സൂപ്പർ സംവിധായകൻ രാജമൗലിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു.

ഹൈദരാബാദ്:പ്രശസ്‌ത സംവിധായകന്‍ എസ്.എസ് രാജമൗലിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തന്റെ സോഷ്യൽ മീഡിയ പേജിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവാണെന്ന് അദ്ദേഹം അറിയിച്ചു.

രോഗമുക്തി നേടിയാല്‍ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

“എനിക്കും കുടുംബാംഗങ്ങള്‍ക്കും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ചെറിയ പനി വന്നു. പനി ക്രമേണ കുറഞ്ഞു എങ്കിലും ഞങ്ങള്‍ പരിശോധന നടത്തി. റിസല്‍ട്ട് വന്നപ്പോള്‍ കൊവിഡ് പോസിറ്റീവാണ്. ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഞങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല.

  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി

വലിയ പ്രശ്നങ്ങള്‍ ഇല്ല. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ പാലിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാന്‍ ആന്റിബോഡി ഡെവലപ്പ് ആവാന്‍ ഞങ്ങള്‍ കാത്തു നില്‍ക്കുകയാണ്.” എന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നു.

2001ല്‍ സ്റ്റുഡന്റ് നമ്പർ വണ്‍ എന്ന സിനിമയിലൂടെയാണ് രാജമൗലി സിനിമാ മേഖലയില്‍ എത്തുന്നത്.

മഗധീര, ഈഗ ,മര്യാദ രാമണ്ണ എന്നീ സിനിമകള്‍ അദ്ദേഹത്തെ തെലുങ്ക് സിനിമയിലെ സൂപ്പര്‍ സംവിധായകനാക്കി.

ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ എന്ന നേട്ടവും അദ്ദേഹം കരസ്ഥമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts