ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.അകെ രോഗ ബാധിതരുടെ എണ്ണം 2922 ആയി. ബീദര്‍ ജില്ലയില്‍ 47 വയസ്സുകാരി ഇന്ന് കോവിഡ് മൂലം മരിച്ചു,ആകെ രോഗബാധമൂലമുള്ള മരണം 49 ആയി. ബെംഗളൂരു നഗര ജില്ലയില്‍ 33 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു,ഗ്രാമ ജില്ലയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. കലബുറഗി 2,യാദഗിരി 18, ബെംഗളൂരു നഗര ജില്ല 33,ഗ്രാമ ജില്ല 1,ഹാസൻ 13 ദാവനഗെരെ 4, മൈസൂരു 2, ശിവമൊഗ്ഗ 6, വിജയപുര 11, തുമക്കുരു 1 ,ഹവേരി 4…
Read MoreMonth: May 2020
തീവണ്ടിയിലും വിമാനത്തിലും വരുന്നവർക്ക് പാസ് ആവശ്യമുണ്ടോ? ആർക്കൊക്കെ ഹോം ക്വാറൻ്റീൻ ?എത്ര ദിവസം? നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇവിടെ വായിക്കാം.
ബെംഗളൂരു : ദിനം പ്രതി മാറുന്ന ലോക്ക് ഡൗൺ നിയമങ്ങൾ ഓരോരുത്തരേയും ചെറിയ രീതിയിലല്ല വലക്കുന്നത്. ചിലപ്പോൾ ഹോം ക്വാറൻ്റീൻ ചിലപ്പോൾ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഉള്ള വ്യവസ്ഥകൾ വിവരിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിൽ. കർണാടകയിൽ ജില്ലാന്തര യാത്രകൾ നടത്താൻ പാസുകളുടെ ആവശ്യമില്ല, ഇവരെ ക്വാറൻ്റീൻ ചെയ്യുകയുമില്ല. രോഗ തീവ്രത കൂടിയ സംസ്ഥാനങ്ങളായ തമിഴ്നാട്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരെ 7 ദിവസം സർക്കാർ നിരീക്ഷണ(ഇൻസ്റ്റിറ്റ്യൂഷണൽ)ത്തിലേക്ക് മാറ്റും ആദ്യ 7 ദിവസം രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ അടുത്ത…
Read Moreഇനി ഞായറാഴ്ചത്തെ പ്രത്യേക നിരോധനാജ്ഞ ഇല്ല!
ബെംഗളൂരു: കർണാടകയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു ഇതനുസരിച്ച് നാളെ കർണാടകയിൽ സമ്പൂർണ്ണ നിരോധനാജ്ഞ ഉണ്ടായിരിക്കില്ല. മറ്റുള്ള ദിവസങ്ങളിൽ പ്രവർത്തിക്കുന്നത് പോലെയുള്ള സേവനങ്ങൾ ഞായറാഴ്ചയും രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ ഉണ്ടാകും. വിവിധ മേഖലകളിൽനിന്ന് പ്രതികരണം തേടിയതിന് ശേഷമാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിച്ചതെന്ന് കർണാടക സർക്കാർ ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കേരളത്തിലേതിന് സമാനമായിട്ടായിരുന്നു കർണാടകയിലും ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. ഈ മാസം 31-ഓടെ നാലാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്…
Read Moreപാദരായണപുരയിൽ ആരോഗ്യ പ്രവർത്തകരെ അക്രമിച്ച കേസിലെ 126 പ്രതികൾക്ക് ജാമ്യം.
ബെംഗളൂരു : പാദരായണപുരയിൽ ആരോഗ്യ പ്രവർത്തകരെ അക്രമിച്ച കേസിൽ 126 പ്രതികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റിസ് ജോൺ മൈക്കൽ കൻഹയാണ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ആരോഗ്യ പ്രവർത്തകരേയും പോലീസുകാരേയും കൊറോണ വാരിയേഴ്സിസിനേയും ക്രൂരമായി അക്രമിച്ച കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യത്തിൽ ആണ് ഇവരെ വിട്ടത്, ഇവർ കോവിഡ് ടെസ്റ്റ് നടത്തണം. ഏപ്രിൽ 19 ന് രാത്രിയാണ് പാദരായണ പുരയിലെ അറഫാത്ത് നഗർ പത്താം ക്രോസിൽ ഒരു വിഭാഗം ആളുകൾ കനത്ത അക്രമണം അഴിച്ചു വിട്ടത്.…
Read Moreനഗരത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി സർവ്വീസുകൾ പ്രഖ്യാപിച്ചു;കേരളത്തിലേക്ക് ആദ്യഘട്ടത്തിൽ സർവ്വീസുകൾ ഇല്ല;നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് സ്വകാര്യ വാഹനങ്ങളോ വിമാന സർവ്വീസോ മാത്രം ആശ്രയം.
ബെംഗളൂരു : തിങ്കളാഴ്ച മുതൽ ദക്ഷിണ പശ്ചിമറെയിൽവേ മറ്റ് സംസ്ഥാനങ്ങളിലേക്കു 16 തീവണ്ടി സർവീസ് നടത്തും ആദ്യഘട്ടത്തിൽ 8 സംസ്ഥാനങ്ങളിലേക്കാണ് തീവണ്ടികൾ പ്രഖ്യാപിച്ചിരുന്നത്. രണ്ടാം ഘട്ടത്തിൽ എട്ടെണ്ണം കൂടി ചേർത്തെങ്കിലും ഇവയിലൊന്നുപോലും കേരളത്തിലേക്കില്ല. തമിഴ്നാട് വഴി റോഡ് ഗതാഗതവും കർണാടക തടഞ്ഞതോടെ ഇനി മലയാളികളുടെ പ്രധാന ആശ്രയം സ്വകാര്യ വാഹനങ്ങളും സംഘടനകൾ നടത്തുന്ന ബസ് സർവ്വീസുകളും വിമാന സർവീസുകളും മാത്രമാണ്. പല സ്വകാര്യ സർവ്വീസുകളും ഈടാക്കുന്നത് കൊള്ള നിരക്ക് ആണെന്നും പരാതിയുണ്ട്. ഇതു വരെ പ്രഖ്യാപിച്ച തീവണ്ടികൾ ഇവയാണ് : മുംബൈ -ബംഗളുരു(01301- 02)…
Read Moreസംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ മുഴുവനായും കണ്ടെത്താനും പരിഹാരം തേടാനുമുള്ള സമഗ്ര ആരോഗ്യ സർവേയുമായി കർണാടക സർക്കാർ.
ബെംഗളൂരു : സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെ ആരോഗ്യ സാഹചര്യങ്ങൾ കണ്ടെത്തി അതിന് തക്കതായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യവുമായി കർണാടക ആദ്യമായി സമഗ്ര ആരോഗ്യ സർവേക്ക് തയ്യാറെടുക്കുന്നു. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ദക്ഷിണ കന്നഡ ജില്ലയിലും ചിക്ക ബല്ലാപ്പുര ജില്ലയിലും സർവേ തുടങ്ങും. ജനങ്ങൾക്കു മികച്ച ചികിൽസാ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നു മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർപറഞ്ഞു. 3-4 മാസംകൊണ്ട് പരീക്ഷണ സർവേ പൂർത്തിയാക്കാനാകും. തുടർന്ന് സംസ്ഥാനം മുഴുവൻ സർവേ വ്യാപിപ്പിക്കും. കോവിഡാനന്തര കാലത്ത് ഓരോ പൗരന്റെയും ആരോഗ്യവിവരങ്ങൾ ശേഖരിക്കേണ്ടത് അനിവാര്യമായെന്നും മന്ത്രിവിശദീകരിച്ചു.…
Read Moreരോഗിയായ ഗൃഹനാഥൻ അടങ്ങുന്ന മലയാളി കുടുംബത്തെ ഇറക്കിവിട്ട് വീട്ടുടമസ്ഥൻ;ക്ഷേത്രത്തിൻ്റെ കെട്ടിടത്തിൽ അഭയം തേടിയ ഇവർക്ക് സഹായവുമായി മലയാളി സംഘടന.
ബെംഗളൂരു : ഈ കോവിഡ് ലോക്ക് ഡൗൺ കാലത്തും ചില മനുഷ്യർ എത്ര ക്രൂരൻമാക്കുന്നു എന്ന് കാണിക്കുന്ന വാർത്തയാണ് ഇത്. അധികാരികളുടെ സഹായമില്ലാത്തതിനാൽ അന്യസംസ്ഥാനത്ത് കുടുങ്ങിപ്പോകുന്ന റോഡിലേക്ക് വലിച്ചെറിയപ്പെടുന്ന ജന്മങ്ങളേ കുറിച്ച് ചിന്തിക്കാൻ നമുക്ക് എത്ര പേർക്ക് സമയമുണ്ട്. മൈസൂരുവിൽ നിന്ന് വരുന്ന വാർത്ത ഓരോ മനുഷ്യ സ്നേഹിയേയും അലോസരപ്പെടുത്തുന്നതാണ്. വീട്ടുവാടക കൊടുക്കാൻ കഴിയാതിരുന്ന രോഗിയായ ഭർത്താവും ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമുൾപ്പെട്ട മലയാളികുടുംബത്തെ വീട്ടുടമ ഇറക്കിവിട്ടതായി പരാതി. ഇവർ സമീപത്തുള്ള ഒരു ക്ഷേത്രത്തിൻ്റെ കെട്ടിടിടത്തിൽ അഭയം തേടുകയായിരുന്നു. രാജേന്ദ്രനഗർ കുരിമണ്ഡയിൽ താമസിച്ചുവന്ന ഗംഗാധരനും കുടുംബത്തിനുമാണ് താമസസ്ഥലം…
Read More1000 സർക്കാർ സ്കൂളുകളിൽ കന്നഡക്ക് പുറമെ ഇംഗ്ലീഷും.
ബെംഗളൂരു : പുതിയ അധ്യയനവർഷംകന്നഡയ്ക്കു പുറമെ ഇംഗ്ലിഷ് പാഠാവലിയും സജ്ജമാക്കി സംസ്ഥാനത്ത് 1000 സർക്കാർ സ്കൂളുകൾ. രക്ഷിതാക്കൾ സമ്പാദ്യത്തിന്റെ 40% സ്വകാര്യ സ്കൂളുകളിൽ മക്കളുടെ ഇംഗ്ലിഷ് പഠനത്തിനായാണ് ചെലവഴിക്കുന്നതെന്നിരിക്കെ, സർക്കാർ സ്കൂളുകളിൽഒരേ സമയം 2 ഭാഷയും പഠിക്കാൻ അവസരം ഒരുക്കുന്നതിലൂടെ ഇടത്തരക്കാരുടെ അനാവശ്യ ചെലവ് ഒഴിവാക്കാൻ കഴിയുമെന്ന് മന്ത്രി സുരേേഷ് കുമാർ പറഞ്ഞു. 2015 ലെ കന്നഡ ലാംഗേജ് ലേണിങ് നിയമപ്രകാരം കന്നഡ പഠിപ്പിക്കാൻ സ്കൂളുകൾ തയാറാകണമെന്നും ഇതു ധിക്കരിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെഏതു സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിയും കന്നഡ…
Read Moreക്വാറൻ്റീന്‍ വിസമ്മതിച്ച് വിമാനയാത്രക്കാർ.
ബെംഗളൂരു : ഇതര സംസ്ഥാനങ്ങളിൽ നിന്നു ബെംഗളുരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ 70 പേർ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പേയ്ഡ്ക്വാറന്റീൻ വിസമ്മതിച്ചു. ഇതര സംസ്ഥാനങ്ങൾ,വിദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നു വിമാന മാർഗം എത്തുന്നവർ നിർബന്ധമായും 7 ദിവസം പൊതു ക്വാറന്റീനിൽ പോകണമെന്നും ഇതിന്റെ ചെലവ് സ്വയം വഹിക്കണമെന്നുമാണ് സർ ക്കാർ നിലപാട്. ഭക്ഷണം ഉൾപ്പെടെ ഹോട്ടലിൽ കഴിയാനുള്ള കുറഞ്ഞ ചെലവ് ദിവസേന 1200 രൂപ. വിമാനത്തിൽഎത്തിയ 50 പേർക്കുസൗജന്യ സർക്കാർ ക്വാറന്റീൻ ഏർപ്പെടുത്തിയതായും ശേഷിച്ച 20 പേരോട്പേയ്ഡ് ക്വാറന്റീനിലാകാൻ പണം സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടതായും വിമാനത്താവള…
Read Moreകർണാടകയിൽ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ റെക്കാർഡ് വർദ്ധന!
ബെംഗളൂരു : പുതിയ കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ റെക്കാർഡ്, 248 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇന്ന് ചിക്കബല്ലാപുരയിലെ 60 വയസ്സുകാരി മരണപ്പെട്ടു. റായ്ച്ചൂരു 62, കലബുറഗി 61,യാദഗിരി 60, ബെംഗളൂരു നഗര ജില്ല 12 ,ഗ്രാമ ജില്ല 1, ചിക്കബല്ലാപുര 5, ഹാസൻ 4, ദാവനഗെരെ 4, മൈസൂരു 2, ശിവമൊഗ്ഗ 1, വിജയപുര 4, ബെളളാരി 9, ചിക്കമഗളൂരു 2, തുമക്കുരു 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ…
Read More