5000 കോടിയുടെ നിക്ഷേപവും 500000 പേർക്ക് തൊഴിലും; ഇലക്ട്രോണിക് സിറ്റിയിൽ ലൈഫ് സയൻസ് പാർക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു.

ബെംഗളൂരു : ജൈവ സാങ്കേതിക വിദ്യ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇലക്ട്രോണിക് സിറ്റിയിൽ ലൈഫ് സയൻസ് പാർക്കിന് മുഖ്യമന്ത്രി യെഡിയൂരപ്പ തറക്കല്ലിട്ടു. Chief Minister Shri @BSYBJP today laid the foundation stone for ‘Bengaluru Life Sciences Park’ in Electronics city, being developed by Labzone Electronics City Pvt Ltd. Dy CM @drashwathcn, MLAs @SRVishwanathBJP, M Krishnappa, Labzone CEO @PChiragreddy & others were present. pic.twitter.com/bBuvR1rruD — CM of Karnataka (@CMofKarnataka)…

Read More

അശ്ലീല വെബ്‌സൈറ്റില്‍ വിദ്യാർഥികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: അശ്ലീല വെബ്‌സൈറ്റില്‍ കോളേജ് വിദ്യാർഥികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ടെക്കികളായ അജയ് തനികാചലം(27) വികാസ് രഗോഥം(27) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ചിന്റെ സൈബർ വിങ് അറസ്റ്റ് ചെയ്തത്. ഇവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തിലെ കോളേജ് വിദ്യാർഥികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്തതായും പോലീസ് അറിയിച്ചു. നഗരത്തിലെ കോളേജ് വിദ്യാർഥികളുടെയും അധ്യാപികമാരുടെയും സാമൂഹികമാധ്യമങ്ങളിലെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തായിരുന്നു അശ്ലീല വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നത്. ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർഥി കൂട്ടായ്മകളും രക്ഷിതാക്കളും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.…

Read More

കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 6000 കടന്ന് മുന്നോട്ട്;83 മരണം;ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6128 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :82 അകെ കോവിഡ് മരണം : 2230 ഇന്നത്തെ കേസുകള്‍ : 6128 ആകെ പോസിറ്റീവ് കേസുകള്‍ : 118632 അകെ ആക്റ്റീവ് കേസുകള്‍ : 69700 ഇന്ന് ഡിസ്ചാര്‍ജ് : 3793 അകെ ഡിസ്ചാര്‍ജ് : 46694 തീവ്ര…

Read More

നഗരത്തിൽ മാത്രം 1267 അപ്പാർട്മെന്റ് കോംപ്ലക്സുകളിൽ കണ്ടെയ്ൻമെന്റ് സോണുകൾ

ബെംഗളൂരു: നഗരത്തിൽ മാത്രം 1267 അപ്പാർട്മെന്റ് കോംപ്ലക്സുകളിൽ കണ്ടെയ്ൻമെന്റ് സോണുകൾ. നിലവിൽ കോവിഡ് പോസിറ്റീവ് ആയവരുള്ള നഗരത്തിലെ ഒരു വീടോ ഫ്ലാറ്റോ തെരുവോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്നതാണ് രീതി. ഗേറ്റഡ് കമ്യൂണിറ്റികൾക്കുള്ളിൽ ഉള്ളിൽ പോലും സ്വൈരജീവിതത്തിന് അവസരമില്ലെന്ന അവസ്ഥ തിരിച്ചറിഞ്ഞതോടെ പലരും കുടുംബമായി സ്വദേശങ്ങളിലേക്ക് മടങ്ങുന്നു. നിലവിൽ കോവിഡ് പോസിറ്റീവായാൽ അതതു ഫ്ലാറ്റിനു പുറമേ തൊട്ടുമുകളിലും താഴെയുമുള്ള ഫ്ലോറുകളിൽ കൂടി നിയന്ത്രണം ഏർപ്പെടുത്തി അടച്ചുപൂട്ടുന്ന സാഹചര്യവുമുണ്ട്. ഒരു ഫ്ലാറ്റ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്നതോടെ ഇതുൾപ്പെടുന്ന അപ്പാർട്മെന്റ് കോംപ്ലക്സ് ഒന്നാകെ ആശങ്കയിലാഴ്ത്തുന്നതാണ് നിലവിലെ സാഹചര്യം. നഗരത്തിൽ രോഗബാധിതർ 50,000…

Read More

വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് കുടകിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

ബെംഗളൂരു: വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് കുടകിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും ഏർപ്പെടുത്തിയിരുന്ന വിലക്ക് ജില്ലാഭരണകൂടം നീക്കി. ഇതുപ്രകാരം ജില്ലയിലെ റിസോർട്ടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും സഞ്ചാരികളിൽനിന്നുള്ള ബുക്കിങ് സ്വീകരിച്ചുതുടങ്ങി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വർക്ക് അറ്റ് ഹോം രീതിയും വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകളും മുടങ്ങാതെ സഞ്ചാരികൾക്ക് ദിവസങ്ങൾ ചെലവഴിക്കാനുള്ള സൗകര്യങ്ങൾ കുടകിലെ റിസോർട്ടുകളും ഹോംസ്റ്റേകളും മറ്റും നേരത്തേ തുടങ്ങിയിരുന്നു. അതിനിടയിൽ കോവിഡ് വ്യാപനം ഉയർന്നതോടെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതുനീങ്ങിയതോടെ ജില്ലയിലെ ടൂറിസം മേഖല വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്. എന്നിരുന്നാലും, സഞ്ചാരികൾ വ്യക്തമായ കാരണങ്ങളില്ലാതെ ജില്ലയിലൂടെ സഞ്ചരിക്കുന്നത്…

Read More

കുവൈത്തിലേക്ക് ഇന്ത്യൻ പൗരന്മാര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി

കുവൈത്ത്: കുവൈത്തിലേക്ക് ഇന്ത്യൻ പൗരന്മാര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. മന്ത്രി സഭാ യോഗമാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് സർക്കാർ വക്താവ് വ്യക്തമാക്കി. ഇന്ത്യക്ക് പുറമേ ഇറാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, പാകിസ്താൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഏഴ് രാജ്യങ്ങളൊഴികെ മറ്റു രാജ്യങ്ങളിലെ മുഴുവൻ പൗരന്മാർക്കും കുവൈത്തിലേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസ്സങ്ങൾ ഉണ്ടാകില്ല എന്നു പ്രസ്താവനയിൽ പറയുന്നു.

Read More

കോവിഡ് ബാധിച്ച് ഒരേ ദിവസം രണ്ടു ഡോക്ടർമാർകൂടി മരിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് ഒരേ ദിവസം രണ്ടുഡോക്ടർമാർ കൂടി മരിച്ചു. ഹാസനിലെ സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും മണ്ഡ്യ കെ.ആർ. പേട്ട് സ്വദേശിയായ ഡോക്ടറുമാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രണ്ടുപേരും മരിച്ചത്. രണ്ടുഡോക്ടർമാർക്കും മതിയായ ചികിത്സ നൽകിയിരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 15 ദിവസംമുമ്പാണ് ഹാസനിൽ മരിച്ച ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആന്തരികാവയവങ്ങളിൽ അണുബാധ ശ്രദ്ധയിൽപ്പെട്ടതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. കെ.ആർ. പേട്ട് സ്വദേശിയായ ഡോക്ടറെ മൂന്നുദിവസംമുമ്പാണ് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…

Read More

കോവിഡ് വൈറസിനെ പൂർണമായി നശിപ്പിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ച്‌ നഗരത്തിലെ ഗവേഷണസ്ഥാപനം; അംഗീകാരം നല്കി എഫ്.ഡി.എ.യും യൂറോപ്യൻ യൂണിയനും

ബെംഗളൂരു: കോവിഡ് വൈറസിനെ പൂർണമായി നശിപ്പിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ച്‌ നഗരത്തിലെ ‘ഡി സ്കെലെൻ’ എന്ന ഗവേഷണസ്ഥാപനം; അംഗീകാരം നല്കി എഫ്.ഡി.എ.യും യൂറോപ്യൻ യൂണിയനും. ‘സ്‌കെലെൻ ഹൈപ്പർ ചാർജ് കൊറോണ കാനൺ’(ഷൈക്കോകേൻ) എന്ന പേരിൽ ഇറക്കിയ ഉപകരണത്തിന് കോവിഡ് രോഗികൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന അണുക്കളെ നിർവീര്യമാക്കുന്നതിലൂടെ രോഗവ്യാപനം തടയാൻകഴിയും. ഉപകരണത്തിന് യു.എസ്സിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയും(എഫ്.ഡി.എ.) യൂറോപ്യൻ യൂണിയന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. രാജ വിജയകുമാർ പറഞ്ഞു. 10,000 ഘന അടി സ്ഥലത്തെ വൈറസ് വിമുക്തമാക്കാൻ ഈ…

Read More

യാത്രക്കാരുടെ ശ്രദ്ധക്ക്! കേരളത്തിലേക്കുള്ള ഈ ചുരങ്ങളിൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി.

ബെംഗളൂരു : കർണാടകയിൽ നിന്ന് ഉത്തരകേരളത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്, വയനാട് ജില്ലയിലെ പാൽ ചുരം, പക്ര തളം (കുറ്റ്യാടി), പേര്യ ചുരങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി വയനാട് കളക്ടർ ഡോ: അദീല അബ്ദുള്ള അറിയിച്ചു. മെഡിക്കൽ ആവശ്യവുമായി ബന്ധപ്പെട്ടതും ചരക്കു വാഹനങ്ങൾക്കും മാത്രമാണ് ഈ ചുരങ്ങളിൽ യാത്രാ അനുമതി ഉള്ളൂ. ആവശ്യക്കാർ താമരശ്ശേരി ചുരത്തെ ആശ്രയിക്കേണ്ടി വരും. കോവിഡ് രോഗവ്യാപനം അധികമായതിനാൽ ആണ് ഈ നടപടി.

Read More

നഗരത്തിൽ മഴ തുടരും; സംസ്ഥാനത്തെ 23 ജില്ലകളിൽ യെല്ലോ അലേർട്ട്.

ബെംഗളൂരു : നഗരത്തിൽ ഇന്നും വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് കർണാടക സംസ്ഥാന ദുരന്ത നിർവ്വഹണ വിഭാഗം (KSNDMC) അറിയിച്ചു. നഗരത്തിലും കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്ന് ബെംഗളുരു ഉൾപ്പെടെ 23 ജില്ലകളിൽ ഇന്നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെയും യെല്ലോ അലേർട്ട് നിലനിന്നിരുന്നു. ബെംഗളുരു ഗ്രാമജില്ല ദക്ഷിണ കന്നഡ, ഉഡുപ്പി, തുമക്കൂരു, ശിവമൊഗ്ഗ, രാമനഗര മൈസൂരു, മണ്ഡ്യ, കോലാർ, കുടക്, ഹാസൻ, ദാവനഗെരെ, ചിത്രദുർഗ, ചിക്കമഗളുരു, ചിക്കബെല്ലാപുര, ചാമരാജനഗർ, ബെള്ളാരി, കലബുറഗി, ഗദഗ്, ധാർവാഡ്, ബീദർ, ഉത്തരകന്നഡ എന്നീ ജില്ലകളിൽ കൂടിയാണ്…

Read More
Click Here to Follow Us