ബെംഗളൂരുവിലെ എട്ട് സോണുകളിലായി ബി.ബി.എം.പി.ആന്റിജൻ ടെസ്റ്റ് തുടങ്ങി.

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികേ ബംഗളുരുവിലെ എട്ട് സോണുകളിലായി വെള്ളിയാഴ്ച റാപിഡ് ആന്റിജൻ ടെസ്റ്റുകൾ തുടങ്ങി.റാപിഡ് ആന്റിജൻ ടെസ്റ്റുകളുടെ ഉദ്ഘാടനം ബെംഗളൂരു മേയർ എം ഗൗതം കുമാർ ബി ബി എം പി ഹെഡ് ഓഫീസിൽ വെച് നിർവഹിച്ചു.  കണ്ടൈൻമെന്റ് സോണുകളിലും, ചേരിപ്രദേശങ്ങളിലും ഇൻഫ്ലുൻസ പോലുള്ള അസുഖവും സിവിയർ അക്യൂട്ട് റെസ്പറേറ്ററി ഇൻഫെക്ഷനും കൂടുതലായി റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ള സ്ഥലങ്ങളിലുമായിരിക്കും ടെസ്റ്റുകൾ നടത്തുക എന്ന് മേയർ അറിയിച്ചു. ബി ബി എം പി ഓലയുമായി സഹകരിച്ചായിരിക്കും കണ്ടൈൻമെന്റ് സോണുകളിൽ ടെസ്റ്റുകൾ നടത്തുന്നത് . ആർ…

Read More

തിരുപ്പതിയിൽ 200 കോടിയുടെ ഗസ്റ്റ് ഹൗസ് നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ; പ്രതിഷേധവുമായി ജെ.ഡി.എസ്.

ബെം​ഗളുരു; സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആന്ധ്രപ്രദേശിലെ തിരുമലയിൽ 200 കോടിയുടെ ഗസ്റ്റ് ഹൗസ് നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ. അവിടെയെത്തുന്ന തീർഥാടകർക്കുവേണ്ടി മൂന്നു ബ്ലോക്കുകളുള്ള ഗസ്റ്റ് ഹൗസാണ് നിർമിക്കുന്നത്. ഇത്തരത്തിൽ രണ്ടു ബെഡ്ഡുകൾ വീതമുള്ള 305 മുറികളും 12 ഡോർമറ്ററികളും 24 സ്യൂട്ടുകളും നാലു ഡബിൾ സ്യൂട്സുകളും ഗസ്റ്റ് ഹൗസിൽ ഉണ്ടാകും. ഒരേസമയം 1,005 തീർഥാടകർക്ക് കഴിയാനാകും. പാർക്കിങ് സൗകര്യവുമുണ്ടാകും. കർണാടക സർക്കാരിന്റെ ഏഴ് ഏക്കർ സ്ഥലത്താണ് ഗസ്റ്റ് ഹൗസ് നിർമിക്കുന്നത്. മുമ്പത്തെ കോൺഗ്രസ് – ജെ.ഡി.എസ്. സർക്കാർ 26 കോടി രൂപ ചെലവിൽ 70 മുറികളുള്ള…

Read More

ബ്രാഹ്മണ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്.

ബെം​ഗളുരു; ബ്രാഹ്മണ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ് പുറത്ത്, ബ്രാഹ്മണ സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജാതി, വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സർക്കാർ ഉത്തരവിറക്കി. വർഷങ്ങളായി ജാതി, വരുമാനം തെളിയിക്കുന്നതിന് സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർമാർ തയ്യാറാകുന്നില്ലെന്ന പരാതിയെത്തുടർന്നാണ് സർക്കാർ നടപടി. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ 10 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. ഇത് സംസ്ഥാനത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കർണാടക സംസ്ഥാന ബ്രാഹ്മണ വികസന ബോർഡ് സർക്കാർ രൂപവത്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന…

Read More

ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണ ഓട്ടം നടത്തി.

ബെം​ഗളുരു; ബെംഗളൂരുവിലെ ബി.ടി.ഐ-ഫ്ളുക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനി ഡ്രൈവറില്ലാത്ത കാറിന്റെ പരീക്ഷണയോട്ടം നടത്തി. ബെംഗളൂരുവിലെ സംരംഭകനായ അശ്വിൻ മഹേഷാണ് ഡ്രൈവറില്ലാതെ നീങ്ങുന്ന കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത്തരത്തിൽ ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന മഹീന്ദ്രയുടെ കാറിലാണ് മാറ്റങ്ങൾ വരുത്തി പരീക്ഷണത്തിനായി ഉപയോഗിച്ചത്. സാധാരണ ഉപയോഗിക്കുന്ന കാർ കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് ഡ്രൈവറില്ലാതെ നീങ്ങുന്ന വിധത്തിലാക്കുകയായിരുന്നു. പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേറാണ് വാഹനത്തെ നിയന്ത്രിക്കുന്നത്. കൂടാതെ ക്യാമറകളും സെൻസറുകളും ഉപയോഗിച്ചാണ് ഡ്രൈവറില്ലാ കാർ സാധ്യമാക്കിയിട്ടുള്ളത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിലാണെന്ന് കമ്പനി പ്രതിനിധി അംഗാദ് ഗാഡ്ഗിൽ വ്യക്തമാക്കുന്നത്.

Read More

കോവിഡ് പ്രതിരോധം വിമർശ‌നത്തിലേക്ക്; ബൂത്തുതല പ്രതിരോധസമിതികളിൽ 50 വയസ്സിന് മുകളിലുള്ളവരെ നിയോഗിക്കുന്നതായി ആരോപണം ശക്തം.

ബെം​ഗളുരു; 50 വയസുകഴിഞ്ഞവരെ ജോലിക്ക് നിയോ​ഗിക്കുന്നതായി ആരോപണം ശക്തമാകുന്നു, ജോലിയിൽനിന്ന് വിരമിച്ചവരെയും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായി ആരോപണം. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുന്നതിനായി രൂപവത്‌കരിച്ച ബൂത്തുതല സമിതികളിലാണ് ഇവരെ ഉൾപ്പെടുത്തുന്നത്. രോഗം ഗുരുതരമാകാൻ ഏറ്റവും സാധ്യതകൂടുതലുള്ളവരാണ് 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെന്ന് ആരോഗ്യവകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.. എന്നാൽ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതത് ബൂത്തിന്റെ ചുമതല വഹിച്ച ഉദ്യോഗസ്ഥർ കോവിഡ് ബൂത്തുതല കമ്മിറ്റിയിലും പ്രവർത്തിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം. കൂടാതെ പ്രത്യേക സാഹചര്യമായതിനാൽ വിരമിച്ച ജീവനക്കാരും കമ്മിറ്റിയിലുണ്ടാകണമെന്നും നിർദേശമുണ്ടായിരുന്നു.…

Read More

കോവിഡ് പ്രതിരോധം; പ്ലാസ്മ ദാതാക്കൾക്ക് 5000 രൂപ നൽകുമെന്ന് ആരോഗ്യവകുപ്പ്

ബെം​ഗളുരു; പ്ലാസ്മ തെറാപ്പി വ്യാപകമാക്കുന്നു, പ്ലാസ്മ തെറാപ്പി വ്യപകമാക്കുന്നതിന്റെ ഭാഗമായി കോവിഡ് രോഗ മുക്തരിൽനിന്ന് പ്ലാസ്മ ശേഖരിക്കാൻ വിപുലമായ സംവിധാനവുമായി ആരോഗ്യവകുപ്പ്. പ്ലാസ്മ നൽകുന്ന രോഗമുക്തർക്ക് 5000 പ്രോത്സാഹനമായി നൽകാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽപേർ പ്ലാസ്മദാനം ചെയ്യാൻ സന്നദ്ധരായി എത്തുമെന്നാണ് പ്രതീക്ഷ. അടുത്തിടെ കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറാപ്പി നടത്തിയത് സംസ്ഥാനത്ത് വിജയമായിരുന്നു. രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ഗുരുതരരോഗികൾക്ക് പ്ലാസ്മ തെറാപ്പി നടത്തുകയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ കോവിഡ് മുക്തരായ ഒട്ടേറെപ്പേർ പ്ലാസ്മ ദാനം ചെയ്യാൻ മുന്നോട്ടുവന്നിരുന്നെങ്കിലും ക്രമേണ ദാതാക്കളുടെ എണ്ണം…

Read More

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ സി ഗുളികകൾ നഗരത്തിൽ കിട്ടാനില്ല.

ബെംഗളൂരു: പാരസെറ്റമോൾ ഗുളികകൾക്കും പൾസ് ഓക്സിമീറ്റെർസീനും പുറകെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ സി ഗുളികകളും നഗരത്തിൽ ഇപ്പോൾ കിട്ടാതായി തുടങ്ങി. വിറ്റാമിൻ സി ഗുളികകൾ മരുന്നുകടയിൽ നിന്നും വാങ്ങുവാൻ ഡോക്ടർമാരുടെ കുറിപ്പ് ആവശ്യമില്ല എന്നതും ഇവ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാൽ കോവിഡ് രോഗികൾക്കുള്ള ചികിത്സയിൽ ഉൾപെടുത്തിയിട്ടുള്ളതിനാലും വിറ്റാമിൻ സി ഗുളികകൾക് ആവശ്യക്കാർ ഏറെയാണ്. ഇതിനാൽ തന്നെ പ്രസ്തുത മരുന്നിന്റെ ലഭ്യത നഗരത്തിൽ ഇപ്പോൾ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ലോക്ക് ഡൌൺ തുടങ്ങുന്നതിനു മുൻപായി അനവധി പേരാണ് വിറ്റാമിൻ സി ഗുളികകൾ വാങ്ങിയത് എന്ന്…

Read More

ഓൺ ലൈൻ പരീക്ഷകൾ നടത്തി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി.

ബെംഗളൂരു: ബെംഗളൂരുവിലെ ക്രൈസ്റ്റ് കല്പിത സർവകലാശാല ഓണ്ലൈൻ പരീക്ഷ നടത്തി. സംസ്ഥാന സർക്കാർ ഇന്റർമീഡിയറ്റ് സെമെസ്റ്ററിലെ പരീക്ഷകൾ റദ്ദ് ചെയ്യുവാനുള്ള നിർദേശം ക്രൈസ്റ്റ് കല്പിത സർവകലാശാലക്ക് നൽകിയിരുന്നു എങ്കിലും ബുധനാഴ്ചയിലെ പരീക്ഷകളുമായി സർവകലാശാല മുന്നോട്ട് പോവുകയായിരുന്നു. സംസ്ഥാന സർക്കാറിൽ നിന്നും നിർദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും. സോഷ്യൽ മീഡിയയിൽ മാത്രമാണ് പ്രസ്തുത നിർദേശം കണ്ടത് എന്നും ക്രൈസ്റ്റ് കല്പിത സർവകലാശാലയുടെ വൈസ് ചാൻസലർ ഫാദർ എബ്രഹാം വി എം പറഞ്ഞു. 96.3 ശതമാനം പേരാണ് ബുധനാഴ്ചയിലെ ഓൺലൈൻ പരീക്ഷ എഴുതിയത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.…

Read More

കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 5598 ആയി;ഭൂരിഭാഗം ബി.ബി.എം.പി.വാർഡുകളിലും കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: നഗരത്തിൽ  കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 5598 ആയി ഉയർന്നു. ബൃഹത് ബെംഗളൂരു മഹാ നഗരപാലികയിലെ (ബി.ബി.എം.പി)198 വാർഡുകളിൽ 196 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ പല വാർഡിലും ശരാശരി 50 രോഗികളുണ്ടെന്നാണ് കണക്ക്. ജൂലായ് 14 വരെ കോവിഡ് 138 വാർഡുകളിലാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ദിവസത്തിനുള്ളിൽ പുതുതായി 2146 കണ്ടെയ്ൻമെന്റ് സോണുകളാണുണ്ടായത്. ബെംഗളൂരു സൗത്ത് മേഖലകളിലാണ് കൂടുതൽ രോഗികളുള്ളത്. നഗരത്തിലെ 6371 സ്ഥലങ്ങൾ കോവിഡ് ബാധിത പ്രദേശങ്ങളാണ്. 25 ചേരിപ്രദേശങ്ങളും കോവിഡ് തീവ്രബാധിത പ്രദേശങ്ങളാണ്. വെസ്റ്റ്, ഈസ്റ്റ് മേഖലകളാണ് കൂടുതൽ രോഗികളുള്ള…

Read More

കോവിഡ് നിരക്കിൽ വൻ വർധന; ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം കുറവ്; കരുതലോടെ സർക്കാർ

ബെം​ഗളുരു; കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഒരുക്കിയ കോവിഡ് കെയർ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സുമാരും ഇല്ലാത്തത് പ്രതിസന്ധിക്കിടയാക്കുന്നുവെന്ന് പരാതി. ഇത്തരത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കോവിഡ് കെയർ കേന്ദ്രങ്ങളിലായി 30,000 ബെഡ്ഡുകൾ ഒരുക്കിവരികയാണ് സർക്കാർ. ഇത്രയും ബെഡ്ഡുകൾക്കായി 1,800 ഡോക്ടർമാരെയും 3,600 നഴ്‌സുമാരെയും ആവശ്യമായുണ്ട്. ഒരു ഷിഫ്റ്റിൽ 100 രോഗികൾക്ക് ഒരു ഡോക്ടറും 50 പേർക്ക് ഒരു നഴ്‌സും എന്ന രീതിയിലാണ് സർക്കാർ ജീവനക്കാരെ കണക്കാക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത്രയും ഡോക്ടർമാരും നഴ്‌സുമാരും ലഭ്യമല്ല. ഡോക്ടർമാർ, നഴ്‌സുമാർ, വിവരശേഖരണത്തിനുള്ള ജീവനക്കാർ…

Read More
Click Here to Follow Us