ശ്വാസകോശസംബന്ധമായ അസുഖം, പകർച്ചപ്പനി എന്നിവയുള്ളവർക്കാണ് മറ്റ് അസുഖങ്ങളുള്ളവരെക്കാൾ രോഗസാധ്യത കൂടുതൽ.
കലബുറഗിയിലും ബെംഗളൂരു നഗര ജില്ലയിലുമാണ് കൂടുതലുള്ളത്.
കലബുറഗിയിൽ 13,341 കുടുംബങ്ങളിൽ സർവേ നടത്തിയപ്പോൾ 1902 കുടുംബങ്ങളിൽ രോഗ സാധ്യത കൂടുതലുള്ളവർ ഉണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ശിവമോഗയാണ് തൊട്ടുപിന്നിലുള്ളത്. മൈസൂരു, ദാവൻഗരെ എന്നിവിടങ്ങളിലും മുകളിൽ പറഞ്ഞ വിഭാഗത്തിൽ പെട്ടവരുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
എസ്.എ.ആർ.ഐ.യും ഐ.എൽ.ഐ.യും കോവിഡിന്റെ സൂചനകളായാണ് സർക്കാർ കണക്കാക്കിയിരിക്കുന്നത്.
അതിനാൽ ഈ അസുഖങ്ങളുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സർക്കാർ ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു.
ഇതേത്തുടർന്ന് ലക്ഷണങ്ങളുള്ളവർക്കിടയിൽ പരിശോധന നടത്തിയപ്പോൾ 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു നഗര ജില്ലയിൽ 3,45,443 പേർക്ക് സാധ്യത കൂടുതലാണെന്നാണ് സർവേ പറയുന്നത്.
കൂടുതൽ നിരീക്ഷണവും പരിചരണവും ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനാണ് സർവേ നടത്തിയതെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ജാവൈദ് അക്തർ വ്യക്തമാക്കുന്നു.
സർവേ ഫലങ്ങൾ ഉപയോഗിച്ച് മുൻകരുതൽനടപടികൾ സ്വീകരിക്കുന്നതിലൂടെ രോഗവ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.