ബെംഗളൂരു: കേരളത്തിലെ പ്രമാദമായ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എൻ.ഐ.എ. അറസ്റ്റുചെയ്തത് കോറമംഗലയിലെ ഒക്റ്റെവ് സ്റ്റുഡിയോ എന്ന അപ്പാർട്ട്മെൻ്റ് ഹോട്ടലിൽ നിന്ന്.
സുധീന്ദ്ര റായ് എന്നാളുടേതാണ് ഫ്ളാറ്റെന്നാണ് വിവരം.
നഗരത്തിൽ നിന്ന് കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചതാണ് സ്ഥലം കണ്ടെത്താൻ സഹായിച്ചതെന്നാണ് സൂചന.
എൻ.ഐ.എ. ഹൈദരാബാദ് യൂണിറ്റാണ് നഗരത്തിൽ പ്രതികളെ അറസ്റ്റുചെയ്തത്.
കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ രണ്ടുപേരും ബെംഗളൂരുവിലെ ങ്ങിനെ എത്തി എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇവരെ ചോദ്യംചെയ്ത് വരികയാണെന്നും അറിയിച്ചു.
ബെംഗളൂരു പോലീസിനെ അറിയിക്കാതെയാണ് എൻ.ഐ.എ. സംഘം ബെംഗളൂരുവിലെത്തിയത്.
ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് രണ്ട് വനിതാ പോലീസുകാരുടെ സഹായത്തോടെ ബെംഗളൂരുവിലെ ബി.ടി.എം. ലേ ഔട്ടിലെ ഫാളാറ്റിൽനിന്ന് ഇവരെ അറസ്റ്റു ചെയ്തത്.
നാലുദിവസം മുമ്പാണ് ഇവർ ബെംഗളൂരുവിലെത്തിയതെന്നും തുടർന്ന് മൈസൂരുവിൽ പോയതായും സംശയമുണ്ട്.
ഇവർ കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലായിരുന്നു എന്നാണ് വിവരം.