മുത്തങ്ങയിൽ യാത്ര തുടരാനാവാതെ കുടുങ്ങിയവരെ ബോട്ടുകളിൽ രക്ഷിച്ചു

ബെംഗളൂരു: മുത്തങ്ങയിൽ യാത്ര തുടരാനാവാതെ കുടുങ്ങിയവരെ ബോട്ടുകളിൽ രക്ഷിച്ചു. ഇന്നലെ രാവിലെ കുടുങ്ങിയ 57 പേരെ പൊലീസ്, റവന്യു സഹായത്തോടെ അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്. വാഹനങ്ങൾ കാട്ടിൽ തന്നെ നിർത്തിയിടുകയായിരുന്നു.

മുത്തങ്ങയിലെ പൊൻകുഴി ക്ഷേത്രം മുതൽ തകരപ്പാടിയിലെ ചെക് പോസ്റ്റ് വരെ രണ്ടര കിലോമീറ്ററോളം റോഡ് വെള്ളത്തിലാണ്. വയനാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ മുത്തങ്ങയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വയനാട് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

വെള്ളിയാഴ്ച രാവിലെ മുതൽ റോഡിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതായി. ഇതോടെ ഇതുവഴി വന്ന യാത്രക്കാരെ മറ്റ് വഴികളിലൂടെ തിരിച്ചുവിട്ടു. കുറേപ്പേരെ വള്ളത്തിൽകയറ്റി ഇക്കരെ കടത്തിവിട്ടു. മുത്തങ്ങ ചെക് പോസ്റ്റ് വഴി യാത്ര നിലച്ചതോടെ മറ്റ് ചെക് പോസ്റ്റുകൾ വഴി യാത്രക്കാരെ കടത്തിവിടണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മൈസൂരു മേഖലയിൽനിന്ന് മുത്തങ്ങ വഴി മാത്രമാണ് കേരളത്തിലേക്ക് യാത്രക്കാരെ കടത്തിവിട്ടിരുന്നത്. ബാവലി, കുട്ട, വീരാജ് പേട്ട വഴിയുള്ള യാത്ര അനുവദിക്കില്ല. ഇതുവഴി പോകേണ്ടവരെല്ലാം മുത്തങ്ങവഴിയാണ് വന്നുകൊണ്ടിരുന്നത്. മുത്തങ്ങയിൽ റോഡ് തടസ്സപ്പെട്ടതോടെ മൈസൂരുവിൽനിന്നും കേരളത്തിലേക്കുള്ള എല്ലാ വഴിയും മുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
[masterslider id="10"]

Related posts