പാദരായണപുരയിൽ ആരോഗ്യ പ്രവർത്തകരെ അക്രമിച്ച കേസിലെ 126 പ്രതികൾക്ക് ജാമ്യം.

ബെംഗളൂരു : പാദരായണപുരയിൽ ആരോഗ്യ പ്രവർത്തകരെ അക്രമിച്ച കേസിൽ 126 പ്രതികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി.

ജസ്റ്റിസ് ജോൺ മൈക്കൽ കൻഹയാണ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ആരോഗ്യ പ്രവർത്തകരേയും പോലീസുകാരേയും കൊറോണ വാരിയേഴ്സിസിനേയും ക്രൂരമായി അക്രമിച്ച കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ ആൾ ജാമ്യത്തിൽ ആണ് ഇവരെ വിട്ടത്, ഇവർ കോവിഡ് ടെസ്റ്റ് നടത്തണം.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

ഏപ്രിൽ 19 ന് രാത്രിയാണ് പാദരായണ പുരയിലെ അറഫാത്ത് നഗർ പത്താം ക്രോസിൽ ഒരു വിഭാഗം ആളുകൾ കനത്ത അക്രമണം അഴിച്ചു വിട്ടത്.

കോവിഡ് രോഗവ്യാപ്തി കൂടുതൽ ആയതിനാൽ സീൽ ചെയ്തിരിക്കുകയായിരുന്നു സ്ഥലം, അവിടെ രാത്രിയുണ്ടായിരുന്ന ജീവനക്കാർക്ക് എതിരെയാണ് അക്രമം അരങ്ങേറിയത്.

അക്രമണത്തിലെ പ്രതികളിൽ ചിലർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
[masterslider id="10"]

Related posts