ബി.ഐ.ഇ.സി.യിലെ കോവിഡ് കെയർ സെന്ററിൽ പാമ്പ് ശല്യം

ബെംഗളൂരു: ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ സജ്ജീകരിച്ച കോവിഡ് കെയർ സെന്ററിൽ കോവിഡ് 19 വൈറസ് നെ മാത്രം പേടിച്ചാൽ പോര പാമ്പിനെയും കൂടെ പേടിക്കണം. ബി ഐ ഇ സി പരിസരത്തെ പാമ്പ് ശല്യം തലവേദന ആവുകയാണ്.

ബി ഐ ഇ സിയിൽ സജ്ജമാക്കിയ കോവിഡ് കെയർ സെന്ററിൽ ചെറിയ ലക്ഷണങ്ങളോട് കൂടിയതും ലക്ഷണങ്ങൾ ഇല്ലാത്തതുമായ കോവിഡ് രോഗികളെ ജൂലൈ 28 മുതലാണ് പ്രവേശിപ്പിച് തുടങ്ങിയത്. 

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

ജൂലൈ 26 ന് രാത്രി കോവിഡ് കെയർ സെന്ററിന്റെ പണികൾക്കിടയിൽ കോൺട്രാക്ടർ പാമ്പിനെ കണ്ടിരുന്നു. രാത്രിയിൽ പാമ്പിനെ പിടിക്കാൻ ആരെ വിളിക്കണം എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. കുറച്ചു സമയത്തിനു ശേഷം പാമ്പ് ഇരുട്ടിലേക്ക്  ഇഴഞ്ഞു പോയി എന്ന് കോൺട്രാക്ടർ തന്നോട് പറഞ്ഞു എന്ന് ബി ബി എം പി യുടെ ഉദ്യോഗസ്ഥൻ പറഞ്ഞു.

54 ഏക്കറിൽ ആയാണ് ബി ഐ ഇ സി വ്യാപിച്ചു കിടക്കുന്നത്. നഗരത്തിന്റെ പ്രാന്തപ്രദേശത്താണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ആളുകകളുട ഇടപെടൽ ഇവിടെ അധികം ഇല്ലാത്തതിനാൽ തന്നെ ഇവിടെ പാമ്പുകൾ കൂടുതലാണ്. പാമ്പ്  പിടുത്തക്കാരെ കോവിഡ് കെയർ സെന്ററിൽ നിയമിക്കാൻ മറന്നു പോയതായും ബി ബി എം പി യുട ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
[masterslider id="10"]

Related posts