ഓണത്തിന് കെ.എസ്.ആര്‍.ടി.സി.യുടെ സ്‌പെഷ്യൽ സര്‍വീസുകൾ

തിരുവനന്തപുരം: ഓണത്തിന് കെ.എസ്.ആര്‍.ടി.സി.യുടെ സ്‌പെഷ്യൽ സര്‍വീസുകൾ കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും, ഇവിടങ്ങളിൽ നിന്ന് തിരിച്ചും സ്‌പെഷ്യൽ സര്‍വീസുകൾ നടത്തുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു.

– കോഴിക്കോട് വഴിയും പാലക്കാട് വഴിയും സർവീസ് ഉണ്ടാകും.

– റിസർവേഷൻ സൗകര്യത്തോടു കൂടിയുള്ള ഈ സർവീസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും.

– യാത്രക്കാർ ആരോഗ്യസേതു ആപ്പ് യാത്രയ്ക്കു മുമ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

– എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്കുള്ള പാസ് യാത്രാവേളയിൽ ഹാജരാക്കിയാൽ മാത്രമേ യാത്രാനുമതി ലഭ്യമാകുകയുള്ളൂ.

– സ്‌പെഷ്യൽ സർവീസുകൾക്ക് 10 ശതമാനം അധിക നിരക്ക് ഉൾപ്പെടെ എൻഡ് ടു എൻഡ് യാത്രാനിരക്കിലുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി ഇന്നു മുതൽ ലഭ്യമാകും.

ഈ സ്‌പെഷ്യൽ സർവീസുകൾക്ക് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ യാത്രാനുമതി നിഷേധിക്കുകയോ, ആവശ്യമായ യാത്രക്കാർ ഇല്ലാത്തതിനാൽ ഏതെങ്കിലും സർവീസുകൾ റദ്ധാക്കേണ്ടി വന്നാലോ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts