ഹൈദരാബാദ്:പ്രശസ്‌ത സംവിധായകന്‍ എസ്.എസ് രാജമൗലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവാണെന്ന് അദ്ദേഹം അറിയിച്ചു. രോഗമുക്തി നേടിയാല്‍ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. “എനിക്കും കുടുംബാംഗങ്ങള്‍ക്കും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ചെറിയ പനി വന്നു. പനി ക്രമേണ കുറഞ്ഞു എങ്കിലും ഞങ്ങള്‍ പരിശോധന നടത്തി. റിസല്‍ട്ട് വന്നപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഞങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല. വലിയ പ്രശ്നങ്ങള്‍ ഇല്ല. ആരോഗ്യപ്രവര്‍ത്തകരുടെ…
Read MoreDay: 29 July 2020
പ്രേമ ബന്ധത്തിന് ഭര്‍ത്താവ് ഒരു ശല്യമായി,അവസാനം ഈ യുവതി ചെയ്തത്…
ബെംഗളൂരു : സ്വച്ചന്ദമായ സ്നേഹപ്രവാഹത്തിന്റെ മുന്‍പില്‍ ഭര്‍ത്താവ് ഒരു വില്ലനായപ്പോള്‍ ഹെഗ്ഗനഹള്ളിയില്‍ നിന്നുള്ള 27 കാരിയായ യുവതി പിന്നെ മറ്റൊന്നും ചിന്തിച്ചില്ല,തന്റെ ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ ഏര്‍പ്പാട് ചെയ്യുകയിരുന്നു. ഗായത്രിയും കാമുകനായ സതീഷും തന്നിലുള്ള ബന്ധത്തെ കുറിച്ച് മനസ്സിലായ ഇവരുടെ ഭര്‍ത്താവ് കുമാര്‍ ബന്ധം തുടരുന്നതിന് എതിരഭിപ്രായം ഉയര്‍ത്തിയിരുന്നു,എന്നാല്‍ യുവതിയും കാമുകനും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ സംഘം കഴിഞ്ഞ 17 ന് 10 മണിക്ക് കുമാറിനെ വഴിയില്‍ തടയുകയും കൊലപ്പെടുത്തുകയും ആയിരുന്നു,ശേഷം എല്ലാ വസ്തുക്കളും എടുത്തു സ്ഥലം വിട്ടു,മോഷണശ്രമത്തെ തുടർന്നാണ് മരണം എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു…
Read Moreപ്രസവ സമയമടുത്തു,കോവിഡ് കാരണം ആശുപത്രി അടച്ചിരിക്കുന്നു;വീഡിയോ കാളിന്റെ സഹായത്താല്‍ സുഖ പ്രസവം നടത്തിച്ച് അയല്‍ക്കാരി.
ബെംഗളൂരു : ഈ കോവിഡ് കാലത്ത് ആശുപത്രികള്‍ അടഞ്ഞ് കിടക്കുന്നത് ഒരു സാധാരണ സംഭവമാണ്,ഒരു ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഹവേരി ജില്ലയിലെ ഹെനഗല്‍ താലൂക് ആശുപത്രി അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ ഹെനഗല്‍ താലൂക്കിലെ റാണി ചെന്നമ്മ സ്ട്രീറ്റില്‍ താമസിക്കുന്ന വസവി എന്നാ യുവതിയുടെ പ്രസവ ദിനം ഈ മാസം അവസാനമാണ് നല്‍കിയിരുന്നത്,എന്നാല്‍ അതെ സമയം ഞായറാഴ്ച ലോക്ക് ഡൌണ്‍ ആയതിനാല്‍ മറ്റ് ആശുപത്രികളിലേക്ക് പോകാന്‍ പെട്ടന്ന് ആംബുലന്‍സും ലഭ്യമായില്ല,പിന്നെ എന്ത് ചെയ്യും? ത്രീ ഇടിയറ്റ് എന്നാ ഹിന്ദി സിനിമയിലെ ഒരു രംഗം അവിടെ പുനര്‍ജനിക്കുകയായിരുന്നു,പ്രസവ വേദന കൊണ്ട്…
Read Moreജിമ്മുകള്‍ക്കും യോഗാ പഠന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം,രാത്രി കര്‍ഫ്യു ഇനിയില്ല,വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കും;അണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്.
ന്യൂഡല്‍ഹി: അണ്‍ലോക്ക്-3 മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതല്‍ തുറക്കാം. രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമേ ഉണ്ടാകൂ. മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാര്‍ക്കുകളും തിയേറ്ററുകളും ബാറുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടി കള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വിലക്ക് തുടരും. സാമൂഹ്യ അകലം…
Read Moreഇന്ന് കര്‍ണാടകയില്‍ 5503 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;92 മരണം;കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം..
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5503 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :92 അകെ കോവിഡ് മരണം : 2147 ഇന്നത്തെ കേസുകള്‍ : 5503 ആകെ പോസിറ്റീവ് കേസുകള്‍ : 112504 അകെ ആക്റ്റീവ് കേസുകള്‍ : 67448 ഇന്ന് ഡിസ്ചാര്‍ജ് : 2397 അകെ ഡിസ്ചാര്‍ജ് : 42901 തീവ്ര…
Read Moreബി.ഐ.ഇ.സി.യിലെ കോവിഡ് കെയർ സെന്ററിൽ പാമ്പ് ശല്യം
ബെംഗളൂരു: ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ സജ്ജീകരിച്ച കോവിഡ് കെയർ സെന്ററിൽ കോവിഡ് 19 വൈറസ് നെ മാത്രം പേടിച്ചാൽ പോര പാമ്പിനെയും കൂടെ പേടിക്കണം. ബി ഐ ഇ സി പരിസരത്തെ പാമ്പ് ശല്യം തലവേദന ആവുകയാണ്. ബി ഐ ഇ സിയിൽ സജ്ജമാക്കിയ കോവിഡ് കെയർ സെന്ററിൽ ചെറിയ ലക്ഷണങ്ങളോട് കൂടിയതും ലക്ഷണങ്ങൾ ഇല്ലാത്തതുമായ കോവിഡ് രോഗികളെ ജൂലൈ 28 മുതലാണ് പ്രവേശിപ്പിച് തുടങ്ങിയത്. ജൂലൈ 26 ന് രാത്രി കോവിഡ് കെയർ സെന്ററിന്റെ പണികൾക്കിടയിൽ കോൺട്രാക്ടർ പാമ്പിനെ കണ്ടിരുന്നു. രാത്രിയിൽ…
Read Moreവ്യോമസേനക്ക് കൂടുതൽ ചിറകുകൾ നൽകി, രാജ്യ പ്രതിരോധത്തിന് പുതിയ കുന്തമുനയേകി 5 റഫേലുകൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി.
ന്യൂഡൽഹി : ഫ്രാൻസിൽ നിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങി. അഞ്ചു വിമാനങ്ങളാണ് വിമനതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ അംബാലയിലെത്തിയിരുന്നു. ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യയിലേക്കുകടന്നത്. #WATCH First batch of #Rafale jets arrive in Ambala, Haryana from France. pic.twitter.com/wIfx8nuVIF — ANI (@ANI) July 29, 2020 സുഖോയ് 30 യുദ്ധവിമാനങ്ങൾ റഫാലുകളെ അനുഗമിക്കുന്നുണ്ട്. റഫാൽ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ എ330 ഫീനിക്സ് എംആർടിടി ടാങ്കർ വിമാനങ്ങളിൽ…
Read Moreകോവിഡ് പടർന്നുപിടിച്ചതിനെത്തുടർന്ന് അടച്ച ചിക്പേട്ട്മാർക്കറ്റ് വീണ്ടും തുറന്നു; ആളുകളുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്ന് കച്ചവടക്കാർ
ബെംഗളൂരു: കോവിഡ് പടർന്നുപിടിച്ചതിനെത്തുടർന്ന് അടച്ച ചിക്പേട്ട്മാർക്കറ്റ് ഒരുമാസത്തിനുശേഷം വീണ്ടും തുറന്നു. ജൂൺ രണ്ടാം ആഴ്ചയോടെയാണ് ചിക്പേട്ടിലെ വ്യാപാരികൾക്കും കടകളിലെ ജീവനക്കാർക്കും കോവിഡ് പടർന്നുപിടിച്ചതിനെത്തുടർന്ന് മാർക്കറ്റ്അടച്ചത്. എന്നാൽ ആളുകളുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്ന് കച്ചവടക്കാർ പറയുന്നു. നഗരത്തിലെ പ്രധാന മാർക്കറ്റായ ചിക്പേട്ടിൽ സാമൂഹിക അകലം പാലിക്കണമെന്നും മാർക്കറ്റിന്റെ ഒരുഭാഗം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കണമെന്നുമുള്ള നിർദേശം അധികൃതർ നൽകിയിട്ടുണ്ട്. മൊത്തവ്യാപാരം നടത്തുന്ന കടകളാണ് ഇവിടെയുള്ളവയിൽ ഭൂരിഭാഗവും. കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇവിടെയെത്തി തുണികളും ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാറുണ്ട്. സംസ്ഥാനത്ത് ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും…
Read Moreകർണാടകയിലെ മലയാളം മിഷൻ ക്ലാസുകൾ ഇനി ഓൺലൈനിൽ !
ബെംഗളൂരു : കൊറോണ രോഗവ്യാപന സാധ്യതകൾ പരിഗണിച്ച് 2020 മാർച്ച് പകുതിയോടെ മുടങ്ങി പോയതാണ് കർണാടകത്തിലെ മലയാളം മിഷന്റെ ക്ലാസുകൾ. ഏപ്രിൽ പകുതി തൊട്ട് ഇതുവരെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും മറ്റും വഴി വിവിധ പഠന പ്രവർത്തനങ്ങളുമായി കുട്ടികളെ നിരന്തരമായി പിന്തുടരുകയും പഠന പ്രക്രിയയിൽ സജീവമായി നില നിർത്തുകയും ചെയ്യുകയായിരുന്നു. ലോക്ക് ഡൌൺ കാലയളവിൽ കുട്ടികളും രക്ഷിതാക്കളും ക്ലാസ്സുകൾക്ക് നല്ല പിന്തുണ നൽകി. മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ കീഴിലുള്ള പഠനകേന്ദ്രങ്ങളിൽ പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം ജൂലൈ 26,…
Read Moreമജെസ്റ്റിക്കിൽ 4 നിലക്കെട്ടിടം തകർന്നു വീണു.
ബെംഗളൂരു : നഗരഹൃദയ പ്രദേശമായ മജസ്റ്റിക്കിൽ 4 നില കെട്ടിടം തകർന്നു വീണു. കപാലി തീയേറ്ററിന് സമീപമുള്ള ഒരു ലോഡ്ജ് ആണ് ഇന്നലെ 9:45 ഓടെ പൂർണമായും തകർന്ന് വീണത്. കെട്ടിടം തകരുന്നതിൻ്റെ ദൃശ്യങ്ങൾ വിവിധ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. കെട്ടിടത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് താമസക്കാരെയും ജീവനക്കാരെയും തിങ്കളാഴ്ച തന്നെ അവിടെ നിന്ന് മാറ്റിയിരുന്നതിനാൽ ആളപായം ഇല്ല. 1983ൽ ഇതേ കപാലി തീയേറ്ററിന് സമീപം നിർമാണത്തിൽ ഇരുന്ന ഗംഗാറാം ബിൽഡിംഗ് തകർന്ന് വീണ് 123 പേർ മരിച്ചിരുന്നു. കർണാടകയിലെ തന്നെ ഏറ്റവും വലിയ…
Read More