മുൻ കേന്ദ്ര മന്ത്രി എം.പി.വീരേന്ദ്രകുമാർ അന്തരിച്ചു.

കോഴിക്കോട് : എഴുത്തുകാരനും രാഷ്ട്രീയ നേതാവും മാതൃഭൂമിയുടെ മാനേജിംഗ് എഡിറ്ററുമായ എംപി.വീരേന്ദ്രകുമാർ (84) അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

നിലവിൽ രാജ്യസഭാ എംപിയാണ്.സംസ്ക്കാരം ഇന്ന് വൈകീട്ട്.

ജനതാദൾ(എസ്), സോഷ്യലിസ്റ്റ്ജനത ഡെമോക്രാറ്റിക്),ജനതാദൾ(യുണൈറ്റഡ്) എന്നിവയുടെ സംസ്ഥാനപ്രസിഡന്റായും പ്രവർത്തിച്ചു.

ലോക് താന്ത്രിക്ക് ജനതാദൾ പാർട്ടി സ്ഥാപക നേതാവാണ്.
ഉഷയാണ് ഭാര്യ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി,എം. വി. ശ്രേയാംസ്കമാർ എംഎൽഎ (ജോയിന്റ് മാനേജിങ്
ഡയറക്ടർ, മാതൃഭൂമി).

സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി
നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22ന് വയനാട്ടിലെ
കല്പറ്റയിലാണ് വീരന്ദകുമാർ ജനിച്ചത്.

മദിരാശി വിവേകാനന്ദ കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും
അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന്
എംബിഎ. ബിരുദവും നേടി. 1987 ൽ നിയമസഭാംഗവും വനം
മന്ത്രിയുമായി.

48 മണിക്കൂറിനുള്ളിൽ മന്ത്രിസ്ഥാനം രാജിവെച്ചു.കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്തിയും പിന്നീട് തൊഴിൽ
വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി.

ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി എക്സിക്യൂട്ടീവ്കമ്മിറ്റി മെമ്പർ, പിടിഐ ഡയറക്ടർ, പ്രസ് ട്രസ്റ്റ് ഓഫ്
ഇന്ത്യയുടെ ടി, ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് മെമ്പർ, കോമൺവെൽത്ത് പ്രസ് യുണിയൻ മെമ്പർ, വേൾഡ്
അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ്
കമ്മിറ്റി മെമ്പർ, ജനതാദൾ(യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

സ്കൂൾ വിദ്യാർഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നേതാവ്
ജയപ്രകാശ് നാരായണനാണ് പാർട്ടിയിൽ അംഗത്വം നൽകിയത്.

അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും
ജയിൽവാസം അനുഭവിക്കുകയും ചെയ്തു. 2004 ലും 1996 ലും
കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭാംഗമായി.
2016 ലും 2018 ലും രാജ്യസഭാംഗമായി.
ഹൈമവതഭൂവിൽ,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി,ഡാന്യൂബ് സാക്ഷി, ഇരുൾ പരക്കുന്ന കാലം, അധിനിവേശത്തിന്റെ
അടിയൊഴുക്കുകൾ, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം
തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സി.അച്യുത
മേനോൻ സാഹിത്യപുരസ്കാരം, ഓടക്കുഴൽ അവാർഡ്,
സ്വദേശാഭിമാനി പുരസ്കാരം, മൂർത്തിദേവി പുരസ്കാരം തുടങ്ങി
നിരവധി പുരസ്കാരങ്ങൾ നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us