നേതാക്കൾ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുന്നതിനെതിരെ മുൻ സ്പീക്കർ.

ബെംഗളൂരു : ജനപ്രതിനിധികൾ സ്വന്തം ചികിൽസക്കായി സർക്കാർ ആശുപത്രികളെ ഒഴിവാക്കി സ്വകാര്യ ആശുപത്രികളിൽ പ്രവേശിക്കുന്നതിനെ പരിഹസിച്ച് മുൻ സ്പീക്കറും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ രമേഷ് കുമാർ.

ഒരു വശത്ത് സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ച് വാചാലരാവുകയും വലിയ നിക്ഷേപങ്ങൾക്കായി വാദിക്കുകയും ചെയ്യുന്നവർ സ്വകാര്യ ആശുപത്രികളുടെ വളർച്ചക്ക് സഹായിക്കുകയാണ് എന്ന് അദ്ധേഹം കുറ്റപ്പെടുത്തി.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി യെദിയൂരപ്പയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും സ്വകാര്യ ആശുപത്രിയായ മണിപ്പാൽ ആശുപത്രിയിൽ ആണ് ചികിൽസ തേടിയിരിക്കുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്വകാര്യ ആശുപത്രിയിൽ ആണ് കോവിഡ് ചികിൽസയിലുള്ളത്.

കഴിഞ്ഞ കുമാരസ്വാമി മന്ത്രിസഭയുടെ സമയത്ത് കർണാടക നിയമസഭാ സ്പീക്കർ ആയിരുന്ന രമേഷ് കുമാർ, 13 എം എൽ എ മാർ രാജിവച്ച് ബി.ജെ .പി യിൽ ചേർന്നപ്പോൾ എടുത്ത തീരുമാനങ്ങൾ കാരണം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
[masterslider id="10"]

Related posts