കോവിഡിനെതിരെ ആദ്യ വിജയം:പ്ലാസ്മ തെറാപ്പി ഫലം കണ്ടതായി മന്ത്രി.

ബെംഗളൂരു: കർണാടകത്തിൽ കോവിഡ് രോഗിയിൽ നടത്തിയ പ്ലാസ്മ തെറാപ്പി ചികിത്സ വിജയിച്ചതായി ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു.

ഹുബ്ബള്ളിയിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാരാണ് കോവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 65-കാരനിൽ പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയത്.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

ഹുബ്ബള്ളിയിൽ നേരത്തേ രോഗം ഭേദമായ 63-കാരന്റെ പ്ലാസ്മയാണ് ചികിത്സയ്ക്ക് ഉപയോഗിച്ചത്. ഡോക്ടർമാരെ അഭിനന്ദിക്കുന്നതായി ശ്രീരാമുലു അറിയിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് പ്ലാസ്മ തെറാപ്പി വിജയം കാണുന്നത്.

മേയ് 28-നാണ് ഇയാളിൽ പ്ലാസ്മ തെറാപ്പി ആരംഭിച്ചതെന്നും ഇപ്പോൾ രോഗി സാധാരണ നിലയിലായെന്നും നേതൃത്വം നൽകിയ ഡോക്ടർ രാമലിംഗപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts