യുവതി വിവാഹവാഗ്‌ദാനം നിരസിച്ചതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയി; പോലീസിനെ കണ്ടതും മൂന്നംഗ സംഘം മുങ്ങി

ബെംഗളൂരു: യുവതി വിവാഹവാഗ്‌ദാനം നിരസിച്ചതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട തിരിച്ചിലിനൊടുവിൽ പോലീസ് ലോഡ്ജിൽ പൂട്ടിയിട്ട നിലയിൽ യുവതിയെ കണ്ടെത്തിയെങ്കിലും പോലീസിനെ കണ്ടതും മൂന്നംഗ സംഘം ഓടിരക്ഷപ്പെട്ടു.

താൻ വിവാഹാഭ്യർഥന നിരസിച്ച ശിവകുമാർ എന്നയാളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് യുവതി പൊലീസിന് മൊഴിനൽകി.

കോലാറിൽനിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടി സൃഹൃത്തിനൊപ്പം നടന്നുവരുന്നതിനിടെ ഇന്നോവ കാറിലെത്തിയ മൂന്നംഗസംഘം ബലമായി കാറിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു.

  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

യുവതി തുമകൂരുവിലുണ്ടെന്ന് കോലാർപോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുമകൂരു പോലീസുമായി ചേർന്ന് നടത്തിയ പരിശോധയിൽ യുവതിയെ ലോഡ്ജിൽ പൂട്ടിയിട്ടനിലയിൽ കണ്ടെത്തി. പോലീസിനെക്കണ്ടതോടെ കാവൽ നിന്നിരുന്ന മൂന്നംഗസംഘം ഓടിരക്ഷപ്പെടുകയായിരുന്നു.

പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകുന്നതിന്റെ സി.സി.ക്യാമറ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. യുവതിയുടെ സുഹൃത്ത് തടയാൻ ശ്രമിക്കുന്നതും ആളുകൾ ഓടിക്കൂടുന്നതും ദൃശ്യങ്ങളിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts