ലോക്കോ പൈലെറ്റിനെ കൊള്ളയടിച്ച് 2 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഓല ഡ്രൈവറും കൂട്ടാളിയും പിടിയില്‍.

ബെംഗളൂരു: റെയില്‍വേ ലോക്കോ പൈലെറ്റിനെ തട്ടിക്കൊണ്ട് പോയി 1.8 ലക്ഷത്തോളം രൂപ കൊള്ളയടിച്ച ഓല ടാക്സി ഡ്രൈവറും സഹായിയും പോലീസിന്റെ പിടിയിലായി.

പട്നയില്‍ നിന്ന് വിമാനമാര്‍ഗം നഗരത്തില്‍ എത്തിയ സോനു കുമാര്‍ സിംഗിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഡ്രൈവര്‍ മണികണ്ടനും കൂട്ടാളിയും ശിവമോഗ്ഗയില്‍ ആണ് പിടിയിലായത്.

ചൊവ്വാഴ്ച പുലർച്ചെയോടെ ബെംഗളൂരു വിമാനത്താവളത്തിന് സമീപത്താണ് സംഭവം.

പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തശേഷം അക്രമിസംഘം ഇയാളെ ചിക്കമഗളൂരുവിലെ കാഡൂരിലേക്ക് കൊണ്ടുപോയി. ഇവിടെനിന്ന് ഒരുവിധം രക്ഷപ്പെട്ട് ഇയാൾ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

പട്നയിൽനിന്ന് വിമാനത്തിലെത്തിയ സോനുകുമാർ സിങ്‌ കെ.ആർ. പുരത്തെ വീട്ടിലെത്താനാണ് വിമാനത്താവളത്തിൽനിന്ന് ടാക്സി വിളിച്ചത്. അല്പസമയം കഴിഞ്ഞപ്പോൾ ഡ്രൈവറുടെ സുഹൃത്തും ഇയാൾക്കൊപ്പം കയറി.

സോനുകുമാർ എതിർത്തപ്പോൾ തൊട്ടടുത്ത് ഇയാൾ ഇറങ്ങുമെന്നാണ് ഡ്രൈവർ അറിയിച്ചത്. എന്നാൽ, കുറച്ചുസമയം കഴിഞ്ഞപ്പോൾ സോനുകുമാറിനെ പിടികൂടി കൈകാലുകൾ വരിഞ്ഞുകെട്ടുകയായിരുന്നു.

എ.ടി.എമ്മിൽനിന്ന് 20,000 രൂപ നിർബന്ധപൂർവം പിൻവലിപ്പിക്കുകയും ചെയ്തു. വീട്ടിൽ വിളിച്ച് രണ്ടുലക്ഷം രൂപ ഗൂഗിൾ പേ വഴി നിക്ഷേപിക്കാനും സംഘം ആവശ്യപ്പെട്ടു. തുടർന്ന് സുഹൃത്തുക്കളെ വിളിച്ച് ഒരു ലക്ഷത്തോളം രൂപ ഇവർ നിർദേശിച്ച അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് വാഹനം കാഡൂരിലേക്ക് പോകുകയായിരുന്നു.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

കാഡൂരിൽനിന്ന് ഡ്രൈവറും സുഹൃത്തും മദ്യപിക്കുന്നതിനിടെ സോനുകുമാർ സിങ്‌ ഓടിരക്ഷപ്പെട്ട് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി. പിന്നീട് പോലീസുകാരാണ് ഇദ്ദേഹത്തെ ബെംഗളൂരുവിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

http://h4k.d79.myftpupload.com/archives/55415

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts