ബെംഗളൂരു : 5 സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് വരുന്നവർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി യതായി ഇന്നലെ വാർത്തകൾ വന്നിരുന്നു.
അതിന് വിശദീകരണവുമായി മുഖ്യമന്ത്രി യെദിയൂരപ്പ മുന്നോട്ടു വന്നു.
സംസ്ഥാനത്തേക്ക് വിമാനങ്ങൾക്ക് വിലക്കില്ല, കുറ്റക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട് റോഡ് ഗതാഗതം ഈ സംസ്ഥാനങ്ങളിൽ നിന്ന് തടസപ്പെടും, ട്രെയിൻ ഇപ്പോൾ സർവ്വീസ് നടത്തുന്നത് തുടരും എന്നാണ് യെദിയൂരപ്പ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
We hereby clarify that there is no ban on flights and trains to Karnataka. But we have requested the Central govt to restrict the number of flights from high risk states.
While entry by road stays prohibited, trains that are already running will continue to do so.— CM of Karnataka (@CMofKarnataka) May 28, 2020
കോവിഡ് കൂടുതലായി ബാധിച്ച തമിഴ്നാട്,ഗുജറാത്ത്,
മഹാരാഷ്ട്ര,മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കാണ് റോഡ് വിലക്ക് ഏർപ്പെടുത്തുന്നത്.
പ്രത്യേക തീവണ്ടികളും ആഭ്യന്തര വിമാന സർവീസും ആരംഭിച്ചതിനുശേഷം സംസ്ഥാനത്തെത്തുന്നവർക്ക് കൂടുതലായി കോവിഡ് സ്ഥിരീകരിക്കുകയാണ്.
രോഗികളുടെ എണ്ണം കൂടുന്നത് ചികിത്സയേയും ബാധിക്കുന്നുണ്ട്. തിരിച്ചെത്തുന്നവർക്ക് സർക്കാർ ക്വാറന്റീൻ നിർബന്ധമാണെങ്കിലും രോഗികളുടെ എണ്ണം കൂടുന്നത് സർക്കാരിൻ്റെ മുന്നിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
14 ദിവസത്തെ സർക്കാർ ക്വാറന്റീൻ ഏഴ് ദിവസമാക്കി ചരുക്കിയിരിക്കുകയാണ്.
പണം കൊടുത്ത് ക്വാറന്റീനിൽ കഴിയുന്നതിനെ തിരിച്ചെത്തുന്നവർ എതിർക്കുന്നതും പ്രതിസന്ധിയുണ്ടാക്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് സമ്പൂർണവിലക്ക് ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനത്തിൽ അധികവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്.
ആഭ്യന്തര വിമാനസർവീസ് ആരംഭിച്ചതിനുശേഷം കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്ന് നിയമമന്ത്രി മധുസ്വാമി മന്ത്രി സഭാ തീരുമാനങ്ങൾ അറിയിക്കുന്നതിനിടയിൽ പറഞ്ഞു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.