനിക്കുകൾ എവിടെയെന്നറിയാൻ ഹെൽപ്പ് ലൈൻ നമ്പർ.

ബെംഗളൂരു : കോവിഡ് പരിശോധനയ്ക്കും മറ്റുമായി വീടിനു സമീപത്തെ പനി ക്ലിനിക് എവിടെയെന്ന് അറിയാൻ ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തി ബിബിഎംപി. ജലദോഷം, പനി, ചുമ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് പനി ക്ലിനിക്കിൽ പരിശോധന നടത്താം. 14410 എന്ന ഹെൽപ്പ് ലൈനിൽ സമീപത്തെ പനി ക്ലിനിക് എവിടെയെന്ന് അറിയാം. ബി.ബി.എം.പി പരിധിയിൽ 149 പനി ക്ലിനിക്കും സംസ്ഥാനത്താകെ 596 പനി ക്ലിനിക്കുകളുമാണ് ഉള്ളത്.

Read More
Click Here to Follow Us