കോവിഡ് ബാധിച്ച് ഒരേ ദിവസം രണ്ടു ഡോക്ടർമാർകൂടി മരിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് ഒരേ ദിവസം രണ്ടുഡോക്ടർമാർ കൂടി മരിച്ചു. ഹാസനിലെ സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും മണ്ഡ്യ കെ.ആർ. പേട്ട് സ്വദേശിയായ ഡോക്ടറുമാണ് മരിച്ചത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രണ്ടുപേരും മരിച്ചത്.

രണ്ടുഡോക്ടർമാർക്കും മതിയായ ചികിത്സ നൽകിയിരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

15 ദിവസംമുമ്പാണ് ഹാസനിൽ മരിച്ച ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തുടർന്ന് ആന്തരികാവയവങ്ങളിൽ അണുബാധ ശ്രദ്ധയിൽപ്പെട്ടതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

ചൊവ്വാഴ്ച ഉച്ചയോടെ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ മരിച്ചു.

കെ.ആർ. പേട്ട് സ്വദേശിയായ ഡോക്ടറെ മൂന്നുദിവസംമുമ്പാണ് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നേരത്തേ ഇദ്ദേഹത്തിന് ശ്വസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നു. ആരോഗ്യപ്രവർത്തകർ രോഗംബാധിച്ച് മരിക്കുന്നത് അതി ഗുരുതരമായ സാഹചര്യമായാണ് ആരോഗ്യവകുപ്പ് കാണുന്നത്.

നേരത്തേ ചികിത്സകിട്ടാതെ ബെംഗളൂരുവിൽ ഡോക്ടറും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായ ശുചീകരണത്തൊഴിലാളികളും മരിച്ചത് ഏറെ വിവാദമായിരുന്നു.

നഴ്‌സുമാർക്കും ഡോക്ടർമാർക്കും രോഗം ബാധിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

രോഗബാധിതരായ ആരോഗ്യപ്രവർത്തകർക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ, മുഴുവൻ ആശുപത്രികളിലും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts