പ്രസവ സമയമടുത്തു,കോവിഡ് കാരണം ആശുപത്രി അടച്ചിരിക്കുന്നു;വീഡിയോ കാളിന്റെ സഹായത്താല്‍ സുഖ പ്രസവം നടത്തിച്ച് അയല്‍ക്കാരി.

ബെംഗളൂരു : ഈ കോവിഡ് കാലത്ത് ആശുപത്രികള്‍ അടഞ്ഞ് കിടക്കുന്നത് ഒരു സാധാരണ സംഭവമാണ്,ഒരു ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഹവേരി ജില്ലയിലെ ഹെനഗല്‍ താലൂക് ആശുപത്രി അടഞ്ഞു കിടക്കുകയായിരുന്നു.

എന്നാല്‍ ഹെനഗല്‍ താലൂക്കിലെ റാണി ചെന്നമ്മ സ്ട്രീറ്റില്‍ താമസിക്കുന്ന വസവി എന്നാ യുവതിയുടെ പ്രസവ ദിനം ഈ മാസം അവസാനമാണ് നല്‍കിയിരുന്നത്,എന്നാല്‍ അതെ സമയം ഞായറാഴ്ച ലോക്ക് ഡൌണ്‍ ആയതിനാല്‍ മറ്റ് ആശുപത്രികളിലേക്ക് പോകാന്‍ പെട്ടന്ന് ആംബുലന്‍സും ലഭ്യമായില്ല,പിന്നെ എന്ത് ചെയ്യും?

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ത്രീ ഇടിയറ്റ് എന്നാ ഹിന്ദി സിനിമയിലെ ഒരു രംഗം അവിടെ പുനര്‍ജനിക്കുകയായിരുന്നു,പ്രസവ വേദന കൊണ്ട് യുവതി കരയുന്നത് കേട്ട് ജ്യോതി മാടി എന്നാ അയല്‍ക്കാരിയും മറ്റ് സ്ത്രീകളും ഓടി എത്തുകയായിരുന്നു.

അവര്‍ കിം ആശുപത്രിയില്‍ എം.ഡി.ക്ക് പഠിക്കുന്ന പ്രിയങ്ക മാതങ്കിക്ക് ഫോണ്‍ ചെയ്യുന്നു,ഡോക്ടരുടെ വീഡിയോ കാള്‍ വഴിയുള്ള നിര്‍ദേശാനുസരണം ഓരോ സ്റ്റെപ്പും കൃത്യമായി ചെയ്ത് ബെംഗളൂരുവില്‍ ടെക്കിയായ ജ്യോതി യുവതിയുടെ പ്രസവമെടുക്കുകയായിരുന്നു.

അതും യുവതിയുടെ ആദ്യ പ്രസവം സിസേറിയന്‍ ആയിരുന്നതിനാല്‍ കൂടുതല്‍ കൂടുതല്‍ ശ്രദ്ധ വേണ്ട ഒരു കാര്യം കൂടി ആയിരുന്നു എന്ന് ഡോക്ടര്‍ പറയുന്നു.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

കുട്ടിയും അമ്മയും സുഖമായി ഇരിക്കുന്നതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
[masterslider id="10"]

Related posts