621 വൈദ്യുത കാലുകൾ തകർന്നു;200 ൽ അധികം മരങ്ങൾ കടപുഴകി;നഗരത്തിൽ മഴക്കെടുതികൾ തുടരുന്നു.

ബെംഗളൂരു : നഗരത്തിൽ തുടർച്ചയായ ദിനങ്ങളിൽ പെയ്തു കൊണ്ടിരിക്കുന്ന മഴയെ തുടർന്ന് ഉള്ള കെടുതികൾ തുടരുന്നു. കഴിഞ്ഞ 3 ദിവസത്തിൽ 621 വൈദ്യുത തൂണുകൾ തകർന്ന് വീണതായി ബെസ്കോം അറിയിച്ചു. ഇതു മൂലം നഗരത്തിലെ പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടു. 500 ൽ അധികം മരങ്ങളും ചില്ലകളും വൈദ്യുതി കാലുകൾക്ക് മുകളിൽ വീണതായും ഇവർ അറിയിക്കുന്നു. കഴിഞ്ഞ ദിവസം കെ.ആർ.പുര, യശ്വന്ത് പുര, വൈറ്റ് ഫീൽഡ്, കാഡുഗൊഡി, എച്ച്.എസ്.ആർ ലേ ഔട്ട്, കോറമംഗല ,ജയനഗർ ,ജെപി നഗർ ,ബസവേശ്വര നഗർ എന്നിവിടങ്ങളിലെല്ലാം…

Read More

യാദഗിരിയിൽ നിന്നും കുടുങ്ങിക്കിടന്ന മലയാളികളെ നാട്ടിലെത്തിച്ച കഥ.

ഇത് കേവലമൊരു ലേഖനം മാത്രമല്ല, നിരാംലബരായ ഒരു പറ്റം മനുഷ്യരെ  ഹൃദയത്തോട് ചേർത്ത് പിടിച്ച എന്റെ രാഷ്ട്രീയ പാർട്ടിയുടേയും അതിന്റെ സമുന്നത നേതാക്കളുടേയും കഥ കൂടിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച എനിക്ക് ഒരു കാൾ വരുന്നു.  മറുതലക്കൽ മദ്ധ്യ വയസ്ക്കയായ ഒരു സ്ത്രീ പൊട്ടിക്കരയുകയാണ്. പ്രതിപക്ഷ നേതാവ് ശ്രീ. Ramesh Chennithala പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്ന് അവർ പറഞ്ഞു. പിന്നേയും പൊട്ടിക്കരയുന്നു. ഏറെ പണിപ്പെട്ട് സാവകാശം അവരോട് കാര്യം തിരക്കി. അവരുടെ പേര് ഹെലൻ എന്നായിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതലായി കൊറോണ പടർന്ന് പിടിക്കുന്ന യാദ്ഗിരി…

Read More

5 സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ പൂർണമായും വിലക്കിയിട്ടില്ല:മുഖ്യമന്ത്രി.

ബെംഗളൂരു : 5 സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി യതായി ഇന്നലെ വാർത്തകൾ വന്നിരുന്നു. അതിന് വിശദീകരണവുമായി മുഖ്യമന്ത്രി യെദിയൂരപ്പ മുന്നോട്ടു വന്നു. സംസ്ഥാനത്തേക്ക് വിമാനങ്ങൾക്ക് വിലക്കില്ല, കുറ്റക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്  റോഡ് ഗതാഗതം ഈ സംസ്ഥാനങ്ങളിൽ നിന്ന് തടസപ്പെടും, ട്രെയിൻ ഇപ്പോൾ സർവ്വീസ് നടത്തുന്നത് തുടരും എന്നാണ് യെദിയൂരപ്പ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. We hereby clarify that there is no ban on flights and trains to Karnataka. But we have requested…

Read More

മുൻ കേന്ദ്ര മന്ത്രി എം.പി.വീരേന്ദ്രകുമാർ അന്തരിച്ചു.

കോഴിക്കോട് : എഴുത്തുകാരനും രാഷ്ട്രീയ നേതാവും മാതൃഭൂമിയുടെ മാനേജിംഗ് എഡിറ്ററുമായ എംപി.വീരേന്ദ്രകുമാർ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നിലവിൽ രാജ്യസഭാ എംപിയാണ്.സംസ്ക്കാരം ഇന്ന് വൈകീട്ട്. ജനതാദൾ(എസ്), സോഷ്യലിസ്റ്റ്ജനത ഡെമോക്രാറ്റിക്),ജനതാദൾ(യുണൈറ്റഡ്) എന്നിവയുടെ സംസ്ഥാനപ്രസിഡന്റായും പ്രവർത്തിച്ചു. ലോക് താന്ത്രിക്ക് ജനതാദൾ പാർട്ടി സ്ഥാപക നേതാവാണ്. ഉഷയാണ് ഭാര്യ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി,എം. വി. ശ്രേയാംസ്കമാർ എംഎൽഎ (ജോയിന്റ് മാനേജിങ് ഡയറക്ടർ, മാതൃഭൂമി). സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ…

Read More

ഈവനിംഗ് ബുള്ളറ്റിൻ;ആകെ രോഗ ബാധിതരുടെ എണ്ണം 2500 കടന്നു.

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് 115 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഉഡുപ്പി 29, ദക്ഷിണ കന്നഡ 24,ബെംഗളൂരു നഗര ജില്ല  9 വിജയപുര 2,കലബു റഗി 5, റായ്ചൂരു 1, ഹാസൻ 13,ചിക്കമഗളൂരു 3, ചിത്രദുർഗ 6, യാദഗിരി 7,ബീദർ 12, ഹവേരി 4 എന്നിങ്ങനെയാണ് പുതിയതായി രോഗം ബാധിച്ചവരുടെ ജില്ലാ അടിസ്ഥാാനത്തിൽ ഉള്ള കണക്ക്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2533 ആയി. ഇന്ന് 53 പേർ രോഗമുക്തി നേടി. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 834ആയി. 1650 പേർ വിവിധ…

Read More

54 ലക്ഷത്തോളം കുടുംബങ്ങൾക്ക് സംസ്ഥാനത്ത് കോവിഡ് ബാധിക്കാൻ സാധ്യതയെന്ന് സർക്കാർ നടത്തിയ സർവ്വേ ഫലം;സാദ്ധ്യതാ പട്ടികയിൽ നഗരത്തിൽ നിന്ന് 3.5 ലക്ഷം പേർ;നമ്മൾ കീഴടങ്ങില്ല ചെറുത്തു നിൽക്കും…

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ്-19 ബാധിക്കാൻ സാധ്യതയുള്ള 53.73 ലക്ഷം കുടുംബങ്ങളുള്ളതായി സർവേ ഫലം. സംസ്ഥാന സർക്കാർ നടത്തിയ സർവേയിൽ ആണ് ഈ കണ്ടെത്തിൽ. ഇതിൽ 48 ലക്ഷത്തിലധികം കുടുംബങ്ങളിൽ മുതിർന്ന പൗരൻമാരുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സംസ്ഥാനത്തെ 1.68 കോടി കുടുംബങ്ങളുള്ളതിൽ 1.13 കോടി കുടുംബങ്ങളിലാണ് സർവേ നടത്തിയത്. മുതിർന്ന പൗരൻമാർക്കും ശ്വാസകോശസംബന്ധമായ അസുഖം(എസ്.എ.ആർ.ഐ.), പകർച്ചപ്പനി (ഐ.എൽ.ഐ.) എന്നിവയുള്ളവർക്കുമാണ് കോവിഡ് സാധ്യത കൂടുതലുള്ളതായി സർവ്വേ കണക്കാക്കുന്നത്. ഗർഭിണികൾക്കും രോഗസാധ്യതയുള്ളതായി സംസ്ഥാന ആരോഗ്യവകുപ്പ് നടത്തിയ സർവേയിൽ പറയുന്നു. ശ്വാസകോശസംബന്ധമായ അസുഖം, പകർച്ചപ്പനി എന്നിവയുള്ളവർക്കാണ് മറ്റ് അസുഖങ്ങളുള്ളവരെക്കാൾ രോഗസാധ്യത…

Read More

നിലമ്പൂരിലേക്ക് നഗരത്തിൽ നിന്ന് സൗജന്യ ബസ് സർവ്വീസ്.

നിലമ്പൂർ എം.എൽ.എ ഓഫീസിന്റെയും കലാ വെൽഫെയർ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ബംഗളൂരുവിൽ നിന്ന് നിലമ്പൂരിലേക്ക്‌ നടത്തിയ സൗജന്യ ബസ്‌ സർവ്വീസ്‌ വഴി 28 ആളുകളെ കഴിഞ്ഞ ദിവസം നാട്ടിലെത്തിക്കാൻ കഴിഞ്ഞിരുന്നു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച്‌ ഏർപ്പെടുത്തിയ ഈ ബസിൽ എത്തിയവരെല്ലാം ഇന്ന് സുരക്ഷിതമായി ഹോം ക്വാറന്റൈനിൽ കഴിയുന്നുണ്ട്‌. പിന്നീടും നിരവധി ആളുകൾ യാത്ര സൗകര്യം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർക്കായി വീണ്ടും സൗജന്യ ബസ്‌ സർവ്വീസ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്‌. ജൂൺ ഒന്നാം തീയതിയോടെ കൂടി രണ്ടാമത്തെ ബസ്സ് സർവ്വീസ്‌ ഏർപ്പെടുത്താനാണു ആലോചിക്കുന്നത്‌. ഈസേവനം ആവശ്യമുള്ള നിലമ്പൂർ മണ്ഡലത്തിൽപ്പെട്ട…

Read More

മിഡ് ഡേ ബുള്ളറ്റിൻ;കർണാടകയിൽ 75 പേർക്കു കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരു നഗര ജില്ലയിൽ നിന്ന് 7 പേർ.

ബെംഗളൂരു : ഉച്ചക്ക് 12 മണിക്ക് കർണാടക ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഹെൽത്ത് ബുള്ളറ്റിൻ പ്രകാരം 75 പേർക്ക് പുതിയതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഉഡുപ്പി 27, ദക്ഷിണ കന്നഡ 6, ബെംഗളൂരു നഗര ജില്ല 7, വിജയപുര 2, കലബുറഗി 3, ചിക്കമഗളൂരു 3, ഹാസൻ 13, ചിത്രദുർഗ 6 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം. 28 പേർ ഇന്ന് രോഗ മുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ആകെ കോവിഡ് മൂലമുള്ള മരണം 47 ആയി.…

Read More

കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു; 30 പേർ ക്വാറൻ്റീനിൽ.

ബെംഗളുരു : സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന കർണാടക ആർ ടി സി യുടെ ഡ്രൈവർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സംഭവം രാമനഗരയിൽ ആണ്, ഇവിടെ നിന്നും കെ.ആർ.മാർക്കറ്റിലേക്ക് സർവീസ് നടത്തിയ ബസ് ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ഡ്രൈവർ യാത്രക്കാരുമായി നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടില്ല എന്ന് കെ.എസ്.ആർ.ടി.സി പറയുന്നു. ഇയാൾക്കൊപ്പം ജോലി ചെയ്ത മറ്റ് ജീവനക്കാരെ ക്വോറൻറീനിലേക്ക് മാറ്റുകയായിരുന്നു. മാഗഡി ഡിപ്പോയിലുള്ള 30 പേരെയാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്.

Read More

നഗരത്തിൽ മഴക്കെടുതികൾ തുടരുന്നു;ഒരു മരണം കൂടി;ഗതാഗത തടസ്സം സൃഷ്ടിച്ച മരം മുറിച്ച് നീക്കി ട്രാഫിക് പോലീസ്.

ബെംഗളൂരു: നഗരത്തിൽ കനത്തമഴയിലും കാറ്റിലും രണ്ടിടങ്ങളിലായുണ്ടായ അപകടങ്ങളിൽ രണ്ടുപേർ മരിച്ചു. ബേഗൂരിൽ സ്‌കൂട്ടറിൽ പോകുന്നതിനിടെ മരംവീണ് ലാബ് ടെക്‌നീഷ്യയായ ഹേമയും (45). രാജരാജേശ്വരി നഗറിലെ നന്ദിനി ലേഔട്ടിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് സോഫ്റ്റ്‌വേർ എൻജിനിയറായ ആർ. ശില്പയു(21)മാണ് മരിച്ചത്. http://h4k.d79.myftpupload.com/archives/49615 ശിൽപ്പ താമസിക്കുന്ന വീടിന്റെ മുകൾഭാഗത്തായി അയൽക്കാർ ഹോളോബ്രിക്‌സ് കട്ട ഉപയോഗിച്ച് കെട്ടിയ മതിൽ കനത്തമഴയിൽ തകർന്നുവീഴുകയയായിരുന്നു. യുവതിയുടെ വീട്ടിലെ ആസ്ബസ്റ്റോസ് ഉപയോഗിച്ചുള്ള മേൽക്കൂര തകർത്ത് ഹോളോ ബ്രിക്‌സ് കട്ടകൾ യുവതിയുടെ ദേഹത്താണ് വീണത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും പരിക്കേറ്റു. ഈസമയം വെള്ളക്കെട്ട് ഒഴിവാക്കാനായി പുറത്തുപോയിരുന്ന സഹോദരനും…

Read More
Click Here to Follow Us