മുംബൈയിൽ നിന്നുള്ള ആദ്യത്തെ ട്രെയിൻ ബെംഗളൂരുവിലെത്തി.

ബെംഗളൂരു: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോവിഡ് -19 ഹോട്ട്‌സ്‌പോട്ടായ മുംബൈയിൽ നിന്നുള്ള ആദ്യത്തെ ട്രെയിൻ ഇന്ന് രാവിലെ ആയിരത്തിലധികം യാത്രക്കാരുമായി ബെംഗളൂരുവിലെത്തി.

ഘട്ടം ഘട്ടമായി ആണ് എല്ലാവരെയും അധികൃതർ ട്രെയിനിൽ നിന്ന് പുറത്തിറക്കിയത്. മുഴുവൻ യാത്രക്കാരെയും വൈദ്യ പരിശോധന നടത്തി അതിൽ നിന്നും കുട്ടികൾ, പ്രായമായവർ , ഗർഭിണികൾ തുടങ്ങിയവരെ റെയിൽവേ സ്റ്റേഷനിൽ വെച്ച് തന്നെ COVID 19 പരിശോധനക്ക് വിധേയരാക്കി. എത്രയും വേഗം ഇവരുടെ പരിശോധന ഫലം ലഭിക്കും എന്ന് അധികൃതർ വ്യെക്തമാക്കുന്നു. ബാക്കി യാത്ര ചെയ്ത മുഴുവൻ യാത്രക്കാരെയും അവരവരുടെ വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിച്ചു. ക്വാറന്റൈൻ കഴിയുന്ന ദിവസം COVID 19 പരിശോധന ഉണ്ടായിരിക്കുമെന്ന് ഉയർന്ന ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത; ബന്നാർഘട്ട റോഡിൽ ഉണ്ടായ വൻ ഗർത്തത്തിന് പിന്നിൽ സംഭവിച്ചതിൻ്റെ സത്യമിത്!

കർണാടക സർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നവർ ഏഴു ദിവസത്തെ ഇന്സ്ടിട്യൂഷനൽ ക്വാറന്റൈനും തുടർന്ന് ഏഴു ദിവസത്തെ വീട്ടുക്വാറന്റൈനും നടത്തണം.

അതേസമയം, രണ്ട് യാത്രക്കാർ വൈദ്യപരിശോധനക്ക് മുമ്പുതന്നെ കെ.എസ്.ആർ റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോറിക്ഷയിൽ കയറി പോയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ബെംഗളുരുവിലേക്ക് വരുന്ന മുഴുവൻ യാത്രക്കാരും റെയിൽ‌വേ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും വൈദ്യപരിശോധനക്കു വിധേയരാകണമെന്നും സിറ്റി പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു മാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
[masterslider id="10"]

Related posts